തടി കുറക്കാൻ ജിമ്മിൽ പോയി കഷ്ടപ്പെടുകയാണോ? ഇതാ ഈ പാനീയങ്ങൾ രാവിലെ കുടിച്ച് നോക്കൂ
ഒരാൾ രാവിലെ കുടിക്കുന്ന ആദ്യത്തെ പാനീയത്തിന് നമ്മുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും. പ്രത്യേകിച്ച് ശരീരഭാരം കുറക്കാനുള്ള യാത്രയിലാണ് നിങ്ങളെങ്കിൽ. അത്തരത്തിലുള്ള ചില പാനീയങ്ങൾ ഇന്ന് പരിചയപ്പെടാം.ഊർജ്ജവും ഉൻമേഷവും തരുന്നതിനൊപ്പം തന്നെ ആരോഗ്യദായകവുമാണ് ഇവ. വിശദമായി അറിയാം
ചെറുനാരങ്ങ നീര് ചേർത ചെറുചൂടുവെള്ളം; ഗുണം ഇങ്ങനെ
ഇവ മെറ്റബോളിസത്തിന് സഹായിക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വളരെ ഉൻമേഷദായകമാണ് ഇവ. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി ഒരു ആൻ്റിഓക്‌സിഡൻ്റായും പ്രവർത്തിക്കുന്നു, ശരീര കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

ഗ്രീൻ ടീ എന്ന മാജിക് വാട്ടർ
ഗ്രീൻ ടീ മെറ്റബോളിസത്തെ വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു. കൂടാതെ, ഗ്രീൻ ടീ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ചെറുക്കുന്നതിലൂടെ ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും ഗ്രീൻ ടീ മികച്ചതാണ്.
കട്ടൻ കാപ്പി ധൈര്യമായി കുടിച്ചോളൂ..പക്ഷേ
കുറഞ്ഞ കലോറിയുള്ള പാനീയമാണ് കട്ടൻകാപ്പി. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ജാഗ്രതയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും. കാപ്പിയിൽ ധാരാളമായി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, പാർക്കിൻസൺസ്, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടാവസ്ഥ കുറയ്ക്കാനും ഇത് സഹായിക്കും. കട്ടൻകാപ്പി മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. അതേസമയം അമിതമായി ഉപയോഗിക്കുന്നത് വിപരീതഫലം ഉണ്ടാക്കും. അതിനാൽ മിതത്വം പാലിക്കാം.
കറുവപ്പട്ട ചായ ദഹന പ്രശ്നങ്ങൾ പമ്പകടത്തും
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പാനീയമാണ് കറുവപ്പട്ട ചായ. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കും. കറുവപ്പട്ട ചായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കുന്നതിനും ഇവ സഹായിക്കുമത്രേ.ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇവ ആശ്വാസം നൽകുന്നു.
ചിയ വിത്ത് ചേർത്ത വെള്ളത്തിന്റെ ഗുണങ്ങൾ ഇങ്ങനെ
ചിയ വിത്ത് കുതിർത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചിയ വിത്തുകളിൽ നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ചിയ വിത്ത് ചേർത്ത വെള്ളം കുടിക്കുന്നത് വഴി വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications