Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ഉലുവ മതിയെന്നോ? ഉലുവ ഇലയും ധൈര്യമായി കഴിച്ചോളൂ, ഇനി കഷ്ടപ്പെടേണ്ട

തടി കുറക്കുമ്പോഴായാലും അല്ലെങ്കിലും ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുകയെന്നത് പ്രധാനമാണ്. ചീര, മത്തൻ ഇല എന്നിവയൊക്കെ സാധാരണ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഇലകളാണ്. എന്നാൽ എപ്പോഴെങ്കിലും ഉലുവയുടെ ഇല നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇന്ന് തന്നെ വാങ്ങിക്കോളൂ, തടി കുറക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ പ്രത്യേകിച്ചു. ഇവയുടെ ഇലകൾ മാത്രമല്ല ഉലുവയും ശരീര ഭാരം കുറക്കാൻ ഉത്തമാണ്. ഇവയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?

ഉലുവയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വയറിന് പൂർണത നൽകാൻ ഇവ സഹായിക്കും. ഇടയ്ക്കിടെ വിശക്കുന്നുവെന്ന തോന്നൽ ഉണ്ടാകില്ല, അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന ചിന്ത തന്നെ ഇല്ലാതാകും. ശരിയായ രീതിയിലാണ് കഴിക്കുന്നതെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവയ്ക്ക് കഴിയും. ഉലുവയിൽ ധാരാളം ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും. ഇവ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുമത്രേ. അതുവഴി കൊഴുപ്പിനെ എരിച്ചുകളയും. ഇനി എങ്ങനെയൊക്കെ ഉലുവ ഡയറ്റിൽ ഉൾപ്പെടുത്താമെന്ന് നോക്കാം

weightloss

രാവിലെ ഉലുവ ചായ കുടിക്കാം

ഈ ചായക്ക് ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കുകയും ചെയ്യാം. പ്രമേഹ രോഗികൾക്കും ഉലുവ ചായ ആരോഗ്യപ്രദമാണ്.

ഉലുവയിട്ട് തിളപ്പിച്ച വെള്ളം

ജീരകം , ഏലമൊക്കെ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറില്ലേ, അതുപോലെ തന്നെ ഉലുവയും വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കൂ. ഇതും ആരോഗ്യത്തിന് ഗുണപ്രദം തന്നെ.

മുളപ്പിച്ച ഉലുവ ഡയറ്റിൽ ഉൾപ്പെടുത്താം

മുളപ്പിച്ച ചെറുപയർ, വൻപയർ എന്നിവ പോലെ തന്നെ മുളപ്പിച്ച ഉലുവയും ഡയറ്റിൽ ഉൾപ്പെടുത്താം. സാലഡ് ആയി ഉപയോഗിക്കുന്നതാണ് ഉത്തമം. ഇതിനൊപ്പം പച്ചക്കറികൾ കൂടി ചേർക്കാം. നന്നായി യോജിപ്പിച്ച് സാലഡ് കഴിക്കാം

ഉലുവയില ഉപയോഗിക്കാം

ചീരയൊക്കെ പോലെ തന്നെ ഉലുവയുടെ ഇല ഉപയോഗിച്ച് തോരൻ തയ്യാറാക്കാം. പക്ഷെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എണ്ണ, ക്രീം, നെയ്യ്, വെണ്ണ പോലുള്ള ഉയർന്ന കലോറിയുള്ള ഉത്പന്നങ്ങൾ ചേർക്കാതിരിക്കുക.

മറ്റ് ഭക്ഷണങ്ങളിലും ചേർക്കൂ

നിങ്ങളുടെ ഡയറ്റിന്റെ ഭാഗമായ മറ്റ് ഭക്ഷണങ്ങളിലും ഉലുവ ഉപയോഗിക്കാവുന്നതാണ്. ഇഡലി മുതൽ പുലാവ് വരെയുള്ള ഭക്ഷണങ്ങളിൽ ഉലുവ ചേർത്തോളൂ. ചിക്കനിലും മീനിലും ഉലു ചേർത്ത് കഴിക്കുന്നവർ ഉണ്ട് കേട്ടോ. ഉലുവ വൈവിധ്യമാർന്ന രുചി പ്രധാനം ചെയ്യുമെന്ന് മാത്രമല്ല ആരോഗ്യപ്രദവും ആണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+