Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയര്‍ വന്നു, തടിവെച്ചു, രണ്ടാഴ്ച്ച കൊണ്ട് സ്ലിം ബ്യൂട്ടിയായി സാറ അലി ഖാന്‍, മാറ്റിയത് ഇങ്ങനെ

ബോളിവുഡിന്റെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകള്‍ എന്ന ലേബലില്‍ നിന്ന് സ്വന്തമായി ഒരു മേല്‍വിലാസം തന്നെയുണ്ടാക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ നടിയുടെ ഫിറ്റ്‌നെസ് ടിപ്പുകളും, അപാരമായ മാറ്റവുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി തനിക്ക് ഏറെ വണ്ണം വെച്ചുവെന്നും അത് മാറ്റിയെടുത്തുവെന്നും നടി തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ്. കുടവയര്‍ വന്നത് വെറും രണ്ടാഴ്ച്ച കൊണ്ടാണ് സാറ മാറ്റിയെടുത്തത്. നടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ചിത്രങ്ങളായി ഇവ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊന്നില്‍ കുടവയറുമായി നില്‍ക്കുന്ന ചിത്രമുണ്ട്.ഈ ചിത്രം അപ്ലോഡ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം കുടവയറായിരുന്നു.

sara-ali-khan

പക്ഷേ ഇപ്പോള്‍ ശരിക്കും അഭിമാനിക്കുന്നു. വെറും രണ്ടാഴ്ച്ച കൊണ്ടാണ് കുടവയര്‍ ഞാന്‍ കുറച്ചത്. ഭാരം കൂടുന്നത് എനിക്ക് എപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ഈ ഭാരം കുറയ്ക്കല്‍ സന്തോഷമുണ്ടാക്കുന്നതാണ്. അവധിക്കാലങ്ങളോട് വിട, കലോറികളോടും. ഫിറ്റ്‌നെസ് എന്ന് പറയുന്നത് ഒരു പ്രയാണമാണ്. അതുകൊണ്ട് മുന്നോട്ട് തന്നെയാണ് തന്റെ സഞ്ചാരമെന്നും സാറ അലി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം ചിത്രങ്ങളിലൊന്നില്‍ സാറ ഒരു യോഗ മാറ്റില്‍ ഇരിക്കുന്നതാണ് ഉള്ളത്. അതിലാണ് നടി കുടവയറിനെ കുറിച്ച് പറയുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ ഒരു ഗോള്‍ഡന്‍ കോ ഓര്‍ഡ് ഡ്രസ് ധരിച്ചാണ് എത്തിയിരിക്കുന്നത്. പ്രമുഖ ഡിസൈറായ മനീഷ് മല്‍ഹോത്രയുടെ ദീപാവലി ചടങ്ങുകള്‍ക്കായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഇതില്‍ നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ലിം ബ്യൂട്ടിയായിട്ടായിരുന്നു നടി എത്തിയത്.

പിങ്കും സില്‍വറും ചേര്‍ന്ന ലെഹങ്കയാണ് നടി ധരിച്ചത്. ആഭരണങ്ങളൊന്നും ധരിക്കാത്തത് കൊണ്ട് കൂടുതല്‍ ഭംഗിയുണ്ടായിരുന്നു. ഇതില്‍ നടിയുടെ മെലിഞ്ഞ ശരീരം ഏറെ ചര്‍ച്ചയായിരുന്നു. വെക്കേഷന്‍ സമയത്താണ് സാറയുടെ ഭാരം ധാരാളമായി വര്‍ധിച്ചത്. സര ഹട്‌കെ സര ബച്ച്‌കെ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് സാറ അവധിക്കാലത്തിനായി പോയത്. അനുരാഗ് ബസുവിന്റെ മെട്രോയിലാണ് നടി അടുത്തതായി അഭിനയിക്കുന്നത്.

അതേസമയം നടിയുടെ ഡയറ്റ് നേരത്തെ തന്നെ പലരെയും അമ്പരപ്പിച്ചതാണ്. ബാലന്‍സ് ചെയ്ത് കൊണ്ടുള്ള ആ ഡയറ്റ്. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് നടിയുടെ ഡയറ്റിലുണ്ട്. അതിനൊപ്പം മികച്ച വര്‍ക്കൗട്ടുകളും നടിക്കുണ്ട്. സ്‌ട്രെങ്ങ്ത് ട്രെയിനിംഗ്, യോഗ, എന്നിവയാണ് അത്. ധാരാളം വെള്ളം കുടിക്കുന്നതാണ് നടിയുടെ ഡയറ്റിലെ പ്രധാന കാര്യം. ദിനം മുഴുവന്‍ വിവിധ തരത്തില്‍ ശരീരത്തില്‍ ജലമെത്തിക്കാന്‍ നടി ശ്രമിക്കുകം. തേങ്ങാ വെള്ളം, ഹെര്‍ബല്‍ ചായകള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതാണ് മറ്റൊരു ശീലം. അമിതാഹാരം തീര്‍ത്തും ഒഴിവാക്കും.അതുപോലെ ഉറക്കവും നടിക്ക് പ്രധാനപ്പെട്ടതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+