വാൾനട്ട് കഴിച്ച് തടി കുറക്കാം; കുതിർത്ത് അതിരാവിലെ കഴിക്കൂ, ഫലം ഉടനെ
ഡ്രൈഫ്രൂട്ട്സ് ആരോഗ്യപ്രദമാണെന്ന കാര്യത്തിൽ തർക്കമില്ല. പോഷകങ്ങൾ കൂടുതൽ ഉള്ളതുകൊണ്ട് തന്നെ ഇവയിൽ പ്രധാനമാണ് വാൾനട്ട്. വിറ്റാമിനുകൾ , ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണിവ. മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും ഫൈബറുമെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇനി മുതൽ ഡയറ്റിൽ വാൾനെട്ട് ധൈര്യമായി ചേർക്കാം. പക്ഷെ എപ്പോഴും ഇവ കുതിർത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്തുകൊണ്ടെന്നല്ലേ? കുതിർത്ത് കഴിക്കുന്നത് പോഷകമൂല്യം വർധിപ്പിക്കും. അതുമാത്രമല്ല വാൾനെട്ട് കുതിർത്ത് കഴിക്കുന്നതിന് മറ്റ് പല ഗുണങ്ങളും ഉണ്ട്. വിശദമായി തന്നെ അറിയാം
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും
വാൾനെട്ടിൽ ന്യൂറോപ്രൊട്ടക്ടീവ് കോമ്പൗണ്ടുകൾ അടങ്ങിയിട്ടുണ്ട്. ഇത്
തലച്ചോറിന്റെ ആരോഗ്യ വർധിപ്പിക്കാനും ഓർമയും ഏകാഗ്രതയും മെച്ചപ്പെടുത്താനും ഇവ സഹായിക്കും. അതുപോലെ തന്നെ വേഗതയോടെ കാര്യങ്ങൾ ചെയ്യാനുള്ള ഊർജവും ലഭിക്കും.ദിവസേന കഴിക്കുന്നത് പ്രായമാകുമ്പോഴുളള ഓർമ്മപ്രശ്നം പോലുള്ളവ തടയും.

തടി കുറക്കാനും ബെസ്റ്റാണ്
വാൾനെട്ടിൽ ആരോഗ്യകൊഴുപ്പുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. അതിനാൽ വിശപ്പ് അനുഭവപ്പെടില്ല. ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കാനും ഇത് സഹായിക്കും. ഇവയ്ക്ക് കലോറിയും കൂടുതലാണ്. അതിനാൽ ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കാനും സഹായിക്കും.
രക്തത്തിന്റെ അളവ് സന്തുലിതമാക്കും
അതിരാവിലെ വാൾനെട്ട് കുതിർത്ത് കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. വാൾനെട്ടിലെ ആരോഗ്യകരമായ നാരുകളും കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കും. അതുവഴി രക്തത്തിലെ പഞ്ചസാര ഉയരുന്നത് തടയുകയും ചെയ്യും.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
പോളിഫെനോൾസ്,ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ വാൾനെട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നീർക്കെട്ടുകൾ ഇല്ലാതാക്കും. ആർത്രൈറ്റ്സ്, ആസ്മ പോലുള്ള അലർജികളും ഇവ തടയും.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
വാൾനെട്ടിൽ പ്രിബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കും അതുവഴി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരിയായ ദഹനത്തിനും ഇവ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications