Get Updates
Get notified of breaking news, exclusive insights, and must-see stories!

തടിയൻമാരെന്ന് പരിഹസിക്കുന്നവർക്ക് മറുപടി കൊടുക്കാം; പട്ടിണി കിടക്കാതെ ശരീരഭാരം കുറക്കാൻ എളുപ്പവഴി ഇതാ

പട്ടിണി കിടന്നാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുള്ളൂവെന്നാണ് പലരുടേയും തെറ്റിധാരണ. അങ്ങനെ ഭക്ഷണം കുറച്ചാൽ പിന്നീട് നിങ്ങളെ കാത്തിരിക്കുന്നത് ആശുപത്രിവാസമായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാൻ ആയാലോ? പറയുന്നത് ചില വിത്തുകളെ കുറിച്ചാണ്. പ്രോട്ടീനുകളുടെ പവർ ഹൗസായ ഈ വിത്തുകൾ തടി കുറക്കാൻ സഹായിക്കുമെന്ന് മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തെ മൊത്തത്തിലും ഇവ സഹായിക്കും. അറിയാം

മത്തൻ വിത്തുകൾ

പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ മത്തൻ വിത്തുകൾ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുന്നു. ഇവയിലെ മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇരുമ്പ് ഊർജം നൽകാൻ സഹായിക്കുകയും ചെയ്യുന്നു. മത്തൻ വിത്തിലെ സിങ്ക് മെറ്റബോളിസം വർദ്ധിപ്പിക്കാനും മികച്ചതാണ്.

weight

എള്ള് വിത്തുകൾ

സസ്യാധിഷ്ഠിത പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ എള്ള് ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തിന്റേയും തലച്ചോറിന്റേയും ആരോഗ്യം സംരക്ഷിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനുമെല്ലാം എള്ള് ഉത്തമമാണ്.

ചണ വിത്തുകൾ

നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ചണ വിത്തുകൾ.ശരീരഭാരം കുറയ്ക്കുക മാത്രമല്ല, എള്ളിനെ പോലെ തന്നെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും ഇവ സഹായിക്കും.

സൂര്യകാന്തി വിത്തുകൾ

പ്രോട്ടീൻ പവർ ഹൗസ് എന്ന് വേണമെങ്കിൽ സൂര്യകാന്തിയെ വിശേഷിപ്പിക്കാം. ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയെ സഹായിക്കുന്നു. ഇവയിൽ അടങ്ങിയ നാരുകൾ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം തന്നെ വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയയ്ുന്നു. വിറ്റാമിനുകളും മറ്റ് ധാതുക്കളും സമൃദ്ധമായ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും പിന്തുണയ്ക്കുന്നു.

ചിയ വിത്തുകൾ

ചിയ വിത്തുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ചിയ വിത്തുകളിൽ നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ യാത്രയിൽ തീർച്ചയായും ചിയ വിത്തുകൾ നിങ്ങളെ ഏറെ സഹായിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും വിത്തുകൾ കഴിച്ച് മാത്രം ശരീരഭാരം കുറയ്ക്കാമെന്ന് തെറ്റിധരിക്കരുത്. ആരോഗ്യകരമായ മറ്റ് ഭക്ഷണങ്ങളും ഒപ്പം തന്നെ കൃത്യമായ വ്യായാമവും അതിന് ആവശ്യമാണ്. അതോടൊപ്പം തന്നെ ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം കൂടി ഇക്കാര്യത്തിൽ സ്വീകരിക്കാൻ മറക്കരുത് കേട്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+