Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീര ഭാരം കുറയ്ക്കാം ആരോഗ്യത്തോടെ.. ചെലവില്ല, പരിഹാരം വീട്ടിൽ തന്നെ

ശരീരത്തിന്‍റെ അമിതഭാരം ഏറ്റവുമധികം ബാധിക്കുന്നത് ആത്മവിശ്വസത്തെയാണ്. ഭാരക്കൂടുതൽ കാരണം ഇഷ്ടഭക്ഷണം കഴിക്കുവാനോ ഇഷ്ട വസ്ത്രം ധരിക്കാനോ സാധിക്കാതെ വരുമ്പോൾ എങ്ങനെയെങ്കിലും ഇതൊന്ന് കുറയ്ക്കുവാൻ നമ്മൾ ശ്രമിക്കുകയും പലതും പരാജയപ്പെടുകയും ചെയ്യും. വണ്ണം കുറച്ച് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ പല മാർഗ്ഗങ്ങളുണ്ടെങ്കിലും ഏറ്റവും എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒന്നാണ് രാവിലെയുള്ള മുരിങ്ങാ വെള്ളം.

ഭാരം കുറയ്ക്കുന്ന കാര്യത്തിൽ മാജിക് കാണിക്കുന്ന മുരിങ്ങയില, നാരുകൾ, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമാണെന്നു മാത്രമല്ല, ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നുമാണ്. മുരിങ്ങ വെള്ളം എങ്ങനെ തയ്യാറാക്കണം എന്നു പറയുന്നതിനു മുന്‍പായി ഇതിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Weight Loss Tips Here Is How Moringa Water Help you to get a tonned Body

AI Generated Image

ഫൈബറിന്‍റെ കേന്ദ്രം
ഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് നാരുകൾ. മുരങ്ങവെള്ളത്തിൽ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. മുരിങ്ങപ്പൊടിയിൽ 12 ശതമാനത്തോളം ഫൈബർ ഉള്ളതിനാൽ ഇതുപയോഗിക്കുമ്പോൾ ഇടയ്ക്കിടെ വിശക്കാതിരിക്കുകയും വയറ് നിറഞ്ഞിരിക്കുന്ന തോന്നൽ നല്കുകയും ചെയ്യും.

ദഹനത്തിന്
ആരോഗ്യ യാത്രയിൽ ഏറ്റവും ആവശ്യമായത് ദഹനമാണ്. ദഹനത്തെ മികച്ച രീതിയിൽ പരിപോഷിപ്പിക്കുന്നതിന് നാരുകളടങ്ങിയ മുരിങ്ങവെള്ളം സഹായിക്കും. കൂടാതെ, മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യും.

വിശപ്പിനെ പിടിച്ചുകെട്ടും
ഭക്ഷണ നിയന്ത്രിക്കുന്ന സമയത്താണ് മധുര പലഹാരങ്ങൾ കഴിക്കാൻ ഏറ്റവും കൂടുതൽ തോന്നലുകളുണ്ടാകുന്നത്. ഈ സമയത്ത് നിങ്ങൾ ആഹാരത്തില്‍ മുരിങ്ങ വെള്ളം ഉൾപ്പെടുത്തിയാൽ വയറ് നിറഞ്ഞതായി അനുഭവപ്പെടുകയും ഡയറ്റ് തെറ്റിക്കാതെ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും.

ആന്‍റി ഓക്സിഡന്‍റുകൾ
ആരോഗ്യത്തോടെ ശരീരം സൂക്ഷിക്കുവാൻ സഹായിക്കുന്നവയാണ്
ആന്‍റി ഓക്സിഡന്‍റുകൾ. അസുഖങ്ങളെ ചെറുക്കുവാന്‍ ഏറെ ഫലപ്രദമാണിവ. ആന്‍റി ഓക്സിഡന്‍റുകൾ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുവാൻ ഇത് ധാരാളമായി അടങ്ങിയ മുരിങ്ങവെള്ളം സഹായിക്കുന്നു.

മുരിങ്ങവെള്ളം വീട്ടിലുണ്ടാക്കാൻ

മുരിങ്ങയിലപ്പൊടിയിലൂടെ വളരെ എളുപ്പത്തിൽ അമിതഭാരം കുറയ്ക്കുവാനുള്ള മുരിങ്ങവെള്ളം വീട്ടിലുണ്ടാക്കാൻ സാധിക്കും. ഇതിനായി ആദ്യം രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ മുരിങ്ങാപ്പൊടി , ഒരു നുള്ള് കല്ലുപ്പ്, അല്പം തേൻ എന്നിവ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക. രാവിലെ ആദ്യ ഭക്ഷണമായി ഇത് കഴിക്കാം. മികച്ച ദഹനത്തിന് ഭക്ഷണത്തിന് മുമ്പോ ശേഷമോ ഇത് കുടിക്കുക, ഇളംചൂടോടെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+