വടിവൊത്ത ശരീരത്തിന് വെളുത്തുള്ളി ചായ മുതൽ വെളുത്തുള്ളി നാരങ്ങ വെള്ളം വരെ; രാവിലെ ഇങ്ങനെ ഉപയോഗിക്കൂ
ആരാണ് സ്ലിം ആയ ശരീരം ആഗ്രഹിക്കാത്തത്. പൊണ്ണത്തടിക്കും കുടവയറിനും പകരം വടിവൊത്ത ശരീരവും അരക്കെട്ടുമൊക്കെ ഒട്ടുമിക്ക ആളുകളുടേയും ആഗ്രഹമാണ്. പക്ഷേ എത്ര ശ്രമിച്ചിട്ടും കുറച്ചെങ്കിലും തടി കുറയ്ക്കാൻ പറ്റാത്ത നിരാശയിലാണ് പലരും.
എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ.. തീർച്ചയായും മാറ്റം ഉണ്ടാവും. പ്രധാനമായും ആവശ്യം വെളുത്തുള്ളിയാണ്. രാവിലെ വെളുത്തുള്ളി ഇനി പറയുന്നത് പോലെ ഉപയോഗിച്ചാൽ ഭാരം കുറയാൻ സഹായകമാകും. വിശദമായി അറിയാം.

അനാവശ്യ കൊഴുപ്പ് കളയാൻ പ്രകൃതിദത്തമായ മാർഗമാണ് വെളുത്തുള്ളി. നിങ്ങളുടെ പ്രഭാത ദിനചര്യയിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് തടി കുറയ്ക്കാൻ സഹായകമാകും. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കും പേരുകേട്ടതാണ് വെളുത്തുള്ളി.
ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്ന ചില സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാൻ പച്ച വെളുത്തുള്ളി എങ്ങനെ കഴിക്കാം:
നാരങ്ങ - വെളുത്തുള്ളി വെള്ളം: ഒരു ഗ്ലാസ് നാരങ്ങ - വെളുത്തുള്ളി വെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കൂ. ഒരു ഗ്ലാസിൽ അര നാരങ്ങ നീര് പിഴിഞ്ഞെടുക്കുക. നന്നായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് ചെറു ചൂടുള്ള വെള്ളത്തിൽ ഒഴിക്കുക. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ കുതിച്ചുയരാൻ മാത്രമല്ല, ദഹനത്തെയും സഹായിക്കും.
വെളുത്തുള്ളി അവോക്കാഡോ ടോസ്റ്റ്: വെളുത്തുള്ളി - ഇൻഫ്യൂസ്ഡ് അവോക്കാഡോ ടോസ്റ്റ് നിങ്ങളുടെ അമിതഭാരം കുറയ്ക്കാൻ സഹായിക്കും. പഴുത്ത അവോക്കാഡോ മുഴുവൻ ടോസ്റ്റിലേക്ക് മാഷ് ചെയ്ത് അരിഞ്ഞ പച്ച വെളുത്തുള്ളി വിതറുക. അവോക്കാഡോയുടെ ക്രീമും വെളുത്തുള്ളിയും യോജിച്ച് നിൽക്കും. ഇത് രുചികരവും തൃപ്തികരവുമായ പ്രഭാതഭക്ഷണം ആയിരിക്കും.
വെളുത്തുള്ളി തൈര് ഡിപ്പ്: നിങ്ങൾ രുചികരമായ പ്രഭാതഭക്ഷണം തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രഭാത തൈരിൽ വെളുത്തുള്ളി അരിഞ്ഞത് മിക്സ് ചെയ്യുക. ലളിതവും എന്നാൽ സ്വാദുള്ളതുമായ ഈ വെളുത്തുള്ളി തൈര് ഡിപ്പ് നിങ്ങളുടെ ഭക്ഷണത്തിന് ഊഷ്മളത നൽകും. മാത്രവുമല്ല നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഗ്രീൻ ടീ: വെളുത്തുള്ളി അല്ലി ചതച്ചത് ചൂടുവെള്ളത്തിൽ മുക്കി ചൂടാക്കി വെളുത്തുള്ളി ചായ ഉണ്ടാക്കുക. തേൻ അല്ലെങ്കിൽ ഇഞ്ചി എന്നിവ ചേർക്കാം












Click it and Unblock the Notifications