Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകളാണോ? അത് നമുക്ക് വേണ്ട, ഭാരം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കാം

ഭാരം കുറയ്ക്കുക എന്നത് കഠിനമേറിയ ഒരു കാര്യമാണ്. നമ്മുടെ ഹെല്‍ത്തിയല്ലാത്ത ലൈഫ്‌സ്റ്റൈല്‍ ഭാരം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമാണ്. അതിനായി നമ്മള്‍ ആദ്യം ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മളെ ഏറ്റവും ആരോഗ്യത്തോടെ നിലനിര്‍ത്താനും സ്ലിമ്മാക്കാനും അതിന് മാത്രമേ സാധിക്കൂ. ചിലത് ഒഴിവാക്കുക മാത്രമല്ല, ചിലത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. അതില്‍ ആദ്യത്തേത് ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് നിര്‍ബന്ധമായും നമ്മുടെ ഭക്ഷണത്തില്‍ വേണം.

കാരണം അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഫൈബറിന് സാധിക്കും. ദഹനത്തെ പതിയെയാക്കും. അതിലൂടെ ഇടയ്ക്ക് വിശക്കുന്ന ശീലം മാറി കിട്ടും. കൂടുതല്‍ കലോറികളും ശരീരത്തിലേക്ക് എത്തില്ല. അത് തന്നെ കുടവയര്‍ കുറയുന്നതിനെല്ലാം കാരണമാകും. ദീര്‍ഘനേരം വിശക്കാതിരിക്കുന്നത് നമ്മുടെ ശരീരഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിലെ ഊര്‍ജത്തെ കുറയ്ക്കുകയുമില്ല. ഈ ഭക്ഷണത്തില്‍ കലോറികള്‍ കുറവായിരിക്കും. അതുകൊണ്ട് ഇവയെ കൂടുതലായി ദഹിപ്പിക്കേണ്ടി വരില്ല.

enery-drinks

വളരെ അപകടം പിടിച്ചതാണ് നമ്മള്‍ കഴിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍. ഇവ ശരീര ഭാരം വര്‍ധിപ്പിക്കുന്നതിലും കുടവയര്‍ വരുന്നതിലും പ്രധാന കാരണമാകുന്നവയാണ്. ഇവയില്‍ ആഡഡ് കളറും, അതുപോലെ ധാരാളം മധരുവുമുണ്ട്. രണ്ടും ശരീരത്തിന് ഹാനികരമാണ്. കലോറികള്‍ ഇവയില്‍ ഉയര്‍ന്ന തോതിലുണ്ടാവും. ഇത് ഭാരം വര്‍ധിക്കാനും, അമിത വണ്ണത്തിനും കാരണമാകും.

ഇത്തരം ഡ്രിങ്കുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുക. അത് ഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിച്ച് നിര്‍ത്താം. ഭക്ഷണത്തില്‍ മാത്രമല്ല ഫിറ്റ്‌നെസ്സിലും ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ വ്യായാമം നിര്‍ബന്ധമാക്കണം. കാര്‍ഡിയോ അല്ലെങ്കില്‍ എയറോബിക് എക്‌സര്‍സൈസുകള്‍ നിര്‍ബന്ധമായി ചെയ്യുക. ഇവ നമ്മുടെ വയറിലെ കൊഴുപ്പിനെ നീക്കം ചെയ്യും. കുടവയര്‍ കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണ് ഈ വ്യായാമങ്ങള്‍.

വിവിധ തരം കാര്‍ഡിയോ വ്യായാമങ്ങള്‍ ഇന്ന് മുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. സൈക്ലിംഗ്, ജമ്പ് റോപ്പ്, വാട്ടര്‍ എയറോബിക്‌സ്, സര്‍ക്യൂട്ട് ട്രെയിനിംഗ്, സൂംമ്പ, ഓട്ടം, നീന്തല്‍, എന്നിവയല്ലൊം നിങ്ങളുടെ നിത്യേനയുള്ള ഫിറ്റ്‌നെസ് ട്രെയിനിംഗിന്റെ ഭാഗമാക്കുക. തീര്‍ച്ചയായും ഭാരം കുറഞ്ഞിരിക്കും. നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യവും ഇവ മികച്ച രീതിയിലാക്കും.

നടക്കുന്നത് നല്ലൊരു വ്യായാമമാണ്. പലര്‍ക്കും അത് ശരിയായി അറിയില്ലെന്നാണ് തോന്നുന്നത്. ഓടുന്നത് പോലെ തന്നെയാണ് നടക്കുന്നതും. വേഗത്തില്‍ ഭാരം കുറയാന്‍ ഇത് സഹായിക്കും. സ്ഥിരമായി നടക്കാന്‍ ശ്രമിക്കണം. നിത്യേന മുപ്പത് മിനുട്ടെങ്കിലും നടക്കാന്‍ ശ്രമിക്കുക. കാര്‍ഡിയോവാസ്‌കുലാര്‍ഫിറ്റ്‌നെസ്സിനും, അസ്ഥികളെ ശക്തിപ്പെടുത്താനും, ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാനും, പേശികളുടെ കരുത്ത് വര്‍ധിപ്പിക്കാനും നടക്കുന്നതിലൂടെ സാധിക്കും. അതുപോലെ എന്ത് കഴിക്കുന്നു എന്നതും വളരെ പ്രധാനമാണ്. തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യപ്രദമാണെന്ന് ഉറപ്പിക്കുക. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+