Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാരറ്റ് ജ്യൂസ് അതിരാവിലെ കഴിക്കുക, ഭാരം കുറയുക അതിവേഗത്തില്‍, ഈ ജ്യൂസുകളും പരീക്ഷിക്കാം

ഭാരം വല്ലാതെ കൂടുന്നുണ്ട്.അതിനൊപ്പം തന്നെ കുടവയറും വരുന്നുണ്ട്. എന്ത് ചെയ്യും എന്ന് പലതവണ നമ്മള്‍ ചോദിച്ചിട്ടുണ്ടാവും. അതിന് നിരവധി മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഏറ്റവും മികച്ച ഓപ്ഷന്‍ നമ്മുടെ ഡയറ്റ് ഒന്ന് പരിഷ്‌കരിക്കുകയാണ്. മികച്ച ഡയറ്റ് എന്ന് പറയുമ്പോള്‍ പ്രോട്ടീനും, ഫൈബറുമെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ്.

പച്ചക്കറികള്‍ കൊണ്ടുള്ള ഡയറ്റുകള്‍ ശരീരത്തിന് ഏറ്റവും ഗുണകരമായ കാര്യമാണ്. അത് ശരീര ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികള്‍ കൊണ്ടുള്ള ചില ജ്യൂസുകളാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

carrot-juice

ക്യാരറ്റ് ജ്യൂസുകള്‍ ഹെല്‍ത്തിയാണ്

ക്യാരറ്റ് ജ്യൂസുകള്‍ വെറും വയറ്റില്‍ കഴിക്കാന്‍ അതിരാവിലെയും, രാത്രിയിലും ഇവ കഴിക്കാം. പോഷകങ്ങളാല്‍ സമ്പന്നമായ പച്ചക്കറിയാണ് ക്യാരറ്റുകള്‍. ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, എന്നിങ്ങനെ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ ഹെല്‍ത്തിയാക്കി മാറ്റും. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പെക്ടിന്‍ ഒരു സോല്യൂബിള്‍ ഫൈബറാണ്.

നമ്മുടെ ശരീരത്തിലെ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ക്യാരറ്റുകള്‍ സഹായിക്കും. ശരീരത്തിലെ പഞ്ചസാര വേഗം ദഹിക്കാതെ പിടിച്ച് നിര്‍ത്താനും ഇവയ്ക്ക് സാധിക്കും. ക്യാരറ്റുകള്‍ ശരീരത്തിന്റെ ദഹനത്തെ മെച്ചപ്പെടുത്തി, ഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും.

ചുരയ്ക്ക നല്ല പോഷകം

ചുരയ്ക്ക കൊണ്ടുള്ള ജ്യൂസും അതുപോലെ മറക്കാതെ കഴിക്കാം. ഇതും ആരോഗ്യകരമായ പാനീയമാണ്. രാവിലെയോ രാത്രിയിലോ ഇവ കഴിക്കാം. ധാരാളം പോഷകങ്ങള്‍ ഇവയിലുണ്ട്. വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറയാണ് ചുരയ്ക്ക. ഇവയെല്ലാം ശരീരത്തിന് ഏറെ ആവശ്യമാണ്. സോല്യുബിള്‍, ഇന്‍സോല്യൂബിള്‍ ഫൈബര്‍ ഇവയില്‍ ധാരാളമായിട്ടുണ്ട്. ഇത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തും.

ദഹനസംബന്ധമായ പ്രശ്‌നങ്ങളെയും ഇവ ഇല്ലാതാക്കും. ഫൈബര്‍, പ്രോട്ടീന്‍, വെള്ളം, പൊട്ടാസ്യം, എന്നിവ ശരീരത്തിലേക്ക് ചുരയ്ക്ക ജ്യൂസ് കഴിക്കുന്നതിലൂടെ എത്തും. ഇവ വിശപ്പിനെ ദീര്‍ഘനേരത്തേക്ക് നിയന്ത്രിച്ച് നിര്‍ത്തും. അവ ഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും. വേഗത്തില്‍ പൊണ്ണത്തടിയും കുറഞ്ഞ് കിട്ടും.

ബീട്രൂട്ട് ജ്യൂസിന്റെ ഗുണങ്ങള്‍ ഏറെ

ബീട്രൂട്ട് ജ്യൂസ് നിര്‍ബന്ധമായും ഡയറ്റില്‍ വേണം. രാവിലെയും രാത്രിയിലും ഈ ഫ്രെഷ് ജ്യൂസ് കഴിക്കാം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഫോലേറ്റ്, നൈട്രേറ്റ്‌സ്, ഡയറ്ററി ഫൈബര്‍, ബെറ്റാനിന്‍, എന്നിവയെല്ലാം ബീട്രൂട്ടിലുണ്ട്. ഇവ ഭാരം കുറയ്ക്കുന്നതിനെ സഹായിക്കും.

കലോറികളാണെങ്കില്‍ വളരെ കുറവുമാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ കൂടി അടങ്ങിയതിനാല്‍ ഭാരം കുറയ്ക്കുന്നത് വേഗത്തിലാവും. കുടവയറും അതോടൊപ്പം ഇല്ലാതാവും.

ചീരയടങ്ങിയ ജ്യൂസ്

ചീര വളരെ ഹെല്‍ത്തിയായിട്ടുള്ള ഇല ഭക്ഷണമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇവയിലുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവയാണ് ഇതിലുള്ളത്. മണിക്കൂറുകളോളം ഇവ വിശപ്പിനെ നിയന്ത്രിക്കും.

അത് ഭാരം കുറയ്ക്കാന്‍ നല്ലതാണ്. കലോറികള്‍ ഇവയില്‍ വളരെ കുറവാണ്. ഫൈബറാണെങ്കില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ഭാരത്തെ വേഗത്തില്‍ കുറയ്ക്കും.

വെള്ളരി ജ്യൂസ്

വെള്ളരി ജ്യൂസിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇതില്‍ 96 ശതമാനം വെള്ളമാണ്. വെള്ളരിയില്‍ ധാരാളം വെള്ളം അടങ്ങിയതിനാല്‍ നമ്മുടെ ഊര്‍ജം നഷ്ടപ്പെടില്ല. അതുപോലെ പോഷകങ്ങളാല്‍ സമ്പന്നമാണിത്. വേഗത്തില്‍ ദഹനവും സാധ്യമാകും. ചര്‍മത്തിന് അത് ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+