Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണം കൂടിയോ, കൊഴുപ്പ് കാരണം ചർമ്മം തൂങ്ങി തുടങ്ങിയോ? തേൻ-കറുവപ്പട്ട ചായ കുടിച്ചോളൂ....

നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എന്നാൽ നിങ്ങളുടെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു വഴിയാണ് പറയുന്നത്. ഈ പാനീയം നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ശ്രമത്തിന് സഹായകമാകും. കറുവപ്പട്ട തേൻ ചായ അല്ലെങ്കിൽ കറുവപ്പട്ട തേൻ ഇൻഫ്യൂഷൻ എന്നാണ് ഈ പാനീയം അറിയപ്പെടുന്നത്. എങ്ങനെയാണ് തേൻ കറുവപ്പട്ട ചായ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സ​ഹായകം ആകുന്നതെന്ന് നോക്കാം.

ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ: ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ തേനിലും കറുവപ്പട്ടയിലും അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യ ക്ഷേമത്തിനും ഇത് സഹായിക്കും.

tea

ദഹനത്തിന്റെ ആരോ​ഗ്യത്തിന്: കറുവപ്പട്ടയും തേനും ദഹന ആരോ​ഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. വയറ്റിലെ അസ്വസ്ഥത ശമിപ്പിക്കാനും ദഹനത്തെ സഹായിക്കാനും വയറുവേദന കുറയ്ക്കാനും ഇത് സഹായകമാണ്. ​ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ
വളർച്ചയെ സഹായിക്കുന്ന പ്രീബയോട്ടിക് ഗുണങ്ങളും തേനിനുണ്ട്.

രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു; ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിലൂടേയും കറുവപ്പട്ട രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു എന്നാണ് പറയുന്നത്. പ്രമേഹമുള്ളവർ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്പരം കുടിക്കുക.

ശരീരഭരം കുറയ്ക്കാൻ സഹായിക്കുന്നു: ശരീര ഭാരം കുറയ്ക്കാൻ തേൻ കറുവപ്പട്ട വെള്ളം സഹായിക്കും എന്ന് പറയുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഈ പാനീയം കുടിക്കാവുന്നതാണ്. അതേ സമയം, ശരീര ഭാരം നിയന്ത്രിക്കുന്നതിൽ സമീകൃതാഹാരം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, മൊത്തത്തിലുള്ള കലോറി ഉപഭോഗം എന്നിവ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുകയും ചെയ്യുന്നു.

ജലാംശം; തേൻ കറുവപ്പട്ട വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായകമാകുന്നതാണ്. ജലാംശം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. കൂടാതെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്.

തേൻ - കറുവപ്പട്ട വെള്ളം തയ്യാറാക്കുമ്പോൾ പാചകത്തിന് സാധാരണയായി ഉപയോ​ഗിക്കുന്ന കാസിയ കറുവപ്പട്ടയ്ക്ക് പകരം ഉയർന്ന നിലവാരമുള്ള കറുവപ്പട്ടയായ സിലോൺ കറുപ്പട്ട ഉപയോഹിക്കുക. കാസിയ കറുവപ്പട്ടയിൽ ഉയർന്ന അളവിൽ കൊമറിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് അത്ര നല്ലതല്ല, ശുദ്ധമായ തേനും എടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+