ഈ ഭക്ഷണങ്ങൾ മതി, ഏത് തടിയും കുറയും; ധൈര്യമായി തന്നെ കഴിച്ചോളൂ
മണിക്കൂറുകളോളം ജിമ്മിൽ പോയി അധ്വാനിച്ചത് കൊണ്ട് മാത്രം തടി കുറയുമോ? ശരീരം മെലിഞ്ഞേക്കും, എന്നാൽ അതൊരിക്കലും ആരോഗ്യകരമാകണമെന്നില്ല. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ വ്യായാമത്തോടൊപ്പം തന്നെ പോഷകപ്രദമായ ഭക്ഷണവും ഡയറ്റിൽ ഉൾപ്പെടുത്തണം. എന്ന് വെച്ച് എല്ലാ ഭക്ഷണങ്ങളും കഴിക്കാം എന്നല്ല. മെറ്റബോളിസം വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് തടി കുറക്കാനായി തിരഞ്ഞെടുക്കേണ്ടത്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ബീൻസും പയറ് വർഗങ്ങളും
പൊതുവെ ആളുകൾക്ക് കഴിക്കാൻ മടിയുള്ള ഭക്ഷണങ്ങളാണ് പയറുവർഗങ്ങൾ. എന്നാൽ തടി കുറക്കലാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്ന ഇവ തിരഞ്ഞെടുക്കാം. പ്രോട്ടീൻ സമ്പുഷ്ടമാണ് ഇവ. ഇവ ദഹിപ്പിക്കണമെങ്കിൽ കൂടുതൽ ഊർജം ആവശ്യമാണ്. അതായത് കലോറി കൂടുതൽ വേഗത്തിൽ കത്തിക്കുമെന്ന് സാരം.കൂടാതെ ഇവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വേഗത്തിലാക്കുന്നതിനൊപ്പം തന്നെ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കുകയും ചെയ്യും.

വിറ്റാമിൻ സി ഭക്ഷണങ്ങൾ
മെറ്റബോളിസം അടക്കമുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായ വിറ്റാമിനാണ് വിറ്റാമിൻ സി. ഓറഞ്ച്, നാരങ്ങ, കുരുമുളക്, സ്ട്രോബെറി എന്നിവയിലെല്ലാം വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കലോറി വേഗത്തിൽ കത്തിക്കുന്നു. കൂടാതെ, വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കും. ശരീരം ഊർജ്ജസ്വലമായിരിക്കാൻ ഇത് സഹായിക്കും.
സരസഫലങ്ങൾ
ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ സരസഫലങ്ങൾ ധൈര്യമായി ഉപയോഗിക്കാം. ഇത്തിരിക്കുഞ്ഞൻമാരണെങ്കിലും ആരോഗ്യപ്രദമാണ് ഇവ. ഇവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാനും ഉപാപചയ നിരക്ക് പിന്തുണയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല കലോറി കുറവാണ്.അതേസമയം നാരുകൾ കൂടുതലും. അതുകൊണ്ട് തന്നെ ഡയറ്റിൽ ധൈര്യമായി തന്നെ ഇവ ഉൾപ്പെടുത്താം. നേരിട്ടോ അല്ലെങ്കിൽ സ്മൂത്തിയിൽ ചേർത്തോയെല്ലാം സരസഫലങ്ങൾ ആസ്വദിക്കാം.
നട്സും മറ്റ് വിത്തുകളും
ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണിവ. പ്രോട്ടീൻ, നാരുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്, ൃ ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവയെല്ലാം തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തണം. വിത്തുകളിലടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ ശരീരത്തിലെ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ വിറ്റാമിൻ എ, ഡി, ഇ, കെ പോലുള്ളവയെ എളുപ്പം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പ്രോട്ടീൻ ഉള്ളതിനാൽ പേശികൾക്ക് ബലം നൽകാനും ഉത്തമമാണ്. അതേസമയം ഇവയിൽ കലോറി കൂടുതലാണ് , അതിനാൽ വാരിവലിച്ച് കഴിക്കരുതെന്ന് സാരം.












Click it and Unblock the Notifications