തടി കുറയ്ക്കണോ? സോയാബീൻ കഴിക്കാൻ തയ്യാറാണോ? ഇങ്ങനെയൊന്ന് കഴിച്ചുനോക്കൂ, പൊണ്ണത്തടി പോലും കുറയും
ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം പിന്തുടരാനാണ് പലപ്പോഴും നിർദ്ദേശിക്കപ്പെടാറുള്ളത്. നോൺ വെജിറ്റേറിയൻ ആണെങ്കിൽ മുട്ടയിൽ നിന്നും മാംസത്തിൽ നിന്നും അവർക്ക് പ്രോട്ടീൻ എളുപ്പത്തിൽ ലഭിക്കും. എന്നാൽ നിങ്ങൾ ഒരു വെജിറ്റേറിയൻ ആണെങ്കിൽ പ്രോട്ടീൻ ധാരാളമായി ലഭ്യമാക്കുന്നതിൽ നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.
തടി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ മതിയായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇതില്ലെങ്കിൽ തടി കുറയ്ക്കുന്ന എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാൽ നിങ്ങൾ ഇതോർത്ത് ഇനി ആശങ്കപ്പെടേണ്ട കാര്യം ഇല്ല.. നിങ്ങൾക്ക് ഒരു ഉയർന്ന പ്രോട്ടീൻ വെജിറ്റേറയൻ ഓപ്ഷനുണ്ട്.

ശരീരഭാരം കുറയ്ക്കാനായി നിങ്ങളുടെ പ്ലാനിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങളിലൊന്നാണ് സോയാബീൻ. ശരിയായ വളർച്ചയക്ക് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനായി സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
ഉയർന്ന പ്രോട്ടീൻ കണ്ടനന്റ് : സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടം ആണ് സോയാബീൻ. നിങ്ങളുടെ വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ പ്രോട്ടീൻ സഹായിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. നിങ്ങൾക്ക് വയർ നിറഞ്ഞിരിക്കുന്നതായി തോന്നുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുകില്ല. അപ്പോൾ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാം.
സംതൃപ്തി: സോയ പ്രോട്ടീൻ ദീർഘനേരം വയർ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടാൻ സഹായിക്കും, ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു.
പൂരിത കൊഴുപ്പ് കുറവാണ്: സോയാബീനിൽ സ്വാഭാവികമായും പൂരിത കൊഴുപ്പ് കുറവായിരിക്കും. ഇത് സോയീബീനിനെ ഹൃദയ-ആരോഗ്യകരമായ ഓപ്ഷനാക്കി മാറ്റുന്നു. ആരോഗ്യകരമായ കൊഴുപ്പുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങൾക്ക് സോയാബീൻ കഴിക്കാം എന്നാണ് ഇതിനർത്ഥം.
നാരുകളാൽ സമ്പുഷ്ടം: സോയാബീനിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ കാരണമാകും. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. നാരുകൾ ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയുകയും ചെയ്യും.
പോഷക സാന്ദ്രത: വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പന്നം ആണ് സോയാബീൻ. മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വൈവിധ്യമാർന്ന പോഷകങ്ങൾ അവ നൽകുന്നു.
കുറഞ്ഞ കലോറി ഉപഭോഗം: സോയാബീൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, കുറഞ്ഞ പോഷകവും ഉയർന്ന കലോറിയും ഉള്ള ഭക്ഷണങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.












Click it and Unblock the Notifications