Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണംകുറയ്ക്കാന്‍ കലോറി കുറച്ചു, കുടവയറിന് പ്രോട്ടീന്‍ ഡയറ്റും, സാറ സ്ലിമ്മായതിന്റെ ഇങ്ങനെ

നടി സാറ അലി ഖാന്‍ നേരത്തെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട്് തന്റെ കുടവയറും ഭാരവുമെല്ലാം കുറച്ചിരുന്നു. അവധിക്കാലത്ത് നടിയുടെ ശരീരം പതിവില്‍ അധികം തടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സാറ പുറത്തുവിട്ട ചിത്രത്തില്‍ അമ്പരപ്പിക്കുന്ന മാറ്റമാണ് അവര്‍ക്കുണ്ടായിരിക്കുന്നത്. കുടവയറെല്ലാം മാറ്റിയെടുത്ത് ഇപ്പോള്‍ തനി സിക്‌സ് പാക്ക് സുന്ദരിയാണ് നടി. സാറയുടെ ഈ ഫിറ്റ്‌നെസ് പോരാട്ടത്തിന് സഹായിച്ചത് നടിയുെ ഫിറ്റ്‌നെസ് ട്രെയിനറായ ഡോ സിദ്ധാന്ത് ഭാര്‍ഗവയാണ്.

എന്താണ് നടിയുടെ ഡയറ്റ് എന്നും ഭാര്‍ഗവ വെളിപ്പെടുത്തി. അധികം ഭാരമൊന്നും വര്‍ധിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഒരു ബ്രേക്കെടുത്ത് ലണ്ടനില്‍ പോയതായിരുന്നു സാറ. അവള്‍ തിരിച്ചുവന്നപ്പോള്‍ ഒരു ചാറ്റ് ഷോയും, മറ്റ് പരിപാടികളുമുണ്ടായിരുന്നു. ഒരു റാമ്പ് വാക്കുമുണ്ടായിരുന്നു. അതുകൊണ്ട് പഴയ ഷേപ്പിലേക്ക് മടങ്ങിയെത്തേണ്ടത് സാറയുടെ ആവശ്യമായിരുന്നുവെന്നും സിദ്ധാന്ത് പറയുന്നു.

sara-ali-khan

സാറയ്ക്ക് മുന്നിലുള്ള സമയം വളരെ കുറവായിരുന്നു. രണ്ടാഴ്ച്ച കൊണ്ട് അവളത് സാധ്യമാക്കി. അതിന് ചില കടുത്ത മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. കലോറി നിയന്ത്രിക്കുന്ന ഡയറ്റാണ് ആദ്യം എടുത്തത്. നിത്യേന 1700 കലോറികള്‍ സാറയുടെ ശരീരത്തിലേക്ക് എത്താറുണ്ട്. അതിനെ അളവ് കുറയ്ക്കുകയാണ് ആദ്യം ചെയ്തത്. അത് 1200 കലോറികള്‍ എന്ന നിലയിലേക്ക് കുറച്ചു. അതിന് ശേഷം ഏറ്റവും കഠിനമായ ഹൈ പ്രോട്ടീന്‍ ഡയറ്റാണ് നടി പിന്തുടര്‍ന്നത്.

കര്‍ശനമായ ഭക്ഷണക്രമങ്ങള്‍ സാറയ്ക്കുണ്ടായിരുന്നു. അതിനൊപ്പം കഠിനമായ വ്യായാമവും നടക്കുണ്ടായിരുന്നു. വര്‍ക്കൗട്ടില്‍ അവള്‍ ബീസ്റ്റിനെ പോലെയായിരുന്നുവെന്നും സിദ്ധാന്ത് ഭാര്‍ഗവ വെളിപ്പെടുത്തി. പ്രോട്ടീന്‍ ദഹിക്കാന്‍ ഫൈബര്‍ ആവശ്യമായിരുന്നു. അത്തരം ഭക്ഷണങ്ങളാണ് നടിക്ക് കൂടുതല്‍ നല്‍കിയിരുന്നത്. കാര്‍ബോഹൈഡ്രേറ്റുകള്‍ ഒരു നേരം എന്നതാക്കി പരിമിതപ്പെടുത്തി.

നിത്യേന നൂറ് ഗ്രാം പ്രോട്ടീന്‍, 70 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, നാല്‍പ്പത് ഗ്രാം കൊഴുപ്പ് എന്നിവയാണ് സാറയുടെ ശരീരത്തിലേക്ക് ഡയറ്റിന്റെ ഭാഗമായി എത്തിച്ചതെന്നും സിദ്ധാന്ത് പറഞ്ഞു. അതേസമയം സാറ ഇത് ആദ്യമായിട്ടല്ല ഭാരക്കൂടുതലും കുടവയറും കൊണ്ട് ബുദ്ധിമുട്ടുന്നത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം അഥവ് പിസിഒഡി എന്ന രോഗം സാറയെ അലട്ടുന്നുണ്ട്. ഇത് അമിത ഭാരത്തിന് കാരണമാകും. സാറയ്ക്ക് ബോളിവുഡിലേക്ക് വരുന്നതിന് മുമ്പ് വലിയ രീതിയില്‍ ശരീരവണ്ണമുണ്ടായിരുന്നു.

കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് 96 കിലോ ഉണ്ടായിരുന്നുവെന്ന് നടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നടിയാവാന്‍ തീരുമാനിച്ചത് മുതല്‍ ഭാരം കുറയ്ക്കുന്നത് ദൗത്യം പോലെയാണ് കണ്ടത്. അങ്ങനെയാണ് ഭാരം കുറഞ്ഞത്. എല്ലാ ദിവസവും താന്‍ ജിമ്മില്‍ പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ മികവുറ്റതാക്കി ഈ ദിവസം വര്‍ക്കൗട്ട് ചെയ്യുക എന്നതാണ് നടപ്പാക്കിയെടുത്തതെന്നും സാറ പറഞ്ഞു.

അതുപോലെ ക്രഞ്ചസുകളും, ഓട്ടവും ഫിസിക്കല്‍ വ്യായാമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിത്യേന ഇക്കാര്യം പിന്തുടരുന്നു. പിസിഒഡി സൗഹൃദമായ ഭക്ഷണം മാത്രമാണ് കഴിച്ചത്. പ്രൊസസഡ് ഫുഡ് പൂര്‍ണമായും ഒഴിവാക്കി. ആരോഗ്യകരമായ ഭക്ഷണവും, നല്ല ഉറക്കവുമാണ് ഇതിനെ മറികടക്കാന്‍ വേണ്ടി താന്‍ ചെയ്തതെന്നും സാറ അലി ഖാന്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+