തടി കുറക്കാൻ ഈ പഴം കഴിക്കാറുണ്ടോ? മണ്ടത്തരം കാണിക്കല്ലേ, പണികിട്ടും
തടി കുറക്കാനുള്ള ഡയറ്റിൽ ധാരാളം പഴങ്ങൾ ഉൾപ്പെടുത്തണമെന്ന് എല്ലാവർക്കും അറിയാം. അവശ്യപോഷകങ്ങൾ, ഫൈബർ, ആന്റ് ഓക്സിഡന്റുകൾ എന്നിവ ലഭിക്കാൻ ഇത് സഹായിക്കും. എന്നാൽ എല്ലാ പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താമോ? തീർച്ചയായും പാടില്ല, ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത്തരത്തിലുള്ള പഴങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
മുന്തിരിങ്ങ
ഒരു കപ്പ് മുന്തിരിയിൽ ഏകദേശം 100 കലോറി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയിൽ മധുരവും കൂടുതലാണ്. മുന്തിരി വളരെ ചെറുതാണെന്നും മധുരമുള്ളതാണെന്നും കാരണം നമ്മൾ കൂടുതൽ കഴിക്കാനുള്ള സാധ്യത ഏറെയാണ്. മധുരം അധികമായി കഴിക്കുന്നത് തടി കൂട്ടും.

വാഴപ്പഴം
തടി കുറക്കാനുള്ള ശ്രമത്തിലാണെങ്കിൽ ഒരിക്കലും വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തരുത്. ഇനി കഴിക്കണമെന്നാണെങ്കിൽ ചെറുപഴം കഴിക്കാം. മധുരം കുറഞ്ഞ പഴങ്ങൾ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം, പ്രത്യേകിച്ച് ബെറികൾ പോലുള്ളവ.
മാങ്ങ
മാങ്ങാക്കാലമാണ് വരാൻ പോകുന്നത്. വിപണിയിൽ ഇനി വൈവിധ്യമുള്ള മാങ്ങകൾ എത്തും. മാങ്ങാക്കൊതിയാണ് വലുതെങ്കിൽ എത്രവേണമെങ്കിലും കഴിച്ചോളൂ. എന്നാൽ തടി കുറക്കലാണ് മുഖ്യമെങ്കിൽ ആ വഴി പോകേണ്ടതില്ല. കാരണം മാങ്ങ നല്ല മധുരമുള്ള പഴമാണ്. പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ഉണ്ടെങ്കിലും അധികമായി മാങ്ങകഴിക്കുന്നത് തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ താളം തെറ്റിച്ചേക്കാം
ചെറികൾ
ചെറികളിൽ ഫാറ്റ് കുറവാണ്. എന്നാൽ ഫൈബർ ധാരാളം ഉണ്ട് താനും. എന്നിരുന്നാലും മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഗ്ലൈസമിക് ഇൻഡക്സ് കൂടിയ പഴമാണ് ചെറി. അതായത് ചെറി അധികമായി കഴിച്ചാൽ അത് രക്തസമ്മർദ്ദം ഉയർത്തും. വലിയ വിശപ്പ് തോന്നിപ്പിക്കുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് ഇത് വഴിവെച്ചേക്കും.
പൈനാപ്പിൾ
പൈനാപ്പിളിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ സി, മാംഗനീസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും മധുരക്കൂടുതൽ ഉള്ള പഴമാണ് പൈനാപ്പിൾ. ഇവ കഴിച്ചാൽ വളരെ പെട്ടെന്ന് രക്തസമ്മർദ്ദം കൂടും. ഇത് അമിതമായ കഴിക്കണമെന്ന തോന്നൽ ഉണ്ടാക്കും. ഇത് നിങ്ങളുടെ തടികുറക്കാനുള്ള ശ്രമങ്ങളെ തകിടം മറിച്ചേക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications