Get Updates
Get notified of breaking news, exclusive insights, and must-see stories!

തടിയൊക്കെ താനെ കുറയും; ഗ്രീൻ ടീ മുതൽ ഇഞ്ചി വരെ..ഭാരം കുറക്കാൻ ധൈര്യമായി കഴിക്കാം, ഫലം ഉറപ്പ്

ശൈത്യകാലത്ത് തടി കുറക്കാനുളള യാത്രയിൽ നിങ്ങൾക്ക് വെല്ലുവിളി തീർക്കുക ഒരുപക്ഷേ കായികമായുള്ള അഭ്യാസങ്ങളുടെ കുറവായിരിക്കും. തണുപ്പ് കാരണം രാവിലെയുള്ള നടത്തവും ഒരുപക്ഷേ ജിമ്മിലേക്കുള്ള പോക്കുമെല്ലാം മുടങ്ങിയേക്കാം. എന്നിരുന്നാലും കൃത്യമായ ഭക്ഷണരീതികൾ പാലിച്ചാൽ ഈ സമയത്തും നിങ്ങൾക്ക് ഫിറ്റ്നസ് നിലനിർത്താം. അങ്ങനെയെങ്കിൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില തെർമോജെനിക് ഭക്ഷണങ്ങൾ ഇന്ന് പരിചയപ്പെടാം.

മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിൽ ചൂട് ഉണ്ടാക്കാനും കഴിയുന്നവയാണ് തെർമോജെനിക് ഭക്ഷണങ്ങൾ. ശരീര ഊഷ്മാവ് ഉയർത്താനും കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയകൾ വർധിപ്പിക്കാനും അവ നിങ്ങളെ സഹോയിക്കും. അവ ഏതെന്ന് നോക്കാം.

weightloss-

ഗ്രീൻ ടീ-ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് ഓക്സിഡേഷൻ വർദ്ധിപ്പിച്ച് ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസം ഗ്രീൻ ടീ കുടിച്ച് തുടങ്ങുന്നത് ഉൻമേഷകരമായിരിക്കും.

ഇഞ്ചി-ഇഞ്ചിക്ക് തെർമോജെനിക് ഗുണങ്ങളുണ്ട്. ഇവ കലോറി എരിച്ച് കളയുകയും വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇഞ്ചി ചായയോ അല്ലെങ്കിൽ സ്മൂത്തികളിൽ ഉപയോഗിച്ചോ ഒക്കെ ഇഞ്ചി കഴിക്കാം.

കുരുമുളക്-കുരുമുളകിൽ അടങ്ങിയിരിക്കുന്ന ക്യാപ്‌സൈസിൻ ശരീര താപനില വർദ്ധിപ്പിക്കുകയും മെറ്റബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പിനെ എരിച്ച് കളയാൻ സഹായിക്കുകയും ചെയ്യുന്നു. സാലഡിനൊപ്പമോ പാനീയങ്ങൾക്കൊപ്പമോ എല്ലാം കുരുമുളക് ചേർത്ത് കഴിക്കാം

കറുവപ്പട്ട-കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹിക്കുന്നതിനോടൊപ്പം തന്നെ അധിക കൊഴുപ്പ് സംഭരിക്കുന്നത് തടയുകയും ചെയ്യുന്നു. ഓട്‌സ്, സ്മൂത്തി എന്നിവയിൽ ചേർത്ത് കഴിക്കാം

കാപ്പി-കാപ്പിയിലെ കഫീൻ മെറ്റബോളിസം വർധിപ്പിച്ചത് കൊഴുപ്പ് കത്തിക്കുന്നു. അതേസമയം മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് കാപ്പിയിൽ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവിലും നിയന്ത്രണം പാലിക്കുക.

ആപ്പിൾ സിഡാർ വിനേഗർ-ആപ്പിൾ സിഡെർ വിനെഗർ വിശപ്പ് ഇല്ലാതാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി ഭക്ഷണത്തിന് മുമ്പ് കുടിക്കുന്നത് ഉത്തമമാണ്.

ഹോൾ ഗ്രെയിൻസ്-ഓട്‌സ്, ക്വിനോവ, ബ്രൗൺ റൈസ് തുടങ്ങിയ ഹോൾ ഗ്രെയിൻസ് മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. റിഫൈൻ ചെയ്ത ധാന്യങ്ങളെക്കാൾ ഹോൾ ഗ്രെയിൻസ് കഴിക്കുന്നതാണ് ഉത്തമം.

ബെറികൾ-ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി ഫലങ്ങൾ കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങളാണ്. ഇവ സ്മൂത്തികൾക്കൊപ്പം ചേർത്ത് കഴിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+