Get Updates
Get notified of breaking news, exclusive insights, and must-see stories!

കറിവേപ്പില അൽപം ഇങ്ങനെ കഴിച്ച് നോക്കൂ, തടി താനേ കുറയും..വേറേയും ഇലകളുണ്ട്

ഭക്ഷണം കഴിച്ച് തടി കൂട്ടാൻ മാത്രമല്ല തടി കുറക്കാനും സാധിക്കും. എന്നാൽ ഏത് ഭക്ഷണമാണ് കഴിക്കേണ്ടതെന്നും അത് ഏത് അളവിൽ കഴിക്കണമെന്നുമൊക്കെ കൃത്യമായി അറിയണം. ഇത്തരത്തിൽ കഴിച്ച് തടി കുറക്കാൻ സഹായിക്കുന്നവയാണ് നമ്മുടെ ഇല്ലകറികൾ. എല്ലാ വീട്ടിലും വളരെ എളുപ്പത്തിൽ ഇവയിൽ പലതും ലഭിക്കുമെന്നത് കൊണ്ട് തന്നെ അധികം ചെലവില്ലാതെ തന്നെ തടി കുറക്കൽ എളുപ്പമാക്കാം. ഏതൊക്കെയാണ് ആ ഇലക്കറികളെന്ന് വിശദമായി നോക്കിയാലോ?

കറിവേപ്പില

കറികളിൽ നിന്ന് നമ്മളിൽ പലരും ആദ്യം എടുത്ത് കളയുന്നത് കറിവേപ്പില ആയിരിക്കും. എന്നാൽ അങ്ങനെ മാലിന്യത്തിൽ തള്ളേണ്ട ഇലയല്ല ഇത്. ശരിയായ രീതിയിൽ കഴിച്ചാൽ തടി കുറക്കാൻ ഏറ്റവും എളുപ്പത്തിൽ സഹായിക്കുന്ന ഇലവർഗമാണിത്. അതിനായി വെറും വയറ്റിൽ കുറച്ച് കറിവേപ്പില കഴിക്കുന്നത് നല്ലതാണ്. ഇവയിൽ ധാരാളം പോഷകങ്ങളും സസ്യാധിഷ്ഠിത ഘടകങ്ങളായ മഹാനിമ്പെയ്ൻ പോലുള്ള ആൽക്കലൈഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയാൻ സഹായിക്കും. കൂടാതെ മെറ്റബോളിസം വർധിപ്പിച്ച് ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യും. രക്തത്തെ ശുദ്ധീകരിക്കാനും പ്രമേഹത്തോട് പോരാടാനും കറിവേപ്പില മികച്ചതാണ്.

-1746768457 j

മല്ലിയില

കേൾക്കുമ്പോൾ മല്ലിയിലയോ എന്ന് തോന്നുമെങ്കിലും വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമാണിവ.. ഇവ കഴിക്കുന്നത് ഉപാപചയ പ്രവർത്തനം വേഗത്തിലാക്കും അതുവഴി കൊഴുപ്പ് എരിച്ച് കളയാനും സഹായിക്കും. മാത്രമല്ല മല്ലിയിലയിൽ മഗ്നീഷ്യം, വിറ്റാമിൻ ബി , ഫോളിക് ആസിഡ് എന്നിലയപം അടങ്ങിയിട്ടുണ്ട്. മല്ലിയിലയിലെ ക്വെർസെറ്റിൻ എന്ന ഘടകം ശരീരഭാരം എളുപ്പത്തിൽ കുറക്കാൻ സഹായിക്കും.

റോസ്മെരി

റോസ്മെരി എണ്ണ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം, അതുപോലെ തന്നെ റോസ്മെരി തടി കുറക്കാനും ഉത്തമമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുുകൾ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കും. മാത്രമല്ല ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതിനാൽ തന്നെ ഇവ ചില മരുന്നുകൾ തയ്യാറാക്കാനും ഉപയോഗിക്കാറുണ്ട്. റോസ്മെരി ഇലയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്തുകയും മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറക്കാനും ഇവ സഹായിക്കും.

പാഴ്സിലി

കാണാൻ മല്ലിയിലയെ പോലയിരിക്കുന്ന പാഴ്സി തടികുറക്കാനുള്ള നിങ്ങളുടെ യാത്രയെ കൂടുതൽ എഴു്പമാക്കും. വീട്ടിൽ തന്നെ ഇവ വേണമെങ്കിൽ എളുപ്പം വളർത്താമെന്നത് കൊണ്ട് തന്നെ അധികം പൈസ പൊടിക്കേണ്ടി വരില്ല. ഇവ കഴിക്കുന്നത് ശരീരത്തിൽ പഞ്ചാസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കും. ഇതിനോടൊപ്പം ഉപാപചയ പ്രവർത്തനങ്ങൾക്ക് വേഗം പകരുകയും ചെയ്യും. ഈ ഇലകൾ നാരുകളാൽ സമ്പുശ്ടമാണ്. അതിനാൽ ദഹനപ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കും. വയറു വീർക്കൽ പോലുള്ള പ്രശ്നങ്ങൾക്കും ഇവ മികച്ച പരിഹാരമാർഗമാണ്.

ഒറിഗാനോ

നമ്മുടെ നാട്ടിൽ അത്രപതിവില്ലാത്തവയാണ് ഒറിഗാനോ. ഇറ്റാലിയൻ ഭക്ഷണങ്ങളിലാണ് ഇവ കൂടുതലായി ഉപയോഗിക്കാറുള്ളത്. എന്നാൽ ശരീരഭാരം കുറക്കാൻ മികച്ചവയാണ് വ. ദഹനപ്രശ്നങ്ങൾക്കും പരിഹാരം നൽകും. പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയ ഇവ ശരീരത്തിലെ ഇൻസുലിൽ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+