കറുവപട്ട ചേര്‍ത്ത വെള്ളം രാവിലെ കഴിക്കുക. ഈ 5 കാര്യങ്ങള്‍ ചേര്‍ന്നാല്‍ ഭാരം കുറയ്ക്കുന്നത് സിംപിള്‍
അമിത ഭാരം എന്ന് കേള്‍ക്കുമ്പോഴേ ഭയമുള്ളവരാണ് പലരും. അതിനൊപ്പം കുടവയര്‍ കൂടി വരുന്നത് ചിന്തിക്കാന്‍ പോലുമാവില്ല. പക്ഷേ ഇതൊക്കെ നമുക്ക് മറികടക്കാന്‍ സാധിക്കും. ചില ഇന്ത്യന്‍ സുഗന്ധവ്യഞ്ചനങ്ങള്‍ കൊണ്ട് ഇതെല്ലാം സാധ്യമാകും. പക്ഷേ അത് കൃത്യമായി ഉപയോഗിക്കണം. നമ്മുടെ ഭക്ഷണത്തിനൊപ്പമോ, ഡെയ്ലി ഡയറ്റിലോ ഇവ ഉള്‍പ്പെടുത്തുകയാണ് നല്ലത്.
കാരണം എണ്ണ കൂടുതലായി ഉണ്ടായാല്‍ അതിലൂടെ കൊഴുപ്പും, കൊളസ്ട്രോളും അധികമാകാനും സാധ്യതയുണ്ട്. അത് നമ്മുടെ ഭാരം വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കും. പല സുഗന്ധ വ്യഞ്ചനങ്ങളിലും ബയോ ആക്ടീവ് ഘടകങ്ങളുണ്ട്. അത് ഭാരം കുറയ്ക്കുന്നതിന് ആവശ്യമാണ്.

ഗുണ്ടുമുളക് ഉള്‍പ്പെടുത്താം
ഗുണ്ടുമുളക് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് കറികളില്‍ ഉള്‍പ്പെടുത്താം. ഗുണ്ടുമുളകില് ക്യാപ്സെയ്സിന് ഉണ്ട്. ഇവ നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്തും. കലോറികളെ വേഗത്തില്‍ പുറന്തള്ളും. അതിലൂടെ ഭാരവും കുറയും.
കുരുമുളകിന്റെ ഗുണങ്ങള്‍ ഇങ്ങനെ
കുരുമുളക് കൊണ്ട് ധാരാളം ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കും. കുരുമുളകില്‍ പൈപ്പറിന് എന്ന ഘടകമുണ്ട്. ഇതിനും ക്യാപ്സെയ്സിന്റെ അതേ ഗുണമാണ് ഉള്ളത്. ഇതും നമ്മുടെ ശരീര പോഷണത്തെ മെച്ചപ്പെടുത്തും.
പോഷകങ്ങളെ കൂടുതല്‍ ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ കുരുമുളക് സഹായിക്കും. ഇത് രണ്ടും ഭാരം കുറയ്ക്കാന്‍ സഹായകരമാണ്. കുരുമുളക് ചേര്‍ത്ത വെള്ളം രാവിലെ കഴിക്കുന്നതും നല്ലതാണ്.
കറുവപ്പട്ട നിര്‍ബന്ധമാക്കുക
കറുവപ്പട്ട ഭാരം കുറയ്ക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്ന കാര്യമാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. ശരീര പോഷത്തിന് വേണ്ട എല്ലാ കാര്യങ്ങളും കറുവപ്പട്ടയിലുണ്ട്. അതുപോലെ തെര്‍മോജെനിക് മികവും ഇവയ്ക്കുണ്ട്.
ദഹനത്തെ എളുപ്പത്തിലാക്കാന്‍ കറുവപ്പട്ട അടങ്ങിയ ഡയറ്റിലൂടെ സാധിക്കും. വേഗത്തില്‍ ശരീരം പോഷകങ്ങളെയും വലിച്ചെടുക്കും. നമ്മുടെ ഭാരവും വേഗത്തില്‍ തന്നെ കുറഞ്ഞ് കിട്ടും. കറുവപ്പട്ട ചേര്‍ത്ത വെള്ളം രാവിലെ കഴിക്കുന്നതും നല്ലതാണ്.
ഇഞ്ചി ഒരേ പൊളിയാണ്
ഇഞ്ചി ചേര്‍ത്ത കറിയോ, വെള്ളമോ ഒക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നമ്മുടെ ശരീര പോഷണത്തെ ഇവ വര്‍ധിപ്പിക്കും. അതിലൂടെ കലോറികളെ കുറയ്ക്കാന്‍ സാധിക്കും. ഭാരവും തനിയെ കുറയും.
നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ ഇഞ്ചിക്ക് സാധിക്കും. ശരീരത്തിലെ എരിച്ചിലുകളെയും ഇത് ഇല്ലാതാക്കും. ഇതും ഭാരം കുറയ്ക്കുന്നതിനെ സഹായിക്കുന്നതാണ്.
മഞ്ഞളിനും ഗുണങ്ങള്‍
മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. മഞ്ഞളില്‍ കുര്കുമിന് അടങ്ങിയിട്ടുണ്ട്. ഇവയില്‍ ആന്റിഓക്സിഡന്റ് ഘടകങ്ങളുണ്ട്. ശരീരത്തിലെ എരിച്ചിലുകളെ ഇവ മാറ്റിയെടുക്കും. ശരീര പോഷണത്തിനും ഇവ സഹായിക്കും.
ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ വേഗത്തില്‍ ഇല്ലാതാക്കാന്‍ കുര്കുമിന് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിച്ച് നിര്‍ത്തും. ഇവയെല്ലാം ഭാരം കുറയ്ക്കുക എന്ന നമ്മുടെ ലക്ഷ്യത്തെ നേടിയെടുക്കാന്‍ സഹായിക്കും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications