Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയ്ക്കാനുള്ള ആ രഹസ്യം കാപ്സിക്കത്തിലുണ്ട്; മടിക്കേണ്ട കഴിച്ചോളൂ തടി കുറഞ്ഞോളും

എങ്ങനെയെങ്കിലും തടി കുറയ്ക്കണം എന്ന ആ​ഗ്രഹവുമായി നടക്കുകയാണോ നിങ്ങൾ? എന്നാൽ നിങ്ങൾ ആശ്വാസം പകരുന്ന കാര്യമാണ് പറയാൻ പോകുന്നത്. കാപ്സിക്കം എല്ലാവർക്കും പരിചയമുള്ള ഒന്നാണല്ലോ, സാധാരണ വീടുകളിൽ പാചകം ചെയ്യുമ്പോൾ ഉപയോ​ഗിക്കാറില്ലെങ്കിലും സ്പെഷ്യൽ ഒരുക്കുന്ന സമയത്ത് കാപ്സിക്കം ഉപയോ​ഗിക്കാറുണ്ട്.

കാണാൻ നല്ല ഭം​ഗിയാണ് ഈ കാപ്സിക്കം. ചുവപ്പ്, പച്ച, ബ്രൗൺ, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ വിവിധ നിറങ്ങളിൽ ഉള്ള കാപ്സിക്കം എരിവില്ലാത്ത മുളകാണ്. തടിയും കാപ്സിക്കവും തമ്മിൽ എന്താണ് ബന്ധം എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. നിങ്ങളുടെ തടി കുറയ്ക്കാൻ കാപ്സിക്കം നിങ്ങളെ വലിയരീതിയിൽ സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?

Capsicum

കാപ്സിക്കത്തിന് ധാരാളം ആരോ​ഗ്യ​ ഗുണങ്ങൾ ഉണ്ട്. വിറ്റാമിൻ സി, എ, ഫേളേറ്റ്, ഡയറ്ററി ഫൈബർ എന്നിവയും മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കാപ്സിക്കത്തിന്റെ സ്ഥിരമായ ഉപയോ​ഗം നിങ്ങൾക്ക് ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. ഇനി കാപ്സിക്കം എങ്ങനെയാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത് എന്ന് നോക്കാം...

കാപ്‌സിക്കത്തിന്റെ പോഷക ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും ജലവും കാപ്സിക്കത്തിൽ ഉണ്ട്. നിങ്ങളുടെ ഭാരം നിയന്ത്രിക്കാനുള്ള പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്നാണ് പോഷകങ്ങൾ അടങ്ങിയതും ഉയർന്ന നാരുകളുള്ളതുമായ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക എന്നതാണ്.

നാരുകളും ജലവും ഉള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോൾ പെട്ടെന്ന് വയറ് നിറയുകയും ഇടയ്ക്കിടയക്ക് വിശക്കുന്നത് ഇല്ലാതാവുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

കാപ്സിക്കത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്, കൂടാതെ നിരവധി മെറ്റാബോളിക് പ്രക്രിയകൾ ഈ വിറ്റാമിനെ ആശ്രയിച്ചിരിക്കുന്നു. ഇത് കാർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റുന്നതിനും ലിപിഡുകളെ കാര്യക്ഷമമായി തകർക്കുന്നതിനും പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി വിഘടിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്.

അതിനൊപ്പം , വിറ്റാമിൻ ബി 6 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുതിച്ചുചാട്ടം തടയാനും സഹായിക്കും. ഭക്ഷണ സമയത്ത് പഞ്ചസാരയുടെ ആസക്തിയും അമിതഭക്ഷണവും ഒഴിവാക്കാൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്തേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

അതേസമയം നിങ്ങൾ ഡയറ്റിൽ എന്ത് മാറ്റം വരുത്തുമ്പോഴും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+