പൊണ്ണത്തടി നാണക്കേടായോ? നേന്ത്രപഴം രാവിലെ കഴിച്ച് തുടങ്ങാം, ഇങ്ങനെ കഴിച്ചാല്‍ മാറ്റം ഉറപ്പ്!!
ശരീരത്തിന് വല്ലാതെ വണ്ണം വെക്കുന്നു. എത്ര ശ്രമിച്ചിട്ടും അത് മാറുന്നില്ല. എന്ത് ചെയ്യും അല്ലേ. നിരാശപ്പെടേണ്ട കാര്യമേയില്ല. ഇതിനെല്ലാം പരിഹാര മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അത് എളുപ്പമുള്ള കാര്യമല്ല. നമ്മുടെ നിശ്ചയദാര്‍ഢ്യമാണ് ഇവിടെ പ്രധാനം. ആ ഡയറ്റ് കൃത്യമായി പിന്തുടരാന്‍ നമ്മള്‍ തയ്യാറാവണം. പൊണ്ണത്തടി ശരിക്കും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. സുഹൃത്തുക്കള്‍ പോലും നമ്മളെ പരിഹസിക്കുന്ന കാര്യമാണിത്.
ഒപ്പം കുടവയര്‍ കൂടി വന്നാല്‍ പറയുകയേ വേണ്ട. തീര്‍ച്ചയായും ഇത് മാറ്റാന്‍ പഴങ്ങളുടെ ഒരു ഡയറ്റ് തുടങ്ങാം. ഏത്തപ്പഴം ഇല്ലെങ്കില്‍ നേന്ത്രപഴമെല്ലാം മികച്ചൊരു ഡയറ്റ് ഓപ്ഷനാണ്. ജാപ്പനീസ് ഡയറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. കാരണം ജപ്പാനില്‍ നിന്നാണ് ഇവ ഉത്ഭവിച്ചത്. ഇവ ഭാരം കുറയ്ക്കാനും നമ്മളെ സഹായിക്കും.മോണിംഗ് ബനാന ഡയറ്റ് എന്ന ഈ ആശയം ജപ്പാനീസ് ഫാര്‍മസിസ്റ്റ് ആയ സുമികോ വതാനാബെയാണ് ഉണ്ടാക്കിയത്.

ഇവരുടെ ഭര്‍ത്താവ് ഹിതോഷി വതാനാബെയ്ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ജപ്പാനില്‍ ഇത് സെന്‍സേഷനായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഇത് പങ്കുവെച്ചിരുന്നു. ഒന്നിലധികം വാഴപ്പഴം പ്രഭാതഭക്ഷണ സമയത്ത് കഴിക്കുക എന്നതാണ് ഇതിന്റെ പ്രധാന ആശയം. അതിനൊപ്പം ചില കാര്യങ്ങള്‍ കൂടി പാലിക്കേണ്ടതുണ്ട്. ബനാന ഡയറ്റ് നിങ്ങള്‍ക്ക് ഗുണം ചെയ്യണമെങ്കില്‍ ഇതിനൊപ്പം ചെയ്യേണ്ട കാര്യങ്ങളും കൃത്യമായി തന്നെ പാലിക്കേണ്ടതായിട്ടുണ്ട്. നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റിന് ഇന്ന് മുതല്‍ വാഴപ്പഴം കഴിക്കുന്നത് ശീലമാക്കണം.
ഒരു നേന്ത്രപ്പഴമോ ചെറുപഴമോ ആവാം. ഒന്നിലേറെ കഴിച്ചാലും ഈ ഡയറ്റിനെ ബാധിക്കില്ല. നിയന്ത്രങ്ങളൊന്നുമില്ല. എത്ര അളവില്‍ വേണമെങ്കിലും പഴങ്ങള്‍ കഴിക്കാം. എന്നാല്‍ ഈ ഡയറ്റ് പിന്തുടരുന്നവര്‍ നിര്‍ബന്ധമായും ചായയും കാപ്പിയും കഴിക്കാന്‍ പാടില്ല. ബ്രേക്ക്ഫാസ്റ്റിന് ഇവ എന്തായാലും കഴിക്കാം പാടില്ല. എന്നാല്‍ വൈകീട്ടോ, ഉച്ചയ്‌ക്കോ ഇവ കഴിക്കാം. പക്ഷേ നിര്‍ബന്ധമായും ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇവ രണ്ടും കഴിക്കാതിരിക്കാന്‍ ശ്രമിക്കണം.
ഉച്ചഭക്ഷണവും അത്താഴവും കൃത്യസമയത്ത് കഴിക്കാന്‍ ശ്രമിക്കണം. മൂന്ന് മണിക്ക് മുമ്പായി ഉച്ചഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധമായും ശ്രമിക്കണം. അതുപോലെ അത്താഴം എട്ട് മണിക്ക് മുമ്പായി കഴിക്കണം. അതിന് ശേഷം വൈകിയുള്ള ലഘുഭക്ഷണം പോലും കഴിക്കരുത്. അത്താഴത്തിന് ശേഷം ഡെസ്സേര്‍ട്ട് കഴിക്കുന്നതും നിര്‍ത്തണം. ഇനി കഴിച്ചേ തീരൂവെങ്കില്‍ എട്ട് മണിക്ക് മുമ്പായി കഴിക്കുക.
9 മണിക്ക് ശേഷം നിര്‍ബന്ധമായും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണം. അവസാന ഭക്ഷണം ഒരു ദിനത്തില്‍ ഒന്‍പത് മണിക്ക് മുമ്പായി തന്നെ കഴിക്കുക. ബനാന ഡയറ്റിന് വ്യായാമം നിര്‍ബന്ധമില്ല. കായികമായ ചെറിയ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ചെയ്യാവുന്നതാണ്. ഈ ഡയറ്റില്‍ റിസ്‌കുകളില്ല. ധൈര്യമായി എല്ലാം കഴിക്കാം. പക്ഷേ ചായയും കാപ്പിയും ക ഴിക്കുന്നത് നിര്‍ത്തിയാല്‍ കഫീന്‍ സംബന്ധമായ പ്രശ്‌നം വന്നേക്കാം. തലവേദനയൊക്കെ തോന്നുന്നതാണിത്.












Click it and Unblock the Notifications