Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉലുവ ചേര്‍ത്ത വെള്ളം ശീലിച്ച് നോക്കൂ, കുടവയറൊക്കെ പെട്ടെന്ന് കുറയും, ഇങ്ങനെ പരീക്ഷിക്കാം

ഭാരം കുറയ്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങണം. അത് കഴിക്കേണ്ടതിനും ചില ചിട്ടകളുണ്ട്. ഉലുവ സീഡ്‌സും, ഇലകളും ഒരുപോലെ നമ്മുടെ ശരീരത്തിന് ഉപകാരപ്പെടുന്നതാണ്. കാരരണം ഇവയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ കുടവയര്‍ കുറയ്ക്കാനും, അതുപോലെ ഭാരത്തെ വേഗത്തില്‍ കുറയ്ക്കാനും സഹായിക്കും.

രാത്രിയില്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക, രാവിലെ അത് കഴിക്കാവുന്നതാണ്. അതല്ലെങ്കില്‍ ഉലുവ ചേര്‍ത്ത വെള്ളം കുടിക്കാവുന്നതാണ്. രണ്ടും ഭാരം കുറയ്ക്കാന്‍ മികച്ചൊരു ഓപ്ഷനാണ്. വെറും വയറ്റില്‍ ഇത് കഴിക്കാനും ശ്രമിക്കുക. ഉലുവ കഴിക്കുന്നത് മാത്രമല്ല, അതിനൊപ്പം മികച്ച വ്യായാമങ്ങളും ശീലമാക്കണം. ഉലുവയില്‍ ധാരാളം ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതിലൂടെ നമുക്ക് ദീര്‍ഘനേരത്തേക്ക് വിശക്കില്ല. അതോടെ ശരീരത്തിലേക്ക് കുറഞ്ഞ കലോറികള്‍ മാത്രമേ എത്തൂ.

fenugreek-water

ധാരാളം കലോറികള്‍ ശരീരത്തില്‍ എത്തുന്നതാണ് നമ്മുടെ ഭാരം വര്‍ധിക്കാന്‍ കാരണമാകുന്നത്. ശരീരത്തില്‍ എത്തുന്നതില്‍ അധികം കലോറികള്‍ നമ്മള്‍ ഇല്ലാതാക്കണം. എങ്കില്‍ മാത്രമേ ഭാരം കുറയ്ക്കുന്നത് എളുപ്പമായി മാറൂ. ഉലുവയിലുള്ള ഫൈബര്‍ നമ്മുടെ ദഹനത്തെ പതിയെയാക്കും. പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റുകളെ. ഇതിലൂടെയാണ് വിശപ്പിനെ പിടിച്ച് വെക്കാന്‍ സാധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ധിക്കുന്നത് തടയാനും ഇവയ്ക്ക് സാധിക്കും.

ഉലുവ വിത്തുകളില്‍ 4 ഹൈഡ്രോക്‌സിസൊല്യൂസിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇതാണ് നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്ന ഘടകം. കലോറിയെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഡയറ്റായും ഇവ മാറും. നമ്മുടെ ഭാരം കുറയ്ക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കേണ്ടതുണ്ട്. ഇതിന് ഉലുവയാണ് ഏറ്റവും മികച്ച ഡയറ്റ് ഓപ്ഷന്‍. ഇന്‍സുലിനെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ഉലുവയ്ക്ക് സാധിക്കും.

അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വന്‍ തോതില്‍ ഉയരാതെ സഹായിക്കും. നമുക്ക് മധുരമേറിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തോന്നുന്നതും ഇവ നിയന്ത്രിക്കും. ശരീരത്തില്‍ തെര്‍മോജനിക്ക് ഇഫക്ട് ഉണ്ടാക്കാനും ഉലുവയ്ക്ക് സാധിക്കും. നമ്മുടെ ശരീരപോഷണത്തെയും ഇവ വേഗത്തിലാക്കാന്‍ സഹായിക്കും.

വെറും വയറ്റില്‍ ഉലുവ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഭാരം വേഗത്തില്‍ കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. ഒരു ടീസ്പൂണ്‍ ഉലുവ പൊടി ചേര്‍ത്താല്‍ മതി. അതല്ലെങ്കില്‍ ഉലുവ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാത്രിയില്‍ തന്നെ ഇത് ചെയ്യുക. രാവിലെ എഴുന്നേറ്റ ഉടനെ ഇത് കഴിക്കുക. നമ്മുടെ ദഹനത്തെ ഇത് എളുപ്പത്തിലാക്കും.

മുളപ്പിച്ച ഉലുവയും കഴിക്കാം. അതല്ലെങ്കില്‍ ഇവ സലാഡിലോ സാന്‍ഡ് വിച്ചിലോ ചേര്‍ത്ത് കഴിക്കാം. രാത്രിയില്‍ ഉലുവ വിത്തുകള്‍ വെള്ളത്തില്‍ ഇട്ടാല്‍ രാവിലെ മുളച്ച് വരും. ഏത് ഭക്ഷണത്തിനൊപ്പവും ഇവ ചേര്‍ത്ത് കഴിക്കാം. ഉലുവയുടെ ഇലകളും അതുപോലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സൂപ്പ്, സ്റ്റ്യൂ, കറികള്‍ എന്നിവയില്‍ ഉള്‍പ്പെടുത്താം. അത് ശരീരപോഷണത്തെ വേഗത്തിലാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+