പൊണ്ണത്തടി കുറയ്ക്കാം, വയറും കുറയും, ഓട്സ് കഴിക്കുക, ഇതാ ആരുമറിയാത്ത ചില ടിപ്സുകള്‍
ഭാരം കൂടുന്നു, കുടവയര്‍ വന്നിരിക്കുന്നു. ഇതൊക്കെ നമ്മളെ അലട്ടുന്ന കാര്യമാണ്. തീര്‍ച്ചയായും ഫിറ്റ്നെസ്സില്ലാതെ വരുമ്പോള്‍ ഇതെല്ലാം സംഭവിക്കാം. ഇതെല്ലാം കുറയ്ക്കണമെങ്കില്‍ നമ്മള് തന്നെ വിചാരിക്കണം. ജീവിതശൈലയില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ കൊണ്ടുവരും. പക്ഷേ അതിനായി നമ്മള് ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കണമെന്നില്ല. ഇഷ്ടമുള്ളത് കഴിക്കാം.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഉണ്ട് നമ്മുടെ ശരീരത്തിന് അധികം യോജിക്കാത്തതാണ്. അത് ഒഴിവാക്കാം. പക്ഷേ പുതിയതായി എന്തെല്ലാം കഴിച്ചു തുടങ്ങണം. ശരീരം ഭാരം കുറയ്ക്കാന്‍ കഴിച്ച് തുടങ്ങേണ്ടത് ഇക്കാര്യങ്ങളാണ്.

ഓട്സ് കഴിച്ച് നോക്കാം
ഓട്സ് നല്ലൊരു പ്രഭാത ഭക്ഷണമാണ്. ബ്രേക്ക്ഫാസ്റ്റായി ഓട്സ് കഴിക്കാവുന്നതാണ്. അതിനൊപ്പം കറുവപ്പട്ടയും, കസ്കസും ചേര്‍ക്കുക. ഇത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം നമ്മുടെ വയര്‍ കുറയുമെന്നതാണ്. ഓട്സ് വളരെ ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണമാണ്. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
അത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ തന്നെ ഗുണകരമായി രീതിയില്‍ മെച്ചപ്പെടുത്തും. ഫൈബര്‍ ധാരാളം ഉള്ളത് കൊണ്ട് നമുക്ക് പെട്ടെന്ന് വിശക്കില്ല. ഇതിലൂടെ വീണ്ടും ഭക്ഷണം കഴിക്കണമെന്ന തോന്നലുണ്ടാവില്ല. ഇത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
ഹെല്‍ത്തി ഡ്രിങ്ക്സുകള്‍
ചായയും, കാപ്പിയും തുടരെ കുടിക്കുന്നത് അത്ര ഹെല്‍ത്തിയല്ല. പകരം ഹെല്‍ബല്‍ ഡ്രിങ്ക്സ് ഒന്ന് ശീലിച്ച് നോക്കൂ. അയമോദകവും, കറുവപ്പട്ടയും ചേര്‍ത്ത ചായ കഴിക്കാവുന്നതാണ്. ആപ്പിള്‍ സിഡാര്‍ വിനഗിരിയും, തേനുമെല്ലാം ചേര്‍ത്ത് നല്ലൊരു പ്രകൃതിദത്തമായ പാനീയങ്ങള്‍ ഉണ്ടാക്കി കഴിക്കാവുന്നതാണ്.
നമ്മുടെ ദഹനവ്യവസ്ഥയെ തന്നെ ഇത് സഹായിക്കും. കൂടുതല്‍ ആരോഗ്യപ്രദമാണിത്. ഒപ്പം നല്ല പോഷകങ്ങളും ലഭിക്കും. ചണവിത്തുകളും ഇതോടൊപ്പം ചേര്‍ക്കുക. നമ്മുടെ വയര്‍ കുറയ്ക്കാനും ഇത് നല്ലതാണ്.
ഒമേഗ-3 ഉള്‍പ്പെടുത്താം
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നമ്മുടെ ഹെല്‍ത്തി ഫുഡില്‍ ഉണ്ടാവണം. അതിനായി നട്സുകളും, സീഡ്സുകളും ഉള്‍പ്പെടുത്താം. ഇതിലൂടെ ഭാരം കുറയ്ക്കാനാവും. എന്നാല്‍ നമ്മുടെ ശരീരം ഒരിക്കലും അനാരോഗ്യത്തിലേക്ക് പോകില്ല.
നട്സുകളും, സീഡ്സുകളും, ഭാരത്തെയും, തടിയെയും നിയന്ത്രിച്ച് നിര്‍ത്തും. അയമോദകം, ചണവിത്തുകള്‍, മത്തന്‍ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ എന്നിവയെല്ലാം നമ്മുടെ ഭാരം കുറയ്ക്കാന്‍ നല്ലതാണ്. ഇവയെല്ലാം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പച്ചക്കറികളും പഴങ്ങളും
പഴങ്ങളും, പച്ചക്കറികളും, ജങ്ക് ഫുഡിന് പകരം ഉള്‍പ്പെടുത്തുക. ബ്രോക്കോളി സാലഡുകളില്‍ ഉള്‍പ്പെടുത്തുക. ഒരു തരം കടലവര്ഗമായ ക്വിനോവകളെയും ഉള്‍പ്പെടുത്താം. ിതെല്ലാം ബ്രേക്ക്ഫാസ്റ്റ് സ്നാക്സായി കാണാം.
കൊഴുപ്പിനെ അകറ്റി നിര്‍ത്താന്‍ ബ്രോക്കോളി സഹായിക്കും. ഭാരവും കുറയ്ക്കാനാവും. ദഹനസംബന്ധമായ പ്രശ്നങ്ങളും പഴങ്ങളും, പച്ചക്കറികളും കഴിക്കുന്നതിലൂടെ ഇല്ലാതാവും.
ആന്റിഓക്സിഡന്റുകള്‍ മറക്കരുത്
ഡയറ്റില്‍ ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതും ദഹനവ്യവസ്ഥയെ സഹായിക്കും. വേഗത്തില്‍ നമ്മുടെ കുടവയറും കുറയും. ഇരുണ്ട നിറത്തിലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക.
പച്ചക്കറികളും ഉള്‍പ്പെടുത്തുക. ബ്രോക്കോളി, ലെറ്റിയൂസ്, ചീര, ധാന്യങ്ങള്‍ എന്നിവയാണ് പ്രധാനമായും കഴിക്കേണ്ടത്. എളുപ്പത്തില്‍ ഭാരവും, അതുപോലെ വയറും കുറയും.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications