തക്കാളി കൊണ്ട് തടി കുറയ്ക്കാം; കൂട്ടത്തിൽ ഇക്കാര്യം കൂടി ശ്രദ്ധിച്ചാൽ വടിവൊത്ത ശരീരം ഉറപ്പ്!
തടി കുറയ്ക്കാൻ വേണ്ടി പല വഴികൾ പരീക്ഷിക്കുന്നവർ ഉണ്ടാവും. പല പച്ചക്കറികൾ കഴിച്ചും, ജ്യൂസുകൾ കുടിച്ചുമൊക്കെ തടി കുറയ്ക്കാൻ നോക്കുന്നവർ ഉണ്ടാവും. നിങ്ങൾ എപ്പോഴെങ്കിലും തടി കുറയ്ക്കാൻ തക്കാളി ഉപയോഗിച്ചിട്ടുണ്ടോ?
പ്രോട്ടീൻ, ധാതുക്കൾ, ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് തക്കാളി. ഇത് മാത്രമല്ല, തക്കാളി നിങ്ങളുടെ ചർമ്മത്തെ മിനുസപ്പെടുത്തുകയും തിളക്കമുള്ളതാക്കാനും സഹായിക്കും. എന്നാൽ ഈ ആരോഗ്യ ഗുണങ്ങൾക്കെല്ലാം പുറമെ, തക്കാളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നതാണ് ഹൈലൈറ്റ് എന്ന് പറയുന്നത്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, തക്കാളി ഉത്തമമാണ്.

കുറഞ്ഞ കലോറി: വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണെങ്കിലും, തക്കാളിയിൽ കലോറി കുറവാണ്. ഒരു ഇടത്തരം തക്കാളിയിൽ 16 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. രണ്ട് തക്കാളി കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നും. ഇത് നിങ്ങളുടെ കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഉയർന്ന ഫൈബർ: ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇവ രണ്ടും അടങ്ങിയ തക്കാളി തടി കുറക്കാൻ നിങ്ങളെ സഹായിക്കും. തക്കാളിയിലെ ലയിക്കുന്ന നാരുകൾ വൻകുടലിൽ ഒരു ജെൽ പോലെയുള്ള പദാർത്ഥമായി മാറുകയും നല്ല കുടൽ ബാക്ടീരിയയുടെ ഭക്ഷണ സ്രോതസ്സായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. തക്കാളിയിലെ ലയിക്കാത്ത നാരുകൾ കൊഴുപ്പുമായി സ്വയം ബന്ധിപ്പിക്കുകയും അതിന്റെ ആഗിരണം തടയുകയും അങ്ങനെ ശരീരഭാരം വർദ്ധിക്കുന്നത് തടയുകയും ചെയ്യും.
മെറ്റബോളിസം ഉത്തേജിപ്പിക്കുന്നു: ഏതെങ്കിലും രൂപത്തിൽ തക്കാളി കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കും എന്ന് വിദഗ്ധർ പറയുന്നു.
എന്നാൽ തക്കാളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
തക്കാളി കഴിക്കുന്നത് കാെണ്ട് മാത്രം ശരീര ഭാരം കുറയില്ല. തക്കാളി കഴിക്കുന്നത് കൊണ്ട് മാത്രം കൊഴുപ്പ് ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും സാധിക്കില്ല. ശരീരഭാരം കുറയ്ക്കാൻ ഒരാൾ ശരിയായ ഭക്ഷണവും വ്യായാമവും പിന്തുടരേണം.
70 ശതമാനം ഭക്ഷണക്രമവും 30 ശതമാനം വ്യായാമവുമാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. കൂടാതെ, നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി എരിയുന്നത് പ്രധാന പ്രാധാന്യമുള്ളതാണ്.
ഈ രണ്ട് കാര്യങ്ങൾ ചെയ്യാതെ ഒരാൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. തക്കാളിയോ മറ്റേതെങ്കിലും ആരോഗ്യകരമായ പഴങ്ങളോ പച്ചക്കറികളോ ശരീരഭാരം കുറയ്ക്കാൻ മാത്രമേ സഹായിക്കൂ, അത് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കില്ല












Click it and Unblock the Notifications