ചീര ജ്യൂസ് രാവിലെ ശീലമാക്കുക, കുടവയര്‍ വേഗത്തില്‍ കുറയും, ഈ ജ്യൂസുകളും സ്ഥിരം കഴിക്കാം
കുടവയര്‍ വരുന്നത് നമുക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചെറുപ്രായത്തിലാവുമ്പോള്‍. ജിമ്മിലൊക്കെ പോയി അത് കുറയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ടാവും. അതുപോലെ വര്‍ക്കൗട്ട് ഇഷ്ടപ്പെടാത്തവരുമുണ്ടാവും. പക്ഷേ ഭാരം കുറയ്ക്കുന്നതും പൊണ്ണത്തടി കുറയ്ക്കുന്നതെല്ലാം ദൈര്‍ഘ്യമേറിയ ഒരു നടപടിയാണ്.
നിങ്ങള്‍ നന്നായി കഷ്ടപ്പെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ഫലം ലഭിക്കൂ. ഭക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തന്നെ ശ്രമിക്കേണ്ടതുണ്ട്. ചില ജ്യൂസുകള്‍ നമ്മള്‍ പോലുമറിയാതെ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത് അവയിലെ പോഷകങ്ങളുടെ മികവ് കൊണ്ടാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ചീര ജ്യൂസാണ് നമ്മുടെ ഭാരം കുറയ്ക്കുന്ന മാന്ത്രികന്‍. നിത്യേന രാവിലെ ഇത് കഴിക്കാന്‍ ശ്രമിക്കുക. ബ്രേക്ഫാസ്റ്റിനൊപ്പമോ എഴുന്നേറ്റ ഉടനെയോ ചീര ജ്യൂസ് കഴിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ വിറ്റാമിനുകളുടെ കലവറയാണ് ചീര. അതുപോലെ പോഷകങ്ങളും ധാതുക്കളും ധാരാളമുണ്ട്.
നമ്മുടെ വിശപ്പിനെ പിടിച്ച് നിര്‍ത്താന്‍ അവയ്ക്ക് സാധിക്കും. എന്നാല്‍ അതിലൂടെ ശരീരത്തിന് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. കാരണം ചീര ജ്യൂസില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പാനീയമാണിത്. അതുകൊണ്ട് തന്നെ കുടവയറൊക്കെ വേഗത്തില്‍ ഇല്ലാതാവും.
ക്യാരറ്റ് ജ്യൂസ് നമ്മുടെ ആരോഗ്യത്തിന്റെ മിത്രമാണ്. ഇതൊരു വിന്റര്‍ ജ്യൂസായും പരിഗണിക്കാം. ആന്റിഓക്‌സിഡന്റുകളുടെയും, ധാതുക്കളുടെയും കലവറയാണ് ക്യാരറ്റ് ജ്യൂസ്. പോഷകങ്ങള്‍ ധാരാളം ഈ ജ്യൂസിലുണ്ട്.
കലോറിയാണെങ്കില്‍ വളരെ കുറവ്. നമ്മള്‍ കഴിക്കുന്നതില്‍ കൂടുതല്‍ കലോറികളെ ശരീരത്തില്‍ നിന്ന് കുറച്ചാല്‍ മാത്രമേ കുടവയര്‍ കുറയ്ക്കുന്നതും, ഭാരം കുറയ്ക്കുന്നതും വേഗത്തില്‍ നടക്കൂ. ഫൈബര്‍ ധാരാളം ക്യാരറ്റ് ജ്യൂസിലുണ്ട്. നമ്മുടെ ദഹനത്തെയും ഇവ സുഗമമാക്കും. അതുവഴി ഭാരവും കുറയും.
ചുരയ്ക്ക കൊണ്ട് നമുക്ക് ജ്യൂസുണ്ടാക്കാം. അതും കുടവയര്‍ കുറയ്ക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ്. ഭാരം കുറയ്ക്കുന്നതിന് സാധാരണ കഴിക്കുന്ന ജ്യൂസാണിത്. ഇതിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായി നമുക്ക് അനുഭവപ്പെടും. കലോറികളാണെങ്കില്‍ തീരെ കുറവാണിതില്‍. എന്തുകൊണ്ടും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതിരാവിലെ കഴിക്കാന്‍ പറ്റുന്ന ജ്യൂസാണിത്.
ബിട്രൂട്ട് കൊണ്ടുള്ള ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടണം. ഇവയിലും കലോറികള്‍ കുറവാണ്. ആവശ്യമുള്ള പോഷകങ്ങള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഇതിലുണ്ട്. എളുപ്പത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ ബിട്രൂട്ട് ജ്യൂസിന് സാധിക്കും.
വെള്ളരി കൊണ്ടുള്ള ജ്യൂസ് ശീലമാക്കണം. നമ്മള്‍ പോലുമറിയാതെ ഭാരത്തെ കുറയ്ക്കാന്‍ ഈ മിടുക്കന് സാധിക്കും. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ ഇതിലുണ്ട്. നമ്മുടെ ലൈഫ്‌സ്റ്റൈല്‍ മെച്ചപ്പെടാനും ഇവ സഹായിക്കും. വേഗത്തില്‍ കുടവയറും കുറയും. പ്രഭാതത്തില്‍ വെറും വയറ്റില്‍ തന്നെ ഇവ കഴിക്കാം.












Click it and Unblock the Notifications