Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി തൂങ്ങിയോ..? ഒറ്റയടിക്ക് മാറ്റാനിതാ അടുക്കളയിലെ അത്ഭുത മരുന്ന്..!

അമിതമായ തടിയും വണ്ണവും ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മാറിയ ജീവിതശൈലി, ഭക്ഷണക്രമം, പാരമ്പര്യം എന്നിവയെല്ലാം ശരീരഭാരം കൂട്ടുന്നതിന് പിന്നിലെ ഘടകങ്ങളായിരിക്കാം. ശരീരഭാരം കുറയ്ക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ശരീരഭാരം കുറയുന്നത് ഒറ്റരാത്രികൊണ്ട് പ്രവര്‍ത്തിക്കുന്ന അത്ഭുതമല്ല. ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യാനും നന്നായി വിശ്രമിക്കാനും തയ്യാറാകണം.

ഇതുവഴി നമ്മുടെ ശരീരത്തിലെ അമിതഭാരം പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് നീക്കാന്‍ സാധിക്കും. എന്നാല്‍ ഈ പ്രക്രിയ ദൈര്‍ഘ്യമേറിയ ഒന്നായതിനാല്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താനും കൊഴുപ്പ് ഫലപ്രദമായി കത്തിക്കാനും സഹായിക്കുന്ന മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത്തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു അടുക്കള ചേരുവയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

weight loss

തേനും കറുവപ്പട്ട വെള്ളവുമാണ് നിങ്ങള്‍ക്ക് പൊണ്ണത്തടി കുറയ്ക്കാനുള്ള പോരാട്ടത്തില്‍ സഹായമായി എത്തുന്നത്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഉപയോഗപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യും. ഇത് രാവിലെ വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ ധാരാളം ആരോഗ്യ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. അതിലേക്കാണ് ഇനി കടക്കാന്‍ പോകുന്നത്.

തേനും കറുവപ്പട്ടയും ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഏറ്റവും സഹായകരമായ ചേരുവകളിലൊന്നാണ് തേന്‍. പഠനങ്ങള്‍ പ്രകാരം വിശപ്പ് കുറയ്ക്കാന്‍ തേന്‍ സഹായിക്കുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും പഴക്കമുള്ള പ്രതിവിധികളില്‍ ഒന്നാണ് തേന്‍. അതിനാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് ഫലപ്രദമാണ്. അതേസമയം, കറുവാപ്പട്ട ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. കറുവാപ്പട്ട വെള്ളം മെറ്റബോളിസത്തെ നല്ല രീതിയില്‍ സ്വാധീനിക്കുകയും കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കറുവപ്പട്ട വെള്ളം കൊഴുപ്പ് ഫലപ്രദമായി കത്തിക്കാന്‍ സഹായിക്കുകയും അതുവഴി നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്ര സുഗമമാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തേനും കറുവാപ്പട്ടയും ഒന്നിച്ചു ചേരുമ്പോള്‍, വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഫിറ്റ്‌നസ് ലഭിക്കാനും നല്ല രൂപഭാവം നേടാനും സഹായിക്കുന്ന ഒരു മിശ്രമിതമായി മാറുന്നു. തേനും കറുവപ്പട്ട വെള്ളവും ചേര്‍ത്ത മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒരു കറുവാപ്പട്ട ചേര്‍ക്കുക. അല്ലെങ്കില്‍ അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും ചേര്‍ക്കാം. ഇത് നന്നായി ഇളക്കി തിളപ്പിക്കുക. ശേഷം തീയില്‍ നിന്ന് മാറ്റി തണുപ്പിക്കാം. ഇനി ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വെള്ളം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ നിങ്ങള്‍ക്ക് അല്‍പം നാരങ്ങ നീര് പിഴിഞ്ഞെടുക്കാം.

നിങ്ങള്‍ക്ക് വിശപ്പ് തോന്നുമ്പോഴോ വ്യായാമത്തിന് മുമ്പോ കിടക്കയില്‍ കിടക്കുന്നതിന് തൊട്ടുമുമ്പോ ചെറുചൂടുള്ള വെള്ളം കുടിക്കുക. സമീകൃതാഹാരം കഴിക്കാനും ശരീരഭാരം കുറയ്ക്കാന്‍ തീവ്രമായ ഭക്ഷണരീതികള്‍ ഒഴിവാക്കാനും ഓര്‍മ്മിക്കുക. അതേസമയം ഭക്ഷണക്രമത്തില്‍ എന്തെങ്കിലും വലിയ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ഒരു പോഷകാഹാര വിദഗ്ധനെയോ ഡയറ്റീഷ്യനെയോ സമീപിക്കണം എന്നത് മറക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+