Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണം കുറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ; ഈ ഭക്ഷണ കോമ്പിനേഷൻ പരീക്ഷിക്കൂ..ഗുണങ്ങൾ ഏറെ

നമ്മൾ എന്ത് കഴിക്കുന്നു, കഴിക്കുന്നില്ല എന്നതിനെ അനുസരിച്ചായിരിക്കും നമ്മുടെ ആരോഗ്യ അവസ്ഥയും. എല്ലാം വാരി വലിച്ച് കഴിച്ചെന്ന് കരുതി ഒരാൾ ആരോഗ്യവാനായി ഇരിക്കണമെന്നില്ല. അതേസമയം തന്നെ ചിലതൊക്കെ കഴിച്ചില്ലെന്ന് കരുതി പ്രശ്നമൊന്നുമില്ല താനും.

പോഷകങ്ങൾ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയവയെല്ലാം നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമാണ്. ആരോഗ്യത്തോടെയിരിക്കാൻ ഇവയെല്ലാം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ചില ഭക്ഷണ കോമ്പിനേഷനുകൾ ഇന്ന് പരിചയപ്പെടാം. ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും.

weightloss

1. മ്യൂസ്‌ലിയിൽ നട്സും-

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ തീർച്ചയായും വണ്ണം കുറയ്ക്കാൻ സഹായിക്കും. കാരണം എന്തെന്നല്ലേ? പറയാം. ഇവ പെട്ടെന്ന് ദഹിക്കില്ല അതുകൊണ്ട് തന്നെ എപ്പോഴും വയറ് നിറഞ്ഞിരിക്കുന്നത് പോലെ തോന്നും. അതിനാൽ ഇടക്കിടെ വിശപ്പ് അനുഭവപ്പെടില്ലെന്ന് സാരം. മ്യൂസ്‌ലിയിൽ ഒരു കപ്പിൽ 4 ഗ്രാം ആണ് ഫൈബർ.രണ്ട് ഗ്രാം ഫൈബർ ഉളള വാൾനട്ടുകൾ കൂടി ഒപ്പം കഴിക്കാം. പ്രോട്ടീൻ സമ്പുഷ്ടമാണ് വാൾനട്ട്.

2.അവോക്കാഡോകളും ഇലക്കറികളും

ആരോഗ്യപ്രദമായ ഡയറ്റിൽ നിർദ്ദേശിക്കപ്പെടുന്ന രണ്ട് ഭക്ഷണങ്ങളാണ് ഇവ. അവോക്കാഡോകളിൽ ഉള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു. ഇലക്കറികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇലക്കറിയിൽ ഇരുമ്പുകൾ അടങ്ങിയിട്ടുണ്ട്. ചീര പോലുള്ളവ തനിയെ ജ്യൂസായും കുടിക്കുന്നത് ഗുണകരമാണ്.

3. മുട്ടയും കാപ്സിക്കവും

മുട്ടയിൽ മെറ്റബോളിസം വർധിപ്പിക്കുന്ന കോളിൻ സംയുക്തം അടങ്ങിയിട്ടുണ്ട്. കാപ്സിക്കം ആകട്ടെ വിറ്റാമിൻ സിയുടെ കലവറയും. മതിയായ അളവിൽ വിറ്റാമിൻ കഴിക്കുന്നതിലൂടെ വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോളിനെതിരെതിരെ പ്രവർത്തിക്കുന്നു.

ഗ്രീൻ ടീയും ചെറുനാരങ്ങയും

വയറ് കുറക്കുന്നതിനു വണ്ണം കുറക്കുന്നതിനും മികച്ചതാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ കൊഴുപ്പ് കത്തിക്കുന്ന ആന്റിഓക്‌സിഡന്റ് ആയ ഇസിജിസി അടങ്ങിയിട്ടുണ്ട്. നാരങ്ങയിലെ പെക്റ്റിൻ, പോളിഫെനോൾ എന്നിവ വയറ് നിറഞ്ഞ് നിൽക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നൽ തീർച്ചയായും ഉണ്ടാകില്ല.

ചിക്കനും പച്ചക്കറികളും

ചിക്കനിൽ ആരോഗ്യകരമായ ഫാറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ആവശ്യമായ പ്രോട്ടീനുകളുടെയും പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് ചിക്കൻ. പച്ചക്കറികൾ ആവശ്യത്തിന് അനുസരിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എത്ര ഉൾപ്പെടുത്തണമെന്ന് അറിയാൻ ഡയറ്റീഷ്യന്റെ സഹായം കൂടി സ്വീകരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+