തടി കുറക്കാൻ കഠിന ഡയറ്റൊന്നും വേണ്ട; ഈ പാനീയം കുടിച്ച് നോക്കൂ, വണ്ണം താനേ കുറയും
തടി കുറക്കാനായി കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. കഠിനമായ ഡയറ്റിലൂടെ അല്ലാതെ തടി കുറക്കാനായിരിക്കും പലരും ശ്രമിക്കുക. അതിനെന്താണ് മാർഗം എന്ന് ആലോചിച്ച് തലപുകയ്ക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാ ഇനി മുതൽ ഈ പാനീയം കുടിച്ച് നോക്കൂ. തടി കുറക്കാൻ സഹായിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ആരോഗ്യകരമായ പാനീയത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഏതാണെന്നല്ലേ? ഇഞ്ചിയും കറുവപ്പട്ടയും ചേർത്ത് തയ്യാറാക്കുന്ന ചായയാണ് താരം. ആദ്യം ഗുണങ്ങളെന്തെന്ന് അറിയാം
മെറ്റബോളിസം വർധിപ്പിക്കുന്നു
ഇഞ്ചിയും കറുവപ്പട്ടയും ഉപാപചയ നിരക്ക് വർധിപ്പിക്കും. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന യുഗനോൾ എന്ന ഘടകമാണ് ഉപാപചയത്തിന് സഹായിക്കുന്നത്. കലോറി കത്തിക്കാനും ദഹനം വേഗത്തിലാക്കാനും സഹായിക്കുന്ന ജിഞ്ചറോൾസ്, ഷോഗോൾസ് എന്നിവയും ഈ ചായയിൽ അടങ്ങിയിട്ടുണ്ട്.

വിശപ്പ് നിയന്ത്രിക്കും
തടി കുറക്കുമ്പോൾ പലരേയും അലട്ടുന്ന പ്രശ്നം അമിത വിശപ്പാണ്. അതിന് മറ്റൊരു കാരണം കഠിനമായ ഡയറ്റും. എന്നാൽ ഈ ചായ കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. കാരണം ഈ പാനീയം കുടിക്കുന്നതോടെ വയർ നിറഞ്ഞിരിക്കുന്നുവെന്ന തോന്നൽ ഉണ്ടാകും. അതിനാൽ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഉണ്ടാകില്ല.
ദഹനം വേഗത്തിലാക്കും
ശരീരഭാരം നിയന്ത്രിക്കണമെങ്കിൽ ശരിയായ രീതിയിൽ ദഹനം പ്രക്രിയ നടക്കണം. ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്ക് പതിവായി ഉപയോഗിക്കുന്നതാണ് ഇഞ്ചി, അതേസമയം കറുവപ്പട്ടയാകട്ടെ ദഹന എൻസൈമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇഞ്ചി-കറുവപ്പട്ട ചായ കുടിക്കുന്നത് ദഹനം വേഗത്തിലാക്കി പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യാനും സഹായിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കും
ശരീരഭാരം നിയന്ത്രിക്കുമ്പോൾ പലപ്പോഴും രക്തസമ്മർദ്ദം ഏറിയും കുറഞ്ഞും വരാൻ കാരണമായേക്കും. എന്നാൽ ഈ ചായ കുടിക്കുന്നത് രക്തസമ്മർദ്ദം സന്തുലിതമാക്കാൻ സഹായിക്കും.
ശരീരത്തിലെ വിഷാംശങ്ങളെ നീക്കിക്കളയുന്നു
ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇത് ശരീരത്തെ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ഇവ നല്ലതാണ്.
കോശോജ്വലനം കുറയ്ക്കും
കോശോജ്വനം പലപ്പോഴും തടി കൂടാൻ കാരണമാകുകയും തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ദോഷകരമായി ബധിക്കുകയും ചെയ്യും. അതിനാൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഇഞ്ചിയും കറുവപ്പെട്ടയും ധൈര്യമായി കഴിക്കാം. ആന്റി ഓക്സിഡന്റ് സമ്പുഷ്ടമായ ഇവ ഓക്സിഡേറ്റീവ് സ്ട്രേസ് കുറക്കാനും സഹായിക്കുന്ന.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications