ശരീരഭാരം വളരെ ഈസിയായി കുറയ്ക്കാം; ഈ വെള്ളം കുടിച്ച് നോക്കൂ, ഇനി പരാതിയേ പറയില്ല
കൃത്യമായ ഭക്ഷണം, ആരോഗ്യകരമായ ജീവിതരീതി, വ്യായാമം ഇതെല്ലാം ഒരുപോലെ പിന്തുടർന്നാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ കഴിയുകയുള്ളൂ. എന്നിരുന്നാലും വ്യായാമത്തിനും ഭക്ഷണക്രമത്തിനൊപ്പം ചില പ്രകൃതിദത്ത ഉത്തേജങ്ങൾ കൂടി ഉണ്ട്, അവ തടി കുറയ്ക്കാനുളള നിങ്ങളുടെ യാത്രയെ ഏറെ സഹായിക്കും. അത്തരത്തിലൊന്നാണ് ബാർലി വെള്ളം.
നാരുകളാൽ സമ്പുഷ്ടമായ ധാന്യമായ ബാർലി കഴിക്കുന്നത് തടി കുറക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. എങ്ങനെയെന്നല്ലേ? വിശദമായി അറിയാം.

ബാർലിയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ എന്ന ഘടകം
ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല കൊളസ്‌ട്രോളിനെ ചെറുക്കുന്ന ലയിക്കുന്ന നാരുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ബാർലി പതിവായി കഴിക്കുന്നത് ശരീരത്തിലെയും കുടലിലെയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഗുണങ്ങൾ ഉളള ബാർലി വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അതുവഴി ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും.
ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ വയർ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം കുറയും. അപ്പോൾ തന്നെ തടി പകുതി കുറഞ്ഞല്ലോ. ബീറ്റാ-ഗ്ലൂക്കൻ പോലുള്ള ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് ബാർലി. അതുകൊണട്് തന്നെ ഒരു ഗ്ലാസ് ബാർലി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനം ശരിയായ രീതിയിൽ നിലനിർത്താൻ സഹായിക്കും, അതുവഴി ശരീരഭാരം കുറക്കാനും കഴിയും.
ബാർലി വെള്ളത്തിൽ കുതിർത്ത് അരിച്ചെടുക്കുമ്പോൾ തന്നെ കലോറിയുടെ അളവ് താനെ കുറയും. അതുകൊണ്ട് കോളകൾക്കും മറ്റ് പാനീയങ്ങൾക്കും പകരം ഒരു ഗ്ലാസ്സ് ബാർലി വെള്ളം കുടിക്കാൻ ശ്രമിക്കൂ. ഇവ നിങ്ങളുടെ ശരീരത്തിൽ അത്ഭുതം സൃഷ്ടിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
ബാർലി വെള്ളം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
മൃദുവാകുന്നത് വരെ ബാർളി വെള്ളത്തിലിട്ട് തിളപ്പിക്കുക. ശ്രദ്ധിക്കുക, വെള്ളം വേഗത്തിൽ ആഗിരണം ചെയ്യുന്നതിനാൽ എടുക്കുന്ന ബാർളിയുടെ മൂന്നിരട്ടി വെള്ളം ചേർത്തു വേണം തിളപ്പിക്കുവാൻ.
ഇനി വെള്ളം അരിച്ചെടുത്ത് ശേഖരിക്കുക.
ഒരുപക്ഷേ ഈ വെള്ളത്തിന് നിങ്ങൾ വിചാരിച്ചത് പോലെ രുചി ഇല്ലെങ്കിൽ അൽപം ചെറുനാരങ്ങ നീരോ തേനോ ചേർത്ത് കഴിക്കാം. കറുവപ്പട്ട, ഇഞ്ചി എന്നിവയും ചേർക്കാം.
ഈ വെള്ളം ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യം പോലെ കുടിക്കാം.












Click it and Unblock the Notifications