തടി കുറക്കാൻ ജാതിക്ക; അത്ഭുതപ്പെടേണ്ട, ഇങ്ങനെ കഴിച്ച് നോക്കൂ, താനെ കുറയും
തടി ആരോഗ്യകരമായ രീതിയിൽ കുറക്കാൻ സഹായിക്കുന്ന ഒരുപാട് പല വ്യജ്ഞനങ്ങൾ ഉണ്ട്. അത്തരത്തിലൊന്നാണ് ജാതിക്ക. ഇവയുടെ ആരോഗ്യഗുണങ്ങൾ തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കും. ജാതിക്ക എങ്ങനെ കഴിക്കണമെന്നും ഇവയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്നും വിശദമായി പരിശോധിക്കാം.
ദഹനം വേഗത്തിലാക്കും
ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാൻ ജാതിക്ക സഹായിക്കും. മാത്രമല്ല ജാതിക്ക ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. അതുവഴി ശരീരഭാരം കുറക്കാൻ സഹായിക്കും. മാത്രമല്ല കുടലിന്റ് പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യും.

വിശപ്പിനെ ശമിപ്പിക്കും
ഭക്ഷണം നിയന്ത്രിക്കുമ്പോൾ പലപ്പോഴും അമിത വിശപ്പ് അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ വിശപ്പ് കുറക്കാനുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം. അത്തരത്തിലൊന്നാണ് ജാതിക്ക. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വയറിന് പൂർണത നൽകുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറക്കാൻ സഹായിക്കുമെന്നാണ് ചില പഠനങ്ങളും പറയുന്നത്.
കൊഴുപ്പിനെ വളരെ വേഗത്തിൽ എരിച്ചുകളയും
ഇവയിൽ അവശ്യ ധാതുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കുന്ന മാംഗനീസ് ഉൾപ്പെടെയുള്ളവയാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്. അതിനാൽ തടി കുറക്കാനുള്ള യാത്രയിൽ ഇത് ധൈര്യമായി ഉപയോഗിക്കാം
നന്നായി ഉറക്കം ലഭിക്കാനും സഹായിക്കും
ഉറക്കം നഷ്ടപ്പെടുന്നത് ശരീരഭാരം കൂടാൻ കാരണമായേക്കും. ജാതിക്ക കഴിക്കുന്നത് മതിയായ ഉറക്കം ലഭിക്കാൻ ഉത്തമമാണ്. അതിനാൽ ജാതിക്കയും ഡയറ്റിൽ ഉൾപ്പെടുത്താം.
ഇനി ജാതിക്ക എങ്ങനെ തടി കുറക്കാൻ ഉപയോഗിക്കാമെന്ന് നോക്കാം
ഒന്നിടവിട്ട ദിവസങ്ങളിൽ അര ടീസ്പൂൺ അല്ലെങ്കിൽ ഒരു നുള്ള് ജാതിക്കപ്പൊടി കഴിക്കാം. എപ്പോഴും ജാതിക്ക കഴിക്കുമ്പോൾ അതിന്റെ അളവിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. കാരണം മിതമായ അളവിൽ കഴിച്ചാൽ മാത്രമേ ഇവ ഫലം ചെയ്യുകയുള്ളൂ. ജാതിക്കാപ്പൊടി മറ്റ് വിഭവങ്ങളിൽ ചേർത്ത് കഴിക്കുകയോ ഇവയുടെ പാനീയം കുടിക്കുകയോ ചെയ്യാം.
ഇനി ജാതിക്കയുടെ പാർശ്വഫലങ്ങൾ എന്താണെന്ന് അറിയാം
നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ജാതിക്ക അമിതമായ കഴിക്കുന്നത് പാർശ്വഫലങ്ങൾക്ക് കാരണമായേക്കും. ചിലർക്ക് ഛർദ്ദി, ക്ഷീണം, അടിവയറ് വേദന, തലവേദന, നെഞ്ച് വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications