തടിയാണല്ലേ പ്രശ്നം? ഇനി വിഷമിക്കേണ്ടതില്ല; ഇവ കഴിച്ച് ശരീര ഭാരം കുറക്കാം, എളുപ്പത്തിൽ
പട്ടിണി കിടന്ന് തടി കുറക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. തീർച്ചയായും ഭക്ഷണം കഴിച്ചില്ലെങ്കിൽ ശരീരഭാരം കുറയുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. എന്നാൽ ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളേയും നമ്മൾ നേരിടേണ്ടി വരും. അതൊരുപക്ഷേ എളുപ്പമായേക്കില്ല.
വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ഇരുമ്പ്, പ്രത്യേകിച്ച് പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ നമ്മുടെ ശരീരഭാരം നിയന്ത്രിക്കുന്നതാണ് ഏറ്റവും ശരിയായ രീതി. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ദൈനംദിന ആവശ്യകതകൾ നിറവേറ്റാൻ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ അറിയം.

'പരിപ്പ്' എടുത്ത് തടി കുറക്കൂ
പോഷക സമൃദ്ധമായ ധാന്യമാണ് പരിപ്പ്.. നാരുകളും പ്രോട്ടീനുകളും പ്രധാന വിറ്റാമിനുകളും പരിപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി, മഗ്നീഷ്യം സിങ്ക്, പൊട്ടാസ്യം എന്നിവയുടെ കലവറ കൂടിയാണിത്. പരിപ്പിൽ 25 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടത്രേ. വെജിറ്റേറിയനാണ് നിങ്ങളെങ്കിൽ തീർച്ചയായും പരിപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളെ സഹായിക്കും.
വൻ പറയർ അല്ലെങ്കിൽ രാജ്മ
വൻ പയർ (പിന്റോ ബീൻസ്) അല്ലെങ്കിൽ രാജ്മ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ്., കാർബോഹൈഡ്രേറ്റ്, ഫൈബർ, പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ ബി, സിങ്ക്, കാൽസ്യം എന്നിവയുടെ മികച്ച ഉറവിടവും. നാരുകളാൽ സമ്പന്നമായതിനാൽ തന്നെ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. പ്രോട്ടീൻ സമ്പന്നമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വയറ് നിറഞ്ഞിരിക്കുന്ന തോന്നൽ ഉണ്ടാക്കുന്നത് കൊണ്ട് ഇടക്കിടെ കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല.
കടല ചില്ലറക്കാരനല്ല കേട്ടോ
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഉയർന്ന പ്രോട്ടീൻ അടങ്ങിയ മറ്റൊരു ധാന്യമാണ്
കടല. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമൃദ്ധമാണ് ഇവ, ഇത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കടലയിലുള്ള പ്രോട്ടീനും നാരുകളും നിങ്ങളുടെ വിശപ്പ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
ഗ്രീൻ പീസ് നന്നായി കഴിച്ചോളൂ
വലുപ്പത്തിൽ ചെറുതാണെങ്കിലും മികച്ച ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ധാന്യമാണ് ഗ്രീൻീസ്. ഇവയിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ സമ്പുഷ്ടമാണിവ. ഉദാഹരണത്തിന് ഒരു 1/2 കപ്പ് (170 ഗ്രാം) വേവിച്ച കാരറ്റിൽ 1 ഗ്രാം പ്രോട്ടീൻ മാത്രമേ ഉള്ളൂ, 1/2 കപ്പ് (170 ഗ്രാം) കടലയിൽ അതിന്റെ നാലിരട്ടി അളവ് അടങ്ങിയിരിക്കുന്നു.
ബ്രൊക്കോളി
നോ ഫാറ്റ് ഭക്ഷണമാണ് ബ്രൊക്കോളി. ഇവയിൽ ഏകദേശം 90 ശതമാനം വെള്ളവും 7 ശതമാനം കാർബോഹൈഡ്രേറ്റുകളും 3 ശതമാനം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications