Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ഡയറ്റ് ചെയ്ത് തളർന്നോ? എന്നാൽ എന്നും രാവിലെ ഈ വെള്ളം കുടിച്ച് നോക്കൂ, ശരീര ഭാരം പിടിച്ചുകെട്ടാം

തടി കുറയാനുള്ള പല മാർഗങ്ങളും ഇന്റർനെറ്റിൽ കാണാമെങ്കിലും വീട്ടുവൈദ്യം തന്നെയാണ് ആരോഗ്യകരമെന്ന കാര്യത്തിൽ തർക്കമില്ല. പാർശ്വഫലങ്ങൾ കുറവായിരിക്കുമെന്നത് തന്നെയാണ് അതിന് കാരണം. അത്തരത്തിൽ ധൈര്യമായി പരീക്ഷിക്കാൻ പറ്റുന്ന ഒന്നാണ് അയമോദം. വിശദമായി അറിയാം

ദിവസവും അയമോദക വെള്ളം കുടിക്കുന്നത് ദഹനക്കേട് പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. രാവിലെ വെറും വയറ്റിൽ തന്നെ ഇത് കഴിക്കാൻ ശ്രമിക്കണം. അയമോദക വെള്ളം മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പോഷകങ്ങൾ പൂർണ്ണമായും ആഗിരണം ചെയ്യാനും അതുവഴി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും അയമോദകം സഹായിക്കും.അവശ്യ എണ്ണയായ തൈമോൾ ഉള്ളതിനാൽ ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ആദ്യപടിയെന്നത് മെറ്റബോളിസമാണെന്നതിനാൽ ഇവ ധൈര്യമായി കുടിക്കാം.

weight1-

അമിത വണ്ണത്തിന് കാരണമാകുന്ന കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള ഔഷധ ഗുണങ്ങളും അയമോധകത്തിനുണ്ട്. ചീത്ത കൊളസ്ട്രോൾ ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയുന്നത് തടസപ്പെടുത്തു, ഇത് തടി കുറയാതിരിക്കാൻ കാരണമാകുന്നു. അയമോദക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും പ്രമേഹം, സ്ട്രോക്ക്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

പ്രസവശേഷം ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലാണ് നിങ്ങളെങ്കിൽ തീർച്ചയായും അയമോദകം നിങ്ങൾക്കൊരു അനുഗ്രഹമായിരിക്കും. പ്രസവം കഴിഞ്ഞ സ്ത്രീകൾ അയമോദക വെള്ളം കുടിച്ച് പ്രഭാതം ആരംഭിക്കാൻ ശ്രമിക്കുക. ദഹനപ്രശ്നങ്ങളും വയറുവേദനയും പരിഹരിക്കാൻ ഇവ മികച്ചതാണ്. വയറിളക്കം, മലബന്ധം എന്നിവയെ നേരിടാനും ഉലുവവെള്ളം നല്ലതാണ്. കൂടാതെ ഗർഭകാലത്ത് ശരീരത്തിൽ അടിഞ്ഞ് കൂടിയ അധിക കൊഴുപ്പ് കത്തിക്കാനും ഇത് നല്ലതാണ്. അതേസമയം പ്രസവ സമയത്ത് ഇത് കഴിക്കരുത് കേട്ടോ. കാരണം അമിതമായി ഛർദ്ദിക്ക് ഒരുപക്ഷേ ഇത് കാരണമായേക്കാം.

അയമോദകം എങ്ങനെയൊക്കെ കഴിക്കാമെന്ന് നോക്കാം

അയമോദകം ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് ചൂടുവെള്ളം ദിവസവും രാവിലെ എഴുന്നേറ്റ് കുടിക്കാം. കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അൽപം മധുരത്തിനായി തേൻ ചേർത്ത് അല്ലെങ്കിൽ ചെറുനാരങ്ങ ചേർത്ത് കുടിക്കാം. തലേന്ന് രാത്രി അയമോദകം ചെറുചൂടുവെള്ളത്തിൽ കുതിർത്ത് വെച്ചും കുടിക്കാവുന്നതാണ്.

കറികളും പച്ചക്കറികളും പാചകം ചെയ്യുമ്പോൾ അയമോദകം രുചി വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല ശരിയായ രീതിയിലുള്ള ദഹനത്തിനും സഹായിക്കുന്നു. അയമോദകം അൽപം വറുത്തെടുത്ത് പൊടിച്ച് പൊടിയായും കറികളിൽ ഉപയോഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+