പൊണ്ണത്തടി പ്രശ്‌നക്കാരനാണ്, മാറ്റിയെടുക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇനി ഏത്തപ്പഴമാവാം, ഇങ്ങനെ കഴിക്കാം
പൊണ്ണത്തടി വലിയ പ്രശ്‌നമായി മാറിയിട്ടുണ്ടോ? വിചാരിച്ച കാര്യങ്ങളൊന്നും അത് കാരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല. നന്നായി ഓടണമെങ്കില്‍ പോലും ഈ പ്രശ്‌നം കാരണം സാധിക്കില്ല. കായിക മത്സരങ്ങള്‍ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും ഫിറ്റ്‌നെസ് പ്രശ്‌നം കാരണം നടക്കാതെ വരും. പിന്നെ പലരും പരിഹസിക്കുകയും ചെയ്യും. പക്ഷേ നിരാശപ്പെടരുത്. ഇതൊക്കെ മാറ്റിയെടുക്കാം. അതെങ്ങനെയാണെന്ന് പറഞ്ഞ് തരാം.
നമ്മുടെ ഡയറ്റിലേക്ക് ഒരു കാര്യം കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊന്നുമല്ല ഏത്തപ്പഴത്തിന്റെ കാര്യമാണ് പറയുന്നത്. നിത്യേന ഏത്തപ്പഴമെന്ന വാഴപ്പഴം കഴിക്കാന്‍ ശ്രമിക്കുക. മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഏത്തപ്പഴങ്ങളെ കുറിച്ച് പൊതുവേ തെറ്റിദ്ധാരണങ്ങള്‍ നിലവിലുണ്ട്. ഭാരം വര്‍ധിക്കാന്‍ ഇവ കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്.

നമുക്ക് എളുപ്പത്തില്‍ വാങ്ങാവുന്നതും, ചെലവ് കുറഞ്ഞതുമായ ഡയറ്റ് ഫുഡാണിത്. പോഷകങ്ങളാല്‍ സമൃദ്ധമാണ് ഏത്തപ്പഴം. ആരോഗ്യകരമായ ഒരുപാട് ഗുണങ്ങള്‍ ഇവ കഴിക്കുന്നതിലൂടെ നമുക്ക് കിട്ടും. പൊട്ടാസ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഏത്തപ്പഴം. ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള മധുരം കാരണമാണ് ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവയെ ഒഴിവാക്കാന്‍ കാരണം.
90 ശതമാനവും കാര്‍ബോഹൈഡ്രേറ്റുകളും ഇവയിലുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യകരമാണ്. കൃത്യമായ അളവില്‍ ഏത്തപ്പഴം കഴിക്കണമെന്ന് മാത്രമാണ് ശ്രദ്ധിക്കാനുള്ളത്. മധുരവും കലോറിയുമുണ്ടെങ്കിലും പോഷകങ്ങളാല്‍ സമൃദ്ധമാണ് വാഴപ്പഴം. മഗ്നീഷ്യം, കോപ്പര്‍, മാങ്കനീസ്, വിറ്റാമിന്‍ ബിജി, പോലുള്ള പോഷകങ്ങളും, ആന്റിഓക്‌സിഡന്റുകളും ഇവയിലുണ്ട്.
എല്ലാം ഭാരം കുറയ്ക്കാനും, പൊണ്ണത്തടി കുറയ്ക്കാനും നമ്മളെ സഹായിക്കും. പഴത്തില്‍ കണ്ടുവരുന്ന സുക്രോസ്, ഗ്ലൂക്കോസ്, ഫ്രൂക്ടോസ് പോലുള്ള മധുരങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഡോപാമിന്‍, കറ്റേച്ചിന്‍, എന്നീ ഊര്‍ജങ്ങളും അതിലുണ്ട്. ഇതിലൊന്നും ചീത്ത കൊഴുപ്പോ, പ്രോട്ടീനുകളോ ഇല്ല. ശരീരത്തിലേക്ക് ഇവ എത്തിയാല്‍ അത് അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും.
ഏത്തപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ ഭാരം കുറയ്ക്കുന്നതിന് ഏറെ ആവശ്യമാണ് കാര്യമാണ്. വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ ഈ ഫൈബര്‍ സഹായിക്കും. വളരെ കുറഞ്ഞ കൊഴുപ്പ് മാത്രമാണ് ഇവയിലുള്ളത്. അതായത് നമ്മള്‍ പ്രഭാതത്തില്‍ നേന്ത്രപ്പഴം ഒന്നില്‍ കൂടുതല്‍ കഴിച്ചാല്‍ ദീര്‍ഘനേരത്തേക്ക് വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും. അതിലൂടെ അനാവശ്യ കൊഴുപ്പുകളെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത് തടയാം.
കലോറികളുടെ അളവും കുറയ്ക്കാനും സാധിക്കും. ഒരുപാട് പഴുത്ത ഏത്തപ്പഴങ്ങളില്‍ ധാരാളം മധുരമുണ്ടാവും. പച്ചയും മഞ്ഞയും കലര്‍ന്ന തൊലി ഉള്ളപ്പോഴേ വാഴപ്പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇവയാണ് വിശപ്പിനെ നിയന്ത്രിക്കുക. നമ്മുടെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാരയെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത് പതിയെ ആക്കാനും ഇതിലൂടെ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവ നിയന്ത്രിക്കും. നമ്മള്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന് മുമ്പോ, വര്‍ക്കൗട്ടിന് ശേഷമോ ഏത്തപ്പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. രാത്രിയിലും ഇവ കഴിക്കാവുന്നതാണ്.












Click it and Unblock the Notifications