തടി കുറക്കാൻ എളുപ്പവഴി തേടുകയാണോ? കഴിച്ച് തന്നെ വണ്ണം കുറക്കാൻ ഇതാ മാർഗം
മഞ്ഞുകാലത്തിന്റെ കൂടപ്പിറപ്പാണ് മടി. പക്ഷെ തടി കുറക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ മടി മാറ്റിവെച്ചേ മതിയാകു, ഒപ്പം പ്രോട്ടീൻ സമ്പുഷ്ടമായ ഡയറ്റും പിന്തുടരേണ്ടതുണ്ട്. തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ സഹായിക്കുന്ന ചില പയർവർഗങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
കടല
പ്രോട്ടീൻ സമ്പുഷ്ടമാണെന്ന് മാത്രമല്ല, ഇവയിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. പോഷകസമ്പന്നമാണ് ഇവയെന്നതിനൊപ്പം തന്നെ ഇവയിൽ കോറിയും വളരെ കുറവാണ്. അതിനാൽ തടി കുറക്കാൻ ശ്രമിക്കുന്നവർക്ക് ധാരാളം കഴിക്കാം. സാലഡ്,സൂപ്പ്, കറികൾ, സാന്റ്വിച്ച് എന്നിങ്ങനെ കടല ഡയറ്റിൽ ഉൾപ്പെടുത്താം.

പരിപ്പ്
പ്രോട്ടീൻ, ഇരുമ്പ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് പരിപ്പ്. വെജിറ്റേറിയൻ ആണെങ്കിൽ ചിക്കന് പകരമായി നിങ്ങൾക്ക് പരിപ്പ് ഡയറ്റിൽ ഉൾപ്പെടുത്താം. പരിപ്പിലുള്ള ലയിക്കുന്ന നാരുകൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കാൻ സഹായിക്കും. ഫൈബറും പ്രോട്ടീനും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇലാത്താക്കാനും ഉത്തമമാണ്.
ബീൻസ്
സസ്യാധിഷ്ഠിത പ്രോട്ടീനാണ് ബീൻസ്. ഏത് വിധത്തിലുള്ള ബീൻസും ആരോഗ്യപ്രദം തന്നെ. ബീൻസിൽ അടങ്ങിയിരിക്കുന്ന മംഗ്നീഷ്യം പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ബീൻസിൽ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്കും ഇവ ധൈര്യമായി ധാരാളം കഴിക്കാം.
സോയ
ശരീരത്തിന് ആവശ്യമായ 9 അമിനോ ആസിഡുകളും പ്രധാനം ചെയ്യുന്ന പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് സോയ. വീഗൻ, വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവർക്ക് തീർച്ചയായും ഇത് ധൈര്യമായി കഴിക്കാം. സോയയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ പോലെയുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുണ്ട്. സോയ സ്ത്രീകൾക്കും വളരെ നല്ലതാണ്. കാരണം ഇവയിൽ അടങ്ങിയിരിക്കുന്ന ഇസോഫ്ലവോൺസ് എന്ന ഘടകം ശരീരത്തിലെ ഈസ്ട്രജനെ പോലെ പ്രവർത്തിക്കുകയും മെനപോസ് പോലുള്ള സമയത്തെ ശാരീരിക ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ക്വിനോവ
പോഷകസമൃദ്ധമാണ്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടവയാണ് ഇവ. ക്വിനോക കഴിക്കുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാകും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications