തടി കുറക്കാൻ തേനാണോ ബ്രൗൺ ഷുഗറാണോ ഉപയോഗിക്കുന്നത്?; ഇതറിഞ്ഞില്ലെങ്കിൽ പണികിട്ടും
തടി കുറക്കാൻ ഏറ്റവും ആദ്യം ഒഴിവാക്കേണ്ടത് എന്തെന്ന് ചോദിച്ചാൽ അതിനുത്തരം മധുരം എന്നാണ്. എന്നാൽ ചിലർക്ക് മധുരത്തെ പൂർണമായും ഒഴിവാക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ തേനോ, ബ്രൗൺ ഷുഗറോ ചേർത്ത് ആഹാരം കഴക്കുന്നവർ ഇണ്ട്. തേനും ബ്രൗൺ ഷുഗറും ആരോഗ്യത്തിന് അത്രകണ്ട് അപകടകാരികളല്ല, എന്നിരുന്നാലും ഇവയിൽ ഏതാണ് കൂടുതൽ ആരോഗ്യപ്രദവും തടി കുറക്കാൻ സഹായിക്കുന്നതും? വിശദമായി അറിയാം.
ബ്രൗൺ ഷുഗറായാലും തേനായാലും ഇവയിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും. എന്നിരുന്നാലും ഇവ രണ്ടും താരതമ്യം ചെയ്യുമ്പോൾ കഴിക്കാൻ ഏറ്റവും ഉത്തമം തേൻ തന്നെ. അതിന് കാരണവുമുണ്ട്. തേനിന്റെ കലോറി ഡെൻസിറ്റി കുറവാണ്. മാത്രമല്ല മധുരത്തിന് വളരെ കുറഞ്ഞ അളവിൽ മാത്രമേ തേൻ ആവശ്യമായി വരുന്നുള്ളൂ.

തേനിന് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. ഇവയ്ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളൂ. ബ്രൗൺഷുഗറുമായ താരതമ്യപ്പെടുത്തുമ്പോൾ തേനിന് ഗ്ലൈസമിക് ഇൻഡക്സും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവും ചെറിയ നിലയിൽ മാത്രമേ ഉയർത്തുകയുള്ളൂ. എന്തൊക്കെയായാലും കഴിക്കുമ്പോൾ തേൻ കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇനി എങ്ങനെ തേൻ ഉപയോഗിക്കണമെന്ന് നോക്കാം
വെള്ളത്തിൽ ചെറുനാരങ്ങയും തേനും ചേർത്ത് അതിരാവിലെ കഴിക്കാം. ഇത് മെറ്റബോളിസം വർധിപ്പിക്കും. ശരീരത്തിലെ കൊഴുപ്പുകളെ എരിച്ചുകളയാനും ഇത് സഹായിക്കും. വർക്ക് ഔട്ടിന് മുൻപ് ഒരു ടീസ്പൂൺ തേൻ കഴിക്കുന്നത് ശരീരത്തിന് ഊർജം ലഭിക്കാൻ സഹായിക്കും. ഇത് വ്യായാമം ചെയ്യാനുള്ള ഊർജം വർധിപ്പിച്ച് കലോറി കൂടുതൽ കത്തിച്ചുകളയും.
തേനിൽ നേരിയ അളവിൽ ലാക്സേറ്റീവ് ഘടകങ്ങൾ ഉണ്ട്. ഇത് ദഹനം വേഗത്തിലാക്കുകയും തടി കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും. മാത്രമല്ല ഇടക്കിടെ വിശക്കുന്നുവെന്ന തോന്നലും ഇല്ലാതാക്കും.
തേനിന്റെ ദോഷങ്ങൾ
ഇങ്ങനെയൊക്കെ ആണെങ്കിലും തേനിന് ചില ദോഷവശങ്ങൾ കൂടി ഉണ്ട് കേട്ടോ. ഒരു സ്പൂൺ തേനിൽ 65 കലോറിയാണ് ഉള്ളത്. നല്ല മധുരവും കാണും. അതിനാൽ അമിതമായി കഴിക്കുന്നത് തടി കൂടാൻ കാരണമാകും. തേൻ അമിതമായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും.
12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് തേൻ കൊടുക്കുന്നത് ബോട്ടുലിസം എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് വരെ കാരണമാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ നൽകുന്ന മുന്നറിയിപ്പ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications