പ്രോട്ടീനുണ്ട്, കൊഴുപ്പുണ്ട്.. എന്നാലും ശരീരഭാരം കുറയ്ക്കാന്‍ നിലക്കടല തന്നെ ബെസ്റ്റ്, കാരണം?
ശരീരഭാരം കുറയ്ക്കുക എന്നത് വലിയൊരു ടാസ്‌കായി കൊണ്ട് നടക്കുന്നവരാണ് പലരും. അമിതഭാരം അനാരോഗ്യകരമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ അത് കുറയ്ക്കാന്‍ അനാരോഗ്യകരമായ വഴികള്‍ തേടിപ്പോകരുത് എന്നാണ് ആദ്യമെ പറയാനുള്ളത്. നല്ലൊരു ആരോഗ്യ വിദഗ്ധനെ കണ്ട് ശരീരഭാരം കുറയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഏറ്റവും ഉത്തമമായ കാര്യം.
അമിതഭാരം കളയാന്‍ പട്ടിണി കിടന്നാല്‍ മതി എന്ന ധാരണ ഇന്നത്തെ കാലത്തും പലര്‍ക്കുമുണ്ട്. ആവശ്യത്തിന് പോഷകങ്ങളും ധാതുക്കളും നിങ്ങളുടെ ശരീരത്തിന് ലഭിക്കണം. അത് ലഭിക്കാത്ത പക്ഷം നിങ്ങളുടെ ജീവിതം തന്നെ അപകടത്തിലാകും. ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്നാണ് നിലക്കടല. നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്‍പ്പെടെയുള്ള പോഷകമൂല്യങ്ങളാല്‍ സമ്പുഷ്ടമാണ് നിലക്കടല.

ഒരു നല്ല ഊര്‍ജ സ്രോതസായി പ്രവര്‍ത്തിച്ച് ഒരാളുടെ മെറ്റബോളിസം വര്‍ധിപ്പിക്കാനും നിലക്കടല സഹായിക്കുന്നു. കൊഴുപ്പിന്റെയും കലോറിയുടെയും ഉയര്‍ന്ന അളവുണ്ടായിട്ടും ശരീരഭാരം കുറയ്ക്കാന്‍ നിലക്കടല സഹായിക്കുന്നതെങ്ങനെ എന്നല്ലേ. നിലക്കടലയിലെ നാരുകളും പ്രോട്ടീനും അടങ്ങിയ ഉയര്‍ന്ന പോഷകമൂല്യമാണ് ഈ സവിശേഷതയ്ക്ക് കാരണം.
നിലക്കടല ലഘുഭക്ഷണമായി നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചേര്‍ക്കാവുന്ന ഒന്നാണ്. അനാരോഗ്യകരമായ കൊഴുപ്പുകളും കാര്‍ബോഹൈഡ്രേറ്റുകളും നിറഞ്ഞ മറ്റ് ലഘുഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവ പ്രോട്ടീന്‍ നിറഞ്ഞതാണ്. സാവധാനത്തില്‍ ദഹിക്കുകയും കൂടുതല്‍ മണിക്കൂറുകളോളം വയറ്റില്‍ നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ പെട്ടെന്ന് വിശക്കുന്നതിനെ തടയുന്നു.
ലഘുഭക്ഷണമായി നിലക്കടല കഴിച്ചാല്‍ അത് നിങ്ങളുടെ അടുത്ത ഭക്ഷണത്തിന്റെ അളവ് കുറയ്ക്കും. കാര്‍ബോഹൈഡ്രേറ്റ് ലഘുഭക്ഷണങ്ങള്‍ വേഗത്തില്‍ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇത് പെട്ടെന്ന് വിശപ്പുണ്ടാക്കുന്നു. നിരന്തരമായ ഭക്ഷണ ആസക്തി കാരണം ധാരാളം ആളുകള്‍ സമീകൃതാഹാരം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനെ ദോഷകരമായി ബാധിക്കും.
നിലക്കടല ഇതിനൊരു ഉപാധിയാണ്. രക്തത്തിലെ പഞ്ചസാരയെ സാവധാനത്തില്‍ രക്തപ്രവാഹത്തിലേക്ക് പുറത്തുവിടുന്നതിലൂടെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. കൂടുതല്‍ നേരം ഊര്‍ജ്ജസ്വലമായിരിക്കാന്‍ ഇത്‌സഹായിക്കുന്നു. നിലക്കടല ശരീരത്തിലെ കൊഴുപ്പുകളെ ഊര്‍ജ്ജമായി പരിവര്‍ത്തനം ചെയ്യാനുള്ള മനുഷ്യ ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
പീനട്ട് ബട്ടര്‍ നിങ്ങളുടെ പഞ്ചസാരയുടെ ആസക്തിയെ തൃപ്തിപ്പെടുത്തും. 1-2 ടേബിള്‍സ്പൂണ്‍ ആഴ്ചയില്‍ രണ്ടോ - മൂന്ന് തവണ മാത്രം ഇത് കഴിക്കാം. നിലക്കടലയ്ക്ക് നിരവധി ഗുണങ്ങളുണ്ടാകാമെങ്കിലും ശരീരഭാരം കുറയ്ക്കുമ്പോള്‍ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്.












Click it and Unblock the Notifications