Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിണി കിടന്നല്ല, പ്രോട്ടീൻ കഴിച്ച് തടി കുറക്കാം; ഇവ കഴിച്ചാൽ മാത്രം മതി

പട്ടിണി കിടന്നാൽ തടി കുറിയില്ല, പകരം ആരോഗ്യമാണ് കുറയുക. ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ഉറപ്പാക്കിക്കൊണ്ടായിരിക്കണം തടി കുറക്കാൻ ശ്രമിക്കേണ്ടത്. ശരീരഭാരം കുറക്കാനുള്ള നിങ്ങളുടെ യാത്രയിൽ ഏറ്റവും അത്യാവശ്യം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവ പേശികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുകയും ചെയ്യും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഏതൊക്കെയാണ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ എന്ന് നോക്കാം

ചെറുപയർ

പ്രോട്ടീൻ സമ്പുഷ്ടമാണ് ചെറുപയർ. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കഴിച്ചാൽ വയറിന് പൂർണത നൽകുമെന്നതിനാൽ ഇടയ്ക്കിടെ വിശപ്പ് എന്ന തോന്നൽ ഉണ്ടാകില്ല. പരിപ്പും പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമാണ്.

prot-1

പനീർ

സസ്യബുക്കുകൾക്ക് ഏറ്റവും പ്രീയപ്പെട്ട ഭക്ഷണമായിരിക്കും പനീർ. പനീർ പ്രോട്ടീനൊപ്പം കാത്സ്യം മറ്റ് പോഷകങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.ബി 12, ഡി തുടങ്ങിയ വിറ്റാമിനുകളും ഇവയിൽ ഉണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഗ്രിൽ ചെയ്തോ കറിയായോ ചപ്പാത്തിപ്പോലുള്ള ഭക്ഷണത്തിനൊപ്പമോ എല്ലാം പനീർ ധാരാളം കഴിക്കാം.

ക്വിനോവ

നമ്മുടെ നാട്ടിൽ പൊതുവോ ക്വിനോവ ഉപയോഗിക്കുന്നത് കുറവാണ്. എന്നാൽ ഉയർന്ന പ്രോട്ടീനും അവശ്യ അമിനോ ആസിഡുകളും ഉള്ള ക്വിനോവ ശരീരത്തിന് ഗുണപ്രദമാണ്. ഇവ കഴിക്കുന്നത് വിശപ്പ് കുറക്കാൻ സഹായിക്കും. ഗ്ലൂറ്റൻ രഹിത ഭക്ഷണം കൂടിയാണ് ക്വിനോവ. അതിനാൽ തട കുറക്കാൻ ശ്രമിക്കുന്നവർക്ക് ക്വിനോവ ധൈര്യമായി തിരഞ്ഞെടുക്കാം.

സോയ
പ്രോ്ടീനും അമിനോ ആസിഡുകളും ധാരാളം ഉണ്ട്. സോയയിൽ. ഇവയിൽ അടങ്ങിയിരിക്കുന്ന ഐസോഫ്ലേവോൺസ് എന്ന സംയുക്തങ്ങൾ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു. സോയ പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിൻ്റെ ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതേസമയം അമിതമായി സോയ കഴിക്കുന്നത് തൈറോയിഡ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കും.

നട്സ്

ബദാം, വാൽനട്ട് തുടങ്ങിയവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾക്കൊപ്പം പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുണ്ട്.എന്നാൽ കൊഴുപ്പ് കൂടതലായത് കൊണ്ട് തന്നെ ഇവ മിതമായ രീതിയിൽ മാത്രം കഴിക്കുന്നതാണ് ഉത്തമം.

ഗ്രീക്ക് യോഗേർട്ട്

തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഗ്രീക്ക് യോഗേർട്ട് ഡയറ്റിൽ ഉൾപ്പെടുത്താം. 100 ഗ്രാം യോഗേർട്ടിൽ ഏകദേശം 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കലോറി 59 മാത്രമാണ്. സ്മൂത്തികളിലോ സലാഡുകളിലോ പഴങ്ങൾക്കൊപ്പമോ എല്ലാം ഗ്രീക്ക് യോഗേർട്ട് തിരഞ്ഞെടുക്കാം.

മുട്ട

പ്രോട്ടീൻ സമ്പുഷ്ടമാണ് മുട്ട. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയിൽ വെറും 70 കലോറി മാത്രമാണ് ഉള്ളത്. വിറ്റാമിൻ ഡി, ബി 12, സെലിനിയം തുടങ്ങിയ ധാതുക്കളും മുട്ടയിൽ ഉണ്ട്.

ഈ ഭക്ഷണങ്ങൾ വാരിവലിച്ച് കഴിച്ചാൽ തടി ഒന്ന് കൂടി കൂടുകയേ ഉള്ളൂ. മിതമായ അളവിൽ ഇവ കഴിക്കുകയും അതോടൊപ്പം വ്യായാമം ഉറപ്പാക്കുകയും ചെയ്താൽ ഈസിയായി തടി കുറക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+