ഭാരം കുറയ്ക്കാന്‍ ഓടിയും ചാടിയും സമയം കളയണോ..? ഒരു കഷണം ഇഞ്ചിയുണ്ടെങ്കില്‍ മാറ്റമുറപ്പ്..!
ശരീരഭാരം കുറയ്ക്കുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ചിട്ടയായ ഫിറ്റ്‌നസ് ക്രമമായ ഭക്ഷണം നല്ല ജീവിതശൈലി എന്നിവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ വേണ്ടതാണ്. നിങ്ങള്‍ക്ക് കുറച്ച് കിലോയെങ്കിലും കുറയ്ക്കണമെങ്കില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുകയും ഭക്ഷണത്തിലെ ചേരുവകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും വേണം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ഒരു ഘടകമാണ് ഇഞ്ചി. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചുമ, തൊണ്ടവേദന എന്നിവയ്ക്ക് പ്രചാരത്തിലുള്ള വീട്ടുവൈദ്യങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുമെന്നതിനെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി എങ്ങനെയാണ് സഹായിക്കുന്നത് എന്ന് നോക്കാം.

പല സംവിധാനങ്ങളിലൂടെയും ഇഞ്ചി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മെറ്റബോളിസം വര്‍ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കാനും സഹായിക്കും. ഇഞ്ചി മറ്റ് ചേരുവകള്‍ക്കൊപ്പം കഴിക്കുമ്പോഴാണ് ശരീരഭാരം കുറയ്ക്കാന്‍ ഏറെ പ്രയോജനകരമാകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിങ്ങള്‍ ഒരു ചായ പ്രേമിയാണെങ്കില്‍ ഇഞ്ചി ചായ ഒന്ന് ട്രൈ ചെയ്ത് നോക്കൂ. ഇഞ്ചി കഷ്ണങ്ങള്‍ വെള്ളത്തില്‍ തിളപ്പിച്ച ശേഷം ഇതിലേക്ക് നാരങ്ങയോ തേനോ ചേര്‍ത്ത് കഴിക്കാം. മെറ്റബോളിസത്തെ വേഗത്തിലാക്കാന്‍ സഹായിക്കുന്ന കഫീന്‍, കാറ്റെച്ചിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. അതിനാല്‍ ഗ്രീന്‍ ടീയുമായി ഇഞ്ചി യോജിപ്പിച്ച് കഴിക്കുന്നതും നല്ലതാണ്.
ഒരു ഗ്ലാസ് ഇഞ്ചിയും നാരങ്ങാ വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കാം. ചെറുചൂടുള്ള വെള്ളത്തില്‍ ഇഞ്ചിയും ചെറുനാരങ്ങാനീരും കലര്‍ത്തി ഒരു ഡിറ്റോക്‌സ് പാനീയമായി കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഇഞ്ചി സ്മൂത്തി പരീക്ഷിക്കാം. പോഷകസമൃദ്ധമായ സ്മൂത്തിക്കായി ഇഞ്ചി, പഴങ്ങള്‍, പച്ചക്കറികള്‍, തൈര് എന്നിവയുമായി യോജിപ്പിക്കുക.
ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ പ്രദാനം ചെയ്യും എന്ന് അറിയാമല്ലോ. എന്നാല്‍ വെറും വെള്ളം കുടിക്കുന്നത് നിങ്ങളെ ബോറടിപ്പിക്കുന്നതാണെങ്കില്‍ ദിവസേനയുള്ള വെള്ളത്തില്‍ കുറച്ച് ഇഞ്ചി കഷ്ണങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ ഇതും സഹായകരമാകും. ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഇഞ്ചി ഗുളികകളും പരീക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications