ഇഞ്ചി ചേര്‍ത്ത ചായ കുടിക്കാം, കുടവയറും ഭാരവും എളുപ്പത്തില്‍ കുറയും, ഈ ചായകളും ഡയറ്റില്‍ വേണം
കുടവയര്‍ കുറയ്ക്കണം, ഭാരം വംഗത്തില്‍ കുറയ്ക്കണം, ഇങ്ങനെയെല്ലാം ശരാശരി മനുഷ്യര്‍ എല്ലാം ആഗ്രഹിക്കുന്നുണ്ടാവും അല്ലേ. പക്ഷേ മടി കൊണ്ട് പലപ്പോഴും കഷ്ടപ്പെടാന്‍ നമ്മള് ശ്രമിക്കാറില്ല അല്ലേ. പക്ഷേ അധികം ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ നമുക്ക് ഭാരം ഇപ്പോള്‍ കുറയ്ക്കാന്‍ സാധിക്കും. വേറൊന്നുമല്ല വിവിധ തരം ചായകള്‍ കൊണ്ട് നമ്മുടെ ഭാരം കുറയ്ക്കാനാവും എന്ന് എത്ര പേര്‍ക്കറിയാം. എങ്കില്‍ അത് ഏതൊക്കെയാണെന്ന് നോക്കാം.
വൈറ്റ് ടീ നല്ലൊരു ഓപ്ഷനാണ്. ഇത് തെളിഞ്ഞ വെള്ളം പോലെയുള്ള ചായയാണ്. ഇത് വളരെ ഹെല്‍ത്തിയാണ്. അധികം സംസ്കരിക്കാത്ത കാര്യങ്ങളാണ് ഇതില്‍ ഉപയോഗിക്കുക. തേയില ഏറ്റവും ഇളയതാവുന്ന സമയത്ത് ഇവ പറിച്ചെടുക്കും. അതാണ് വൈറ്റ് ടീയില്‍ ഉപയോഗിക്കുക. തീര്‍ത്തും പച്ചയായ തേയിലകളായിരിക്കും ഇവ. അതിന് മികച്ച ഫ്ളേവറും ഉണ്ടാവും. നമ്മുടെ വായയുടെ ആരോഗ്യത്തെ ഇവ മെച്ചപ്പെടുത്തും.

ക്യാന്‍സര്‍ കോശങ്ങളെ ഇവ ഇല്ലാതാക്കും. നമ്മുടെ ഭാരത്തെ വേഗത്തില്‍ കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ കുറച്ച് കൊണ്ടുവരാന്‍ വൈറ്റ് ടീയ്ക്ക് സാധിക്കും. ഇത് ഡെയ്ലി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇഞ്ചി ചേര്‍ത്ത ചായ ഒരുപാട് ഗുണങ്ങളുള്ള ചായയാണ്. നമ്മുടെ ദഹനത്തെയും, ഭാരത്തെയും ഒരുപോലെ ഇത് സഹായിക്കും.
തെര്‍മോജനിക് ഘടകങ്ങള്‍ ഇതിലുണ്ട്. ഇത് ശരീരപോഷണത്തെ സഹായിക്കും. അതിലൂടെ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. ഇത് രാവിലെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പ്രഭാതത്തില്‍ ആദ്യം കഴിക്കുന്ന ചായ ഇഞ്ചി ചേര്‍ത്താണെങ്കില്‍ ഏറ്റവും നല്ലതാണ്.ഗ്രീന്‍ ടീ ഗുണമേറിയതാണെന്ന് പ്രത്യേകിച്ച് ആരും പറഞ്ഞ് തരേണ്ടതില്ല.
വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്കുള്ള മികവ് ആരെയും അമ്പരപ്പിക്കുന്തനാണ്. കുടവയറും, ഭാരവും ഒരുപോലെ കുറയും. കാറ്റെചിന്‍സ് അടങ്ങിയതാണ് ഗ്രീന്‍ ടീം. ഇവ ആന്റിഓക്സിഡന്റുകളാണ്. ശരീര പോഷണത്തെ മെച്ചപ്പെടുത്തി ഭാരം കുറയ്ക്കാന്‍ ഇവ നമ്മളെ സഹായിക്കും.
ബ്ലാക് ടീ അഥവാ കട്ടന്‍ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. സ്ഥിരമായി കട്ടന്‍ ചായ കുടിച്ചാല്‍ നമ്മുടെ ഭാരം കുറയും. ഇടുപ്പിലെ കൊഴുപ്പും ഇവ കുറയ്ക്കും. പോളിഫിനല്സും ഫ്ളാവോന്സും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടവയര്‍ കുറയ്ക്കുന്നതിന് അടക്കം സഹായകരമാകും.
പ്യൂവര്‍ ടീ എന്നത് ചൈനീസ് കട്ടന്‍ ചായയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തും. അതുപോലെ ഫാറ്റി ആസിഡുകളെ നിയന്ത്രിച്ച് ദഹനത്തെ മെച്ചപ്പെടുത്തും. അത് ഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ അടക്കമുള്ളവയും ഇത് കഴിക്കുന്നതിലൂടെ കുറയും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications