ഭക്ഷണം വയറ് നിറയെ കഴിച്ച് തടി കുറക്കാമെന്നോ, കൊള്ളാമല്ലോ..ചിലവും ഇല്ല
ഭക്ഷണം കഴിച്ച് തടി കുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അതൊക്കെ നടക്കാൻ പോകുന്നുണ്ടോയെന്നാണ് ചിന്തയെങ്കിൽ തീർച്ചയായും സാധ്യമാകും. കാരണം പട്ടിണി കിടന്ന് കൊണ്ടല്ല ശരീരഭാരം കുറക്കേണ്ടത്. പകരം നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് നൽകി കൊണ്ട് വേണം അത് സാധ്യമാക്കാൻ. അത്തരത്തിൽ വലിയ ചെലവില്ലാതെ തടി കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഓട്സ്
ഫൈബർ സമ്പുഷ്ടമാണ് ഓട്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലക്കൻ മണിക്കൂറുകളോളം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. ബീറ്റ ഗ്ലൂക്കൻ മോശം കൊളസ്ട്രോളിനെ കുറക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണക്കുകയും ചെയ്യും. ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും, അതുവഴി ഇടക്കിടെ വിശക്കുന്നുവെന്ന തോന്നൽ ഇല്ലാതാക്കും. വയറ്റിലെ നല്ല ബാക്ടീരിയികളെ വളർത്താനും ഓട്സ് കഴിക്കുന്നതിലൂടെ സാധിക്കും. അതുവഴി ദഹന ആരോഗ്യം മെച്ചപ്പെടും.
ഓട്സിൽ അടങ്ങിയിരിക്കുന്ന അവെനാൻന്ത്രമൈഡ്സ് ഇൻഫ്ലമേഷൻ കുറക്കും. അതുപോലെ തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

പരിപ്പ് വർഗങ്ങൾ
ചിലർക്ക് പരിപ്പിനോട് താത്പര്യം കാണില്ല, അങ്ങനെയുള്ളവർ ഉപേക്ഷിക്കുന്നത് പോഷകങ്ങളുടെ കലവറയെ ആണെന്ന് പറയേണ്ടി വരും. കാരണം ഇവയിൽ ഇരുമ്പ്, ഫോളറ്റ്, മംഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഫൈബർ സമ്പുഷ്ടം കൂടിയാണ് പരപ്പ്. അതിനാൽ കഴിച്ചുകഴിഞ്ഞാൽ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുവഴി ഇടക്കിടെ കഴിക്കണമെന്ന ചിന്തയും ഇല്ലാതാക്കും.
പ്രോട്ടീൻ സമ്പുഷ്ടമാണിവ. ഒരു കപ്പ് വേവിച്ച പരിപ്പിൽ കുറഞ്ഞത് 18 ഗ്രാം പ്രോട്ടീനെങ്കിലും ഉണ്ടാകും. ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും രക്തസമ്മർദ്ദം , കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും പരിപ്പുകൾ ധാരാളം കഴിക്കാം. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പരിപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും.
മുട്ട
ഒരു വലിയ മുട്ടയിൽ 7 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടത്രേ. പ്രോട്ടീൻ മാത്രമോ വിറ്റാമിൻ ബി 12, ഡി, തലച്ചോറിന്റെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവർത്തനം ഏറ്റവും ആവശ്യമായ ചോലിൻ, സെലനിയം, സിങ്ക്, ഇരുമ്പ്, ഫോളറ്റ് എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് മുട്ട. കുറഞ്ഞ കലോറിയുള്ള ഭക്ഷണമായതിനാൽ തന്നെ തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ വളരെ അധികം സഹായിക്കും. മുട്ട കഴിച്ച് ദിവസം തുടങ്ങുന്നത് രാവിലെയുള്ള അമിത വിശപ്പിന് തടയിടും. ഇതൊന്നും കൂടാതെ കണ്ണിന്റേയും ഹൃദയത്തിന്റേയും തലച്ചോറിന്റേയുമെല്ലാം ആരോഗ്യത്തന് മുട്ട ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ്.
തൈര്
നമ്മുടെ വീടുകളിൽ ധാരാളം ഉണ്ടാകുന്ന ഒന്നാണ് തൈര്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത കുടലിന്റെ ആരോഗ്യത്തിന് സഹായിക്കും എന്നതാണ്. ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ പരിഹരിക്കും. തൈരിൽ കാത്സ്യവും വിറ്റാമിൻ ഡിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ദൃഢത മെച്ചപ്പെടുത്തും. ഒരു കപ്പ് തൈരിൽ 5 മുതൽ 10 വരെ ഗ്രാം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വയർ നിറഞ്ഞിരിക്കാൻ ഇത് സഹായിക്കും. മധുരം ചേർത്ത് ചിലർ തൈര് കഴിക്കാറുണ്ട്, അത് ശരീരത്തിന് ഗുണം ചെയ്യില്ലെന്ന് പ്രത്യേകം പറയട്ടെ.
കടല
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് കടല. ഇവയിൽ ഉയർന്ന അളവിൽ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ വളരെ അധികം സഹായിക്കും. അതായത് ഫൈബർ അടങ്ങിയ ഭക്ഷണമായതിനാൽ വയറിന് പൂർണത അനുഭവപ്പെടുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും. കടലയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും കോംപ്ലകസ് കാർബോഹൈഡ്രേറ്റുകൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താതെ തന്നെ ഊർജം ലഭിക്കാൻ സഹായിക്കും.
ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം
-
വീട്ടില്‍ നോക്കുന്നിടത്തെല്ലാം എട്ടുകാലി വലകളാണോ? അവയെ പൂര്‍ണമായി ഒഴിവാക്കാം: ഈ വഴികളിലൂടെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications