2 ഗ്ലാസ് ചായ ദിവസേന ശീലമാക്കുക; വയറും ഭാരവും കൂളായി കുറയ്ക്കാം, കഴിക്കേണ്ടത് ഇങ്ങനെ
ഭാരമൊന്ന് കുറയ്ക്കണം, വയര്‍ കുറയുന്നില്ലല്ലോ ദൈവമേ, ഇങ്ങനെയുള്ള പരാതികളെല്ലാം നിങ്ങള്‍ക്ക് ജീവിതത്തിലുണ്ടാവും അല്ലേ. തീര്‍ച്ചയായും സാധാരണക്കാരുടെ സ്ഥിരം പരിഭവങ്ങളാണ് ഇത്. എന്നാല്‍ ഇതൊക്കെ ഒന്ന് മാറ്റാന്‍ എന്ത് ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ? തീര്‍ച്ചയായും അതിന് വഴികളുണ്ട്.
പലര്‍ക്കം ഒരു തോന്നലുണ്ട് ചായ കുടിക്കുന്നത് നമ്മുടെ ഭാരം വര്‍ധിപ്പിക്കുന്ന ഘടകമാണെന്ന്. എന്നാല്‍ അത്തരമൊരു ആശങ്ക വേണ്ട. ചായ കുടിക്കേണ്ട രീതിയില്‍ കുടിച്ചാല്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ല. അത് മാത്രമല്ല നിങ്ങളുടെ ശരീര വണ്ണം കുറയ്ക്കാനും അത് സഹായിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.

ചായ സ്ഥിരം കുടിക്കാമോ?
ചായ നിങ്ങള്‍ക്ക് ധൈര്യമായി സ്ഥിരം കുടിക്കാം. കാരണം ലോ കലോറി വിഭാഗത്തില്‍ വരുന്ന പാനീയമാണിത്. അതൊരിക്കലും നിങ്ങളും ഭാരം വര്‍ധിപ്പിക്കില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ചായയില്‍ ചേര്‍ക്കുകയോ, അതിനൊപ്പം കഴിക്കുകയോ ചെയ്താല്‍ അത് ശരീര ഭാരത്തെ വര്‍ധിപ്പിക്കും.
പാല്‍ ചായയില്‍ ചേര്‍ക്കണോ?
ഫുള്‍ ക്രീം പാല്‍ ചായയില്‍ ചേര്‍ത്താല്‍ കലോറി വര്‍ധിക്കും. കാരണം പാലില്‍ കൊഴുപ്പുണ്ട്. അത് നിങ്ങളുടെ ഭാരം വര്‍ധിപ്പിക്കും. ഒരു കപ്പ് ചായയില്‍ 33 മുതല്‍ 66 വരെയാണ് കലോറികള്‍. ഫുള്‍ ക്രീം പാലിന് പകരം സാധാരണ പാല്‍ ഉപയോഗിക്കുക. അപ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ ഭാരത്തെ അത് വര്‍ധിപ്പിക്കില്ല.
മധുരം ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്
ചായയില്‍ ഒരു കപ്പ് പഞ്ചസാര ഇടാം. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ 19 കലോറികളാണ് ഉള്ളത്. അതുപോലെ ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയില്‍ 49 കലോറികള്‍ ഉണ്ട്. ഒരു കപ്പ് ചായയില്‍ 20 കലോറികള്‍ വരെ ഉപയോഗിക്കാം. എന്നാല്‍ നിങ്ങള്‍ ഒരു ദിവസത്തില്‍ പലതവണ ചായ കുടിക്കുന്നവരാണെങ്കില്‍ പ്രശ്‌നമാണ്. പഞ്ചസാര ധാരാളം അകത്ത് ചെല്ലുന്നത് ഭാരം വര്‍ധിപ്പിക്കും.
പലഹാരങ്ങള്‍ ഒഴിവാക്കുക
ആരോഗ്യകരമല്ലാത്ത ലഘുഭക്ഷണങ്ങള്‍ ചായക്കൊപ്പം നല്ലതല്ല. അത് ഒഴിവാക്കുക. ഹൈകലോറി റസ്‌കുകള്‍, ബിസ്‌കറ്റുകള്‍ എന്നിവയൊന്നും ചായക്കൊപ്പം കഴിക്കേണ്ട. പകരം ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുക.
നിത്യേന രണ്ട് കപ്പുകള്‍
ചായ നിത്യേന രണ്ട് കപ്പുകള്‍ കഴിക്കുക. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. കുറഞ്ഞ അളവാണ് എന്ത് കാര്യത്തിനും നല്ലതാണ്. ധാരാളം ചായ കഴിച്ചാല്‍ കഫീന്‍ ധാരാളം ഉള്ളിലെത്തും. അത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. രണ്ട് കപ്പ് കഴിക്കുന്നതിലൂടെ ഇതിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താം.
സമയക്രമം പാലിക്കുക
നിങ്ങളുടെ ഉച്ചഭക്ഷണത്തിനും ചായ കഴിക്കുന്നതിനും ഇയില്‍ ഒരു ഇടവേള കാത്തുസൂക്ഷിക്കുക. ഭക്ഷണത്തിന് മുമ്പോ ശേഷമോ ചായക്കുടിക്കുന്നത് കൃത്യമായ ദഹനത്തെ ബാധിക്കും. ഇത് ഭാരം കുറയ്ക്കാനുള്ള ശ്രമത്തിനും തിരിച്ചടിയാവും. അരമണിക്കൂര്‍ ഇടവേളയെടുത്ത് കഴിക്കുന്നതാണ് നല്ലത്. കൃത്യമായി പോഷകങ്ങളും ഇതിലൂടെ ശരീരത്തിലെത്തും.
ഉറങ്ങുന്നതിന് മുമ്പ വേണ്ട
നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്താന്‍ ചായക്ക് സാധിക്കും. ഉറങ്ങുന്നതിന് മുമ്പ് ചായ അതുകൊണ്ട് ഒഴിവാക്കുക. ഉറക്കമാണ് ഭാരം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗം. ഹോര്‍മോണുകളെ കൃത്യമായി നിയന്ത്രിച്ച് നിര്‍ത്താനും ഇവ സഹായിക്കും. നല്ലൊരു ഉറക്കത്തിനായി ചായ രാത്രിയില്‍ ഒഴിവാക്കാം.
കാലി വയറില്‍ ചായ വേണ്ട
രാവിലെ എഴുന്നേറ്റ ഉടനെ ചായ കുടിക്കരുത്. കാരണം ഒന്നും കഴിക്കാതെ ചായ കുടിക്കുന്നത് ശരീത്തിന് നല്ലതല്ല. ഇത് അസിഡിറ്റി വര്‍ധിപ്പിക്കും. ദഹനത്തെയും തടസ്സപ്പെടുത്തു. ചെറിയ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷം ചായ കുടിക്കുക. ലഘുഭക്ഷണമായാലും മതി.












Click it and Unblock the Notifications