Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാം വളരെ എളുപ്പത്തിൽ; ഇതാണ് ആ 5 സൂപ്പർ ഫുഡ്..കലോറിയെ കുറിച്ച് ടെൻഷൻ വേണ്ട

തടി കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ അതിന് സഹായിക്കുന്ന ഭക്ഷണങ്ങളാണ് നമ്മുടെ മെനുവിൽ ഉൾപ്പെടുത്തേണ്ടത്. അപ്പോൾ പിന്നെ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ പോഷക സമ്പന്നമായ ഭക്ഷണങ്ങളോടൊപ്പം ചേർത്ത് കഴിഞ്ഞാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഫലം പെട്ടെന്ന് തന്നെ ലഭിക്കും.

കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായികുകയും ചെയ്യും കേട്ടോ. അപ്പോൾ പിന്നെ ഒരു ദിവസം കഴിക്കുന്ന കലോറി കുറയ്ക്കാനും ഇത് സഹായിക്കും.ഇന്ന് അത്തരത്തിൽ കലോറി കുറഞ്ഞ ചില സൂപ്പർ ഫുഡുകൾ പരിചയപ്പെടാം.

weight-1

ആപ്പിൾ

ഇടത്തരം വലിപ്പമുള്ള ആപ്പിളിൽ 27.6 ഗ്രാം കാർബോഹൈഡ്രേറ്റും 4.8 ഗ്രാം ഫൈബറും ഏകദേശം 21 ഗ്രാം പ്രകൃതിദത്ത പഞ്ചസാരയും ഉണ്ട്.1/2 ഗ്രാമിൽ താഴെ മാത്രമാണ് കൊഴുപ്പ്. പ്രോട്ടീനും അത്രതന്നെ. പൊട്ടാസ്യത്തിന്റെയും ബീറ്റാ കരോട്ടിന്റെയും നല്ല ഉറവിടമാണ് ആപ്പിൾ.വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം, കാൽസ്യം എന്നിവയും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ കഴിക്കുന്നത് വിശപ്പ് കുറക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നു. അനാവശ്യ എണ്ണ പലഹാരങ്ങൾ കഴിക്കുന്നതിന് പകരം ആപ്പിൾ കഴിക്കുന്നത് വിറ്റാമിനുകൾ ശരീരത്തിലെത്താൻ സഹായിക്കുന്നു.ആപ്പിളിൽ ഉയർന്ന അളവിൽ ജലാംശം ഉള്ളതിനാൽ തന്നെ കലോറിയെ ഭയക്കാതെ ധാരാളമായി ആപ്പിൾ കഴിക്കാൻ സാധിക്കും.

ബീട്ട്റൂട്ട്

വളരെ അധികം പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ഒന്നാണ് ബീട്ട്റൂട്ട്. ഫോളേറ്റ്, അല്ലെങ്കിൽ വിറ്റാമിൻ ബി 9, ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഇവ കോശവളർച്ചയ്ക്ക് സഹായിക്കുന്നു. ഒരു കപ്പ് വേവിച്ച ബീറ്റ്റൂട്ടിൽ (170 ഗ്രാം) 74 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

ബ്രക്കോളി

ബ്രോക്കോളിയിൽ അവശ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നീർവീക്കം പോലുള്ള പ്രശ്നങ്ങളെ കുറയ്ക്കാനും രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു. മാത്രമല്ല കുടലിന്റെ പ്രവർ‍ത്തനങ്ങളേയും ദഹനത്തേയും സഹായിക്കുന്ന നാരുകളും ആന്റി ഓക്സിഡന്റുകളും ബ്രൊക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വേവിക്കാത്ത ബ്രൊക്കോളിയിൽ ഏകദേശം 90% വെള്ളവും 7% കാർബോഹൈഡ്രേറ്റും 3% പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. യാതൊരു കൊഴുപ്പും ഇവയിൽ ഇല്ല.കലോറിയും വളരെ കുറവാണ്, ഒരു കപ്പ് ബ്രൊക്കോളിയിൽ 90 ഗ്രാം കലോറി മാത്രമാണ് ഉള്ളത്.

കാരറ്റ്

നാരുകൾ, പ്രോട്ടീൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടമാണ് കാരറ്റ്. ഒരു കപ്പ് (128 ഗ്രാം) കാരറ്റിൽ 12.3 ഗ്രാം കാർബോഹൈഡ്രേറ്റും 3.6 ഗ്രാം ഫൈബറും 6.1 ഗ്രാം പ്രകൃതിദത്ത പഞ്ചസാരയും ഉണ്ട്. വേവിച്ച കാരറ്റിന്റെ ഗ്ലൈസെമിക് സൂചിക 35 മുതൽ 43.2 വരെയാണ്.

അസ്പരാഗസ് (ശതാവരി)

വിറ്റാമിനുകളും ധാതുക്കളും കാൽസ്യവും ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് അസ്പറാഗസ്.ഹൃദയം, എല്ലുകൾ, വൃക്കകൾ, ഞരമ്പുകൾ എന്നിവയുടെ പ്രവർത്തനവും ആരോഗ്യവും നിലനിർത്താൻ ഇത് സഹായിക്കുന്നു.ഒരു കപ്പ് (180 ഗ്രാം) വേവിച്ച ശതാവരിയിൽ 38 കലോറി മാത്രമേ ഉള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+