കുടവയറും പൊണ്ണത്തടിയും കുഴപ്പമാണ്, പ്രഭാതത്തില്‍ നാരങ്ങ വെള്ളം കഴിക്കാം, ഗുണങ്ങള്‍ ഇങ്ങനെ
നമ്മുടെ ശരീര ഭാരം വല്ലാതെ കൂടുന്നുണ്ടോ? വല്ലാത്തൊരു പ്രശ്‌നമാണത്. അതിനൊപ്പം കുടവയറും കൂടിയുണ്ടെങ്കില്‍ സ്വാഭാവികമായും ടെന്‍ഷന്‍ വരാം. കാരണം പലരും വിചാരിക്കുന്നത് ഒരിക്കലും ഇവ രണ്ടും വന്നാല്‍ അത് ഇല്ലാതാക്കാന്‍ പറ്റില്ല എന്നാണ്. പക്ഷേ ഇത് വെറും നിരാശയില്‍ നിന്നുണ്ടാവുന്നതാണ്. ശ്രമിച്ചാല്‍ മാറാത്ത ഒരു കാര്യവും നമ്മുടെ ശരീരത്തില്‍ ഇല്ല. അതുപോലെ തന്നെയാണ് പൊണ്ണത്തടിയും അമിത ഭാരവും, കുടവയറുമെല്ലാം.
നമുക്ക് ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന നാരങ്ങ വെള്ളത്തിലൂടെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ അറിയുമോ? ഇല്ലെങ്കില്‍ അതൊന്ന് പരിശോധിച്ച് നോക്കാം. ആരോഗ്യകരമായ പാനീയമാണ് നാരങ്ങ വെള്ളം. നമ്മുടെ ദഹനത്തെ ഇത് മെച്ചപ്പെടുത്തും. പ്രതിരോധ ശേഷിയെയും ശക്തമാക്കും. നമ്മുടെ ചര്‍മത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി ഇവ മാറ്റും.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് നാരങ്ങ. വിറ്റാമിന്‍ സിയും, ശരീരത്തിന് ഏറെ ആവശ്യമായ നിരവധി പോഷകങ്ങളും ഇവയിലുണ്ട്. ശരീരത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്താന്‍ നാരങ്ങ വെള്ളത്തിന് സാധിക്കും. ശരീരത്തില്‍ ഇവ ജലാംശം കൊണ്ട് നിറയ്ക്കും. അതിലൂടെ ക്ഷീണം അനുഭവപ്പെടില്ല. മധുരമേറിയ പാനീയങ്ങള്‍ക്ക് പകരം ഈ ഓപ്ഷന്‍ പരിശോധിക്കാന്‍. മധുരമേറെയുള്ള പാനീയങ്ങള്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കും.
അത് കുടവയര്‍ വീണ്ടും വര്‍ധിക്കാന്‍ മാത്രമേ സഹായിക്കൂ. നിത്യേന ഒരു ഗ്ലാസ് നാരങ്ങ വെള്ളം കഴിക്കുന്നുണ്ടെന്ന് അതിനാല്‍ ഉറപ്പ് വരുത്തണം. ചെറുനാരങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിന് പുറമേ ആന്റിഓക്‌സിഡന്റുകളുടെ വലിയൊരു ശേഖരം തന്നെ ഇവയിലുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ശരീരത്തിന് ആരോഗ്യപ്രദമായ ഒരുപാട് കാര്യങ്ങള്‍ ലഭിക്കും. ശരീരത്തിലേക്ക് വേണ്ട ഒരുപാട് പോഷകങ്ങള്‍ ചെറുനാരങ്ങ സമ്മാനിക്കും.
വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും നാരങ്ങ വെള്ളത്തിലൂടെ ശരീരത്തിലെത്തും. ഏറ്റവും അറിഞ്ഞിരിക്കേണ്ടത് ചെറുനാരങ്ങയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള കാര്യമാണ്. ഇവയാണ് ഭാരം കുറയ്ക്കുന്നതിന് ഏറ്റവും ആവശ്യമുള്ള കാര്യം. നമ്മുടെ പ്രതിരോധ ശേഷിയെ ശക്തമാക്കാനും നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. വിറ്റാമിന്‍ സി പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും.
ആസ്തമയെ തടയാന്‍ വരെ ഇതിന് ശേഷിയുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കണം.ചെറുനാരങ്ങയില്‍ പോളിഫിനല്‍സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ചീത്ത കൊഴുപ്പിന്റെ സാന്നിധ്യത്തെ കുറയ്ക്കും. അതിലൂടെ ഭാരം വര്‍ധിക്കുന്നതും ഇല്ലാതാക്കാന്‍ സാധിക്കും. ചെറുനാരങ്ങ അതുകൊണ്ട് നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തും.
ഓര്‍ഗാനിക് സിറപ്പുകളായും, ജ്യൂസുകളായും ഇവ ഉപയോഗിക്കും. ഇവ ശരീരത്തിലെ കൊഴുപ്പിനെ കുറച്ച് കൊണ്ടുവരും. മറ്റ് രോഗങ്ങളെയും തടയും. ശരീരത്തിന് ഇവ ഏറെ ഉന്മേഷവും സമ്മാനിക്കും. സ്ഥിരമായി തന്നെ നാരങ്ങ വെള്ളം കഴിക്കുക. മാറ്റങ്ങള്‍ വേഗത്തില്‍ തന്നെ കാണാന്‍ സാധിക്കും.












Click it and Unblock the Notifications