പൊണ്ണത്തടി ഇനി പ്രശ്‌നമാക്കണ്ട, ഫ്‌ളാക്‌സ് സീഡ്‌സ് സ്ഥിരം കഴിക്കുക. ഈ മാറ്റങ്ങള്‍ ശരീരത്തില്‍ കാണാം
നമ്മുടെ ശരീരത്തിലേക്ക് ജങ്ക് ഫുഡുകള്‍ ധാരാളം എത്തുന്നുണ്ടെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ വരാമെന്ന് എല്ലാവര്‍ക്കുമറിയാം. കുടവയറാണ് ആദ്യം വരിക. രണ്ടാമത്തേത് ഭാരക്കൂടുതലാണ്. നിങ്ങള്‍ നന്നായി വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഇവയെ ഒരു പരിധി വരെ നിയന്ത്രിച്ച് നിര്‍ത്താം. എന്നാല്‍ വര്‍ക്കൗട്ട് ചെയ്യുന്നില്ലെന്ന് കരുതുക. നമ്മുടെ ശരീരത്തിന് മറ്റ് വ്യായാമങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്ന് കരുതുക. ഭാരക്കൂടുതലും, കുടവയറുമെല്ലാം വലിയ വില്ലനായി തീരും.
എന്നാല്‍ വര്‍ക്കൗട്ടിന് സമയം കിട്ടുന്നില്ലെന്ന് കരുതി ആശങ്കപ്പെടേണ്ട കാര്യമില്ല. ഫ്‌ളാക്‌സ് സീഡുകള്‍ ഇനി മുതല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ചണ വിത്തുകള്‍ നമ്മള്‍ വിചാരിക്കുന്നതിലും വലിയ ഗുണങ്ങളുണ്ട്. സ്മൂത്തികള്‍ കഴിക്കുന്ന ശീലം സ്ഥിരമാക്കുക. അതിലേക്ക് ചണവിത്തുകള്‍ ഉള്‍പ്പെടുത്തണം. ചണവിത്തുകള്‍ നന്നായി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. തുടര്‍ന്ന് അത് പൊടിയുടെ രൂപത്തിലാവും.

ഇത് നിങ്ങള്‍ സ്മൂത്തികളില്‍ ചേര്‍ക്കുന്നതാണ് നല്ലത്. ധാരാളം ചേര്‍ത്താല്‍ ഒരു ക്രഞ്ചി ടേസ്റ്റുകള്‍ ലഭിക്കും. ഇവ നമ്മുടെ വിശപ്പിനെ പിടിച്ച് നിര്‍ത്തും. അതിലൂടെ ഭാരവും കുറയ്ക്കും. എന്തുകൊണ്ടും എളുപ്പത്തില്‍ ട്രൈ ചെയ്ത് നോക്കാവുന്നതാണ് ഈ രീതി. ദഹനത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ ഫ്‌ളാക്‌സീഡിന് സാധിക്കും.
ധാരാളം എണ്ണയും, എരിവുമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ദഹനം ശരിയാവാതെ വരാം. എന്നാല്‍ ചണവിത്ത് ചേര്‍ത്ത ഒരു ഗ്ലാസ് വെള്ളം കഴിക്കുന്നതിലൂടെ ഇത് പരിഹരിക്കാം. ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇതില്‍. സ്മൂത്തികളിലോ, മോരിലോ ഇവ ചേര്‍ത്ത് കഴിക്കാം.മുട്ടകള്‍ നമ്മുടെ പ്രിയ ഭക്ഷണമാണ്. അതൊന്ന് ഡയറ്റില്‍ നിന്ന് നമുക്ക് മാറ്റാം. പകരം പ്രോട്ടീന്‍ ഡയറ്റ് ഉള്‍പ്പെടുത്താം. ഫ്‌ളാക്‌സ് സീഡ്‌സ് മികച്ച പ്രോട്ടീന്‍ ഓപ്ഷനാണ്.
മുട്ടയ്ക്ക് പരം ഫ്‌ളാക്‌സ് സീഡ്‌സ് നിങ്ങള്‍ക്ക് ചേര്‍ക്കാം. വെള്ളവും, ചണവിത്തുകളും ചേര്‍ത്ത് പിടിപ്പിക്കുക. തുടര്‍ന്ന് ഇത് കേക്കിലോ പാറ്റി ബര്‍ഗറിലോ, കപ്പ് കേക്ക് മാവിലോ, മറ്റേതെങ്കിലും ഡെസേര്‍ട്ടിനോ ഉപയോഗിക്കാം. ലസാഡ്ഡില്‍ അതുപോലെ ടേസ്റ്റ് വര്‍ധിപ്പിക്കാന്‍ ചണവിത്തുകള്‍ ഉപയോഗിക്കാം. ടേസ്റ്റില്ല സലാഡിന് എന്ന പ്രശ്‌നം ഇതിലൂടെ പരിഹരിക്കാം. ക്രഞ്ചിയായിട്ടുള്ള ടേസ്റ്റും ഇതിലൂടെ ലഭിക്കും. നിങ്ങളുടെ അത്താഴത്തിന് ഏറ്റവും നല്ല മാര്‍ഗമാണ്. വേഗത്തില്‍ ഭാരവും കുറയും.
പരിപ്പ് കൊണ്ടുള്ള കറി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതാവാം. അതില്‍ ഫ്‌ളേവറിന് ചണവിത്തുകള്‍ പൊടിച്ച് ചേര്‍ക്കാം. അതിലൂടെ ഈ കറിയുടെ പോഷകഗുണം വര്‍ധിക്കുകയാണ് ചെയ്യാം. ഒരുപാട് ചൂടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചണവിത്തുകള്‍ റോസ്റ്റ് ചെയ്ത് ചേര്‍ക്കരുത്. അതിലുള്ളനല്ല കൊഴുപ്പ് അതോടെ നഷ്ടപ്പെടും. ചണവിത്തുകള്‍ പൊടിയുടെ രൂപത്തില്‍ നമുക്ക് സൂക്ഷിക്കാം. അത് ഫ്രീസറിലും വെക്കാം. അതിലൂടെ പോഷക ഗുണങ്ങള്‍ നഷ്ടമാവില്ലെന്നും ഉറപ്പിക്കാം.












Click it and Unblock the Notifications