പൊണ്ണത്തടിയെന്ന പരിഹാസം മാറ്റാം, കറ്റാര്‍വാഴ ജ്യൂസ് എഴുന്നേറ്റ ഉടന്‍ കഴിക്കുക; മാറ്റം ഇങ്ങനെ
നമ്മുടെ ശരീര വണ്ണം കൂടുമ്പോള്‍ അതിനൊപ്പം തന്നെ പരിഹാസങ്ങളും ധാരാളം കേള്‍ക്കേണ്ടി വരും. എന്നാല്‍ അതില്‍ ഇനി നിരാശപ്പെടേണ്ട. നിങ്ങളുടെ പൊണ്ണത്തടിയും ഭാരവുമൊക്കെ ഇനി വേഗം കുറയ്ക്കാം. കറ്റാര്‍വാഴ ജ്യൂസിനെ കുറിച്ച് കേട്ടിട്ടില്ലേ? കറ്റാര്‍വാഴ ചെടിയിലുള്ള പള്‍പ്പില്‍ നിന്നാണ് ഈ ജ്യൂസ് ഉണ്ടാക്കുന്നത്. ഇതില്‍ പ്രിസര്‍വേറ്റീവുകള്‍ ഒരു കാരണവശാലും ചേര്‍ക്കരുത്.
അതുപോലെ മധുരം അധികമായും ചേര്‍ക്കേണ്ട. അത് ഒരിക്കലും നല്ലതല്ല. പകരം പ്രകൃതിദത്തമായ മധുരം ഉപയോഗിക്കുക. ഇവയെല്ലാം നമ്മുടെ ഭാരം വേഗത്തില്‍ കുറയ്ക്കും. ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല, മറ്റ് പല ആരോഗ്യകരമായ കാര്യങ്ങള്‍ക്കും കറ്റാര്‍വാഴ ജ്യൂസ് ഉപയോഗിക്കാം.നിരവധി ഗുണങ്ങളാണ് കറ്റാര്‍വാഴ ജ്യൂസ് കൊണ്ടുള്ളത്. വേഗത്തില്‍ നമ്മുടെ ദഹനം സാധ്യമാക്കാന്‍ ഈ ജ്യൂസ് കൊണ്ട് സാധിക്കും.

നമ്മുടെ ശരീരത്തിന് ആവശ്യമായ ഭാരത്തെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ശരീരപോഷണവും നല്ല രീതിയിലാവും. പതിയെ നമ്മുടെ ഭാരവും ഇതുവഴി കുറഞ്ഞ് തുടങ്ങും. നല്ല ദഹനമുണ്ടെങ്കില്‍ മാത്രമേ ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സാധിക്കൂ. ചെറിയ അളവില്‍ അലോവേറ ജ്യൂസുകള്‍ കഴിക്കുന്നതാണഅ നല്ലത്. ലാക്‌സേറ്റീവ് ഇഫക്ടറുകള്‍ ഇതിലൂടെയുണ്ടാവും. ഇതിലൂടെ വര്‍ധിച്ച ഭാരം തനിയെ കുറഞ്ഞ് തുടങ്ങും. ശരീരത്തിലെ കലോറികളെ കുറയ്ക്കാനും കറ്റാര്‍വാഴ ജ്യൂസ് തന്നെയാണ് ബെസ്റ്റ്.
അലോവേറ ജ്യൂസില്‍ കലോറികള്‍ വളരെ കുറവാണ്. ഇവ സ്മൂത്തിയായി കഴിക്കാം. ശരീരത്തില്‍ അമിത അളവിലുള്ള ഉപ്പും വെള്ളവും ഇവ കഴിക്കുന്നതിലൂടെ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും. ഡിയുറെറ്റിക് സവിശേഷതകള്‍ അലോവേറയ്ക്കുണ്ട്. ശരീരത്തിലെ ജലാംശത്തെ നിലിര്‍ത്തി, ഉപ്പിനെ പുറന്തള്ളാന്‍ ഇവയ്ക്ക് സാധിക്കും. വയര്‍ വീര്‍ത്ത് വരുന്നതിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും.
ശരീര പോഷണം അതുപോലെ ഭാരം കുറയ്ക്കുന്നതിലെ നിര്‍ണായക പ്രക്രിയയാണ്. കറ്റാര്‍വാഴയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി ഉണ്ട്. ഇവ നമ്മുടെ ശരീരപോഷണത്തെ വേഗത്തിലാക്കും. അതുവഴി കൃത്യമായ അളവില്‍ ശരീരത്തിലെ കൊഴുപ്പിനെ അത് ഇല്ലാതാക്കും. ഭാരം കുറയ്ക്കുന്നത് വിറ്റാമിന്‍ ബിയാണ്. ഇവ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റും. കഫീനും ഇവയിലുണ്ട്. ഇതും കൊഴുപ്പിനെയും, കലോറികളെയും കുറയ്ക്കാന്‍ സഹായിക്കും.
രാവിലെ എഴുന്നേറ്റ ഉടന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നതാണ് നല്ലത്. അത് കൂടുതല്‍ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാനും ഈ ജ്യൂസിന് സാധിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. അതുവഴി നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നതും നിയന്ത്രിക്കാം. കലോറി ശരീരത്തിലെത്തുന്നതും അതുവഴി കുറയും. ഇതെല്ലാം ഭാരം കുറയ്ക്കാനായി സഹായിക്കുന്നതാണ്.












Click it and Unblock the Notifications