വണ്ണം കുറയും; കായ വെള്ളം കുടിച്ചുനോക്കൂ; വീട്ടിൽ തന്നെ ഉണ്ടാക്കാം
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? പല വഴികളും പരീക്ഷിച്ച് നിരാശരായിരിക്കുകയാണോ? എന്നാൽ ഇനി പറയുന്ന കാര്യം ഒന്ന് പരീക്ഷിച്ചുനോക്കൂ. വണ്ണം കുറയ്ക്കാനുള്ള യാത്രയിൽ തീർച്ചയായും ഉപകാരപ്പെടുന്നതായിരിക്കും.
വിശദമായി അറിഞ്ഞാലോ. ഇതിന് കായമാണ് ആവശ്യം. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കായം. കായം ഇട്ട വെള്ളത്തിനും ധാരാളം ഗുണങ്ങളുണ്ടെന്നാണ് പറയുന്നത്. അമിതവണ്ണം കുറയ്ക്കാൻ കായം എങ്ങനെ സഹായകമാകുമെന്ന് നോക്കാം.

കായമിട്ട വെള്ളത്തിന്റെ ഗുണങ്ങൾ:
ശരീരഭാരം കുറയ്ക്കാൻ സഹായിക്കും: മെറ്റാബോളിസത്തിലും ദഹനത്തിലും ഉണ്ടാക്കുന്ന സ്വാധീനത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ കായം ഇട്ട വെള്ളം സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ കായ വെള്ളം ശരീരവണ്ണം കുറയ്ക്കുന്നതിനും ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിൽ സഹായകമാകും.
മെച്ചപ്പെട്ട ദഹനം: കായം അതിന്റെ ദഹന ഗുണത്തിന് പേര് കേട്ടതാണ്. ഇത് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യും. മികച്ച പോഷക ആഗിരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കായ വെള്ളം പതിവായി കഴിക്കുമ്പോൾ ദഹനക്കേട് , ഗ്യാസ് വയറുവേദന എന്നിവ ഇല്ലാതാക്കാൻ കഴിയും.
കായ വെള്ളം എങ്ങനെ വീട്ടിൽ തയ്യാറാക്കാം:
കായ വെള്ളം വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ഉന്മേദായകവും ആരോഗ്യകരവുമായ ഈ മിശ്രിതം തയ്യാറാക്കാൻ ഇനി പറയുന്ന ഘട്ടങ്ങൾ പാലിക്കുക..
ചേരുവകൾ
1/4 ടീസ്പൂൺ കായം
1 ഗ്ലാസ് ചെറുചൂടുള്ള വെള്ളം
തയ്യാറാക്കേണ്ടത്...
ചൂടുവെള്ളത്തിൽ കായം അലിയിക്കുക.
കായം പൂർണ്ണമായും അലിഞ്ഞുലയിക്കുന്നത് വരെ നന്നായി ഇളക്കുക.
കുറച്ച് മിനിറ്റ് അങ്ങനെ തന്നെ വെയ്ക്കാം.
എപ്പോഴാണ് കായം വെള്ളം കുടിക്കാൻ മികച്ച നേരം:
ഗുണം ലഭിക്കുന്നതിനായി രാവിലെ വെറും വയറ്റിൽ കായ വെള്ളം കുടിക്കാം. നിങ്ങൾക്ക് ദിവസം മുഴുവൻ ഇത് കുടിക്കാം. എന്നാൽ അമിതമാകരുത്. കായ വെള്ളം അമിതമായി കുടിക്കുന്നത് പ്രതികൂലമായ ഫലത്തിലേക്ക് എത്തിച്ചേക്കാം. ഡയറ്റിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ഡോക്റുടെ നിർദ്ദേശം സ്വീകരിക്കുക.












Click it and Unblock the Notifications