Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദാം പൊളിയല്ലേ, ഭാരമൊക്കെ വേഗത്തില്‍ കുറയും, ഇങ്ങനെ കഴിക്കണം, ഈ 3 കാര്യങ്ങളും ഡയറ്റില്‍ വേണം

നമ്മുടെ ഭാരമൊക്കെ കുറയ്ക്കാന്‍ ലഘുഭക്ഷണങ്ങള്‍ സാധിക്കും. ഇക്കാര്യം എത്ര പേര്‍ക്കറിയാം? പലര്‍ക്കും അറിയാനുള്ള സാധ്യത കുറവാണ്. കാരണം കൂടുതലും ഭക്ഷണം കുറയ്ക്കുന്ന ഡയറ്റിനെ കുറിച്ചായിരിക്കും നമ്മള്‍ കേട്ടിട്ടുണ്ടാവുക. എന്നാല്‍ അങ്ങനെയല്ല, ലഘുഭക്ഷണമായി കഴിക്കാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. അവയ്ക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും, പോഷകങ്ങളും നല്‍കാനും സാധിക്കും.

കൊഴുപ്പിനെ അധികം ശരീരത്തിലെത്തിക്കാതെ പ്രതിരോധിക്കാനും സാധിക്കും. അത്തരം ഡയറ്റുകളാണ് നമ്മുടെ ശരീര ഭാരം വര്‍ധിപ്പിക്കാതിരിക്കാനും, കുടവയര്‍ കുറയാനുമെല്ലാം സഹായിക്കുക. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

weight-loss-almond

വറുത്ത പൊട്ടുകടല കഴിക്കാം

വറുത്ത പൊട്ടുകടല മികച്ചൊരു ലഘുഭക്ഷണമാണ്. എന്നാല്‍ ഇത് നമ്മുടെ ശരീരത്തെ ഭാരത്തെ കുറയ്ക്കാന്‍ സാധിക്കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്. വൈകീട്ടും, രാവിലെയും സ്‌നാക്‌സായി ഇവ ഉപയോഗിക്കാം. പ്രോട്ടീനിന്റെ നിറകുടമാണ് ഈ കടലകള്‍. ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.

നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും, അതോടൊപ്പം വയര്‍ നിറഞ്ഞിരിക്കാനും ഇവ സഹായിക്കും. വിറ്റാമിനുകളും, ധാതുക്കളും ഈ കടല കഴിക്കുന്നതിലൂടെ ശരീരത്തിലെത്തും. ഫോളേറ്റും, ഇരുമ്പും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കലോറികള്‍ കുറഞ്ഞ ചിപ്‌സുകളായി കണ്ട് ഇവ കഴിക്കാവുന്നതാണ്.

മണിച്ചോളം കൊണ്ട് പഫ്‌സ്

മണിച്ചോളം കൊണ്ട് പഫ്‌സ് ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇവ കലോറികള്‍ കുറഞ്ഞൊരു ലഘുഭക്ഷണമാണ്. എന്നാല്‍ ധാരാളം ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൂട്ടന്‍ മുക്തവുമാണ് മണിച്ചോളം കൊണ്ടുള്ള പഫ്‌സ്.

നമ്മള്‍ ഡയറ്റ് പിന്തുടരുന്നവരാണെങ്കില്‍ ഈ പഫ്‌സ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ഇതിലെ ഫൈബര്‍ ദഹനത്തെ സഹായിക്കും. അമിത വിശപ്പിനെയും നിയന്ത്രിക്കും. വൈകുന്നേരങ്ങളില്‍ കഴിക്കാവുന്ന ലഘുഭക്ഷണമാണിത്.

മിക്‌സഡ് സീഡ്‌സ് ഉറപ്പാക്കും

സീഡ്‌സുകള്‍ കഴിക്കുന്നത് അതുപോലെ നല്ലൊരു ഓപ്ഷനാണ്. ചിയ വിത്തുകള്‍, ചണ വിത്തുകള്‍, മത്തന്‍ വിത്തുകള്‍ എന്നിവ ലഘുഭക്ഷണമായി കഴിക്കാം. അതല്ലെങ്കില്‍ ഇവ അടങ്ങിയ ഭക്ഷണവും കഴിക്കാവുന്നതാണ്. പോഷകങ്ങളുടെ കലവറയാണ് ഇവ. ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, എന്നിവ ഈ സീഡ്‌സകളിലുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡുകള്‍ പോലുള്ള ആവശ്യമായ പോഷകങ്ങള്‍ ഇവയിലൂടെ ലബിക്കും. ഇത്തരം വിത്തുകള്‍ നമ്മുടെ ഭാരം ക്രമേണ കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇവ നിയന്ത്രിച്ച് നിര്‍ത്തും.

ബദാമുകള്‍ വിട്ടുകളയരുത്

ബദാം സൂപ്പര്‍ ഫുഡായിട്ടാണ് അറിയപ്പെടുന്നത്. അതുപോലെ ഹെല്‍ത്തിയുമാണ്. ഭാരത്തെ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയതാണ് ബദാം. നമ്മുടെ വയര്‍ നിറഞ്ഞിരിക്കുന്നതായി എപ്പോഴും ഇത് കഴിക്കുന്നതിലൂടെ അനുഭവപ്പെടും.

വിറ്റാമിന്‍ ഇ, മഗ്നീഷ്യം, എന്നിവയും ധാരാളമായി ബദാമിലുണ്ട്. കുറഞ്ഞ അളവില്‍ ഇവ കഴിച്ചാല്‍ മതി. ധാരാളം ഊര്‍ജം ശരീരത്തിന് ലഭിക്കും. പോഷകങ്ങളും ലഭ്യമാകും. ഒരു ദിവസം മുഴുവന്‍ ആ ഊര്‍ജം നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+