Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയർ എന്ത് ചെയ്തിട്ടും കുറയുന്നില്ലേ? നല്ല ഈസിയായി കുറയും ഇവ കഴിക്കൂ; തടിയും കുറയ്ക്കാം

ശരീരഭാരം കുറച്ചാലും കുടവയറ് കുറക്കുക അത്ര എളുപ്പമുള്ള കാര്യമല്ല അല്ലേ. വയറ് കുറയ്ക്കാൻ കൃത്യമായ കായികാധ്വാനത്തോടൊപ്പം വയറിലെ കൊഴുപ്പ് കളയാൻ പാകത്തിലുള്ള ഡയറ്റ് പാലിക്കുകയെന്നതും വളരെ പ്രധാനമാണ്. അത്തരത്തിൽ വയറ് കുറയ്ക്കാൻ സഹായിക്കുന്ന ചില വിത്തുകൾ ഇന്ന് പരിചയപ്പെടാം. ഇവ ഭക്ഷണത്തിനൊപ്പം ചേർക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഉയർന്ന കലോറിയിൽ ഉള്ള ഈ വിത്തുകൾ മിതമായ അളവിൽ കഴിക്കണം കേട്ടോ,വിശദമായി അറിയാം

ചിയ വിത്തുകൾ- ശരീരഭാരം നിയന്ത്രിക്കാനുള്ള യാത്രയിൽ ഒഴിച്ചുകൂടാനാകാത്ത വിത്താണ് ചിയ. ഓട്സിലും സ്മൂത്തിയിലും എന്തിന് സാലഡിൽ പോലും ചിയ വിത്ത് ഇട്ട് കഴിക്കുന്നവരുണ്ട്.
ചിയ വിത്തുകളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടില്ല. മാത്രമല്ല ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ഇവ. ഇത് മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ ചിയ വിത്ത് ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇവ പാലിൽ ചേർത്തോ സ്മൂത്തിയിൽ ചേർ‌ത്തോ കഴിക്കുന്നതും ഗുണകരമാണ്.

reducebellyfat2-

ചണ വിത്ത്-ചിയ പോലെ തന്നെ നാരുകൾ കൊണ്ട് സമ്പന്നമായ വിത്താണ് ചണ.ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ചണ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഉത്തമമാണ്. ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി വിശപ്പില്ലാതെ വയറ് കൂടുതൽ നേരം പൂർണ്ണമായി നിലനിർത്താനും സഹായിക്കുന്നു.

സൂര്യകാന്തി വിത്തുകൾ: വിറ്റാമിൻ ഇ, മഗ്നീഷ്യം, സെലിനിയം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. വിശപ്പ് നിയന്ത്രിക്കാനും ഇവ ഉത്തമമാണ്.

മത്തൻ വിത്തുകൾ- മത്തൻ വിത്തുകളിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തിന് സഹായിക്കുന്നു. മത്തൻ വിത്തിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണത്തിനൊപ്പം ചേർത്ത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഗഹായിക്കുന്നു.

ഹെംപ് സീഡ്: ഇവയിൽ പ്രോട്ടീൻ, അമിനോ ആസിഡുകൾ, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. സ്മൂത്തികളിൽ ഇവ ഉപയോഗിക്കാം.

എള്ള് - ലിഗ്നാനുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് എള്ളിൽ. ഈ സംയുക്തങ്ങൾ ശരീരഭാരം നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും നിങ്ങളെ സഹായിക്കും. പോഷക സമ്പുഷ്ടമായ ഇവ ഭക്ഷണങ്ങൾക്ക് രുചിയും നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+