ശരീരഭാരം സ്വിച്ചിട്ട പോലെ പിടിച്ചുകെട്ടു; അതിരാവിലെ ഈ വെള്ളം ഒന്ന് കുടിച്ച് നോക്കൂ,
ഭക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കാനാണ് പ്രധാനമായും കായം ഉപയോഗിക്കാറുള്ളത്. എന്നാൽ വളരെ അധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കായം എന്ന് പലർക്കും അറിയില്ല. ആൻ്റിമൈക്രോബയൽ, ആൻ്റി വൈറൽ ഗുണങ്ങളുള്ള കായം രക്തസമ്മർദ്ദം കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനുമെല്ലാം സഹായിക്കുന്നു. അതോടൊപ്പം തന്നെ ശരീരഭാരവും കുറയ്ക്കുന്നു. വിശദമായി അറിയാം
കായത്തിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് സംയുക്തങ്ങൾ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അവസ്ഥകൾക്ക് കാരണമായേക്കാവുന്ന ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നു. അതിരാവിലെ വെറും വയറ്റിൽ കായ വെള്ളം കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദഹനപ്രശ്നങ്ങൾക്കും ഉത്തമ മരുന്നാണ് കായം. ഇത് ദഹന എൻസൈമുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. ഒപ്പം കൊഴുപ്പ് ദഹിപ്പിക്കുന്നതിനായി കരളിൽ നിന്ന് പിത്തരസം പുറത്തുവിടുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. വയറുവേദന , മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് മികച്ച പരിഹാരമാണ്.

ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കായം വിട്ടുമാറാത്ത തലവേദനയെ അടക്കം പമ്പ കടത്തും.മൈഗ്രേൻ, തലവേദന എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ അതിരാവിലെ അൽപം കായവെള്ളം കുടിക്കുന്നത് നല്ലതാണ്. ആർത്തവ വേദനയ്ക്കും ഉത്തമമാണ് കായവെള്ളം. കായവെള്ളം കുടിക്കുന്നത് ഈ സമയത്ത് അനുഭവപ്പെടുന്ന നടുവേദനയും വയറുവേദനയും അകറ്റാൻ സഹായിക്കും. ഈ വെള്ളം കുടിക്കുന്നത് സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കുകയും ആർത്തവ വേദനയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
തടി കുറയ്ക്കുന്നു- അതിരാവിലെ കായ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും അതുവഴി ശരീരത്തിലെ അധിക കലോറി കത്തിച്ച് കളയുകയും ചെയ്യുന്നു. ഇനി എങ്ങനെ കായ വെള്ളം തയ്യാറാക്കാമെന്ന് നോക്കാം. ഒരു ഗ്ലാസ് നിറയെ ചെറുചൂടുള്ള വെള്ളം എടുത്ത് ഒരു നുള്ള് പൊടിച്ച കായം ചേർക്കുക. ഇത് നന്നായി കലർത്തി ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കാൻ നോക്കുക.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ശരീരഭാരം കുറയ്ക്കുന്നത് ആരോഗ്യകരമായ ഭക്ഷണശീലവും കൃത്യമായ വ്യായാമവും ആവശ്യമാണ്. അത് മാത്രമല്ല ഓരോരുത്തരുടേയും ശരീരം വ്യത്യസ്ത രീതിയിലായിരിക്കും ഭക്ഷണനിയന്ത്രണങ്ങളോട് പ്രതികരിക്കുക. അതുകൊണ്ട് തന്നെ ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശം കൂടി സ്വീകരിച്ച് മാത്രമേ ഡയറ്റ് അടക്കമുള്ളവ പിന്തുടരാൻ പാടുള്ളൂ.












Click it and Unblock the Notifications