Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ മുട്ടകള്‍ ലഘുഭക്ഷണമായി കഴിക്കണം, കുടവയര്‍ വേഗത്തില്‍ ഇല്ലാതാവും; ഗുണങ്ങള്‍ ഇങ്ങനെ

കുടവയര്‍ കുറയ്ക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ കിടിലന്‍ ഓപ്ഷനുകള്‍ ധാരാളമുണ്ട്. ഇതില്‍ ആദ്യത്തേത് കോഴിമുട്ടകളാണ്. ഇവ നല്ലൊരു പ്രോട്ടീന്‍ ഓപ്ഷനാണെന്ന് നിങ്ങള്‍ക്കറിയുമോ? എങ്കില്‍ ഇവ കഴിക്കാന്‍ പറ്റിയ ചില രീതികള്‍ പറഞ്ഞ് താരം. പുഴുങ്ങിയ മുട്ടകള്‍ക്കൊപ്പം പച്ചക്കറികള്‍ ചേര്‍ത്ത് കഴിക്കുക. അരിഞ്ഞിട്ട പച്ചക്കറികളാണ് ഏറ്റവും നല്ലത്. ഇതൊരു ലഘുഭക്ഷണമായി രാവിലെ കഴിക്കുക.

അതിലൂടെ പോഷക സമൃദ്ധമായ ഒരു ബ്രേക്ക്ഫാസ്റ്റും നിങ്ങള്‍ക്ക് ലഭിക്കും. ഇത് നിങ്ങളുടെ കുടവയറിനെ അതിവേഗത്തില്‍ ഇല്ലാതാക്കും. പ്രോട്ടീനുകളുടെ കലവറ കൂടിയാണ് മുട്ടകള്‍. ഇവ കഴിക്കുന്നതിലൂടെ കലോറികളെ ദഹിപ്പിക്കാനുള്ള നിങ്ങളുടെ കരുത്ത് വര്‍ധിക്കുകയാണ് ചെയ്യുക. അതുവഴി ഭാരം കുറയ്ക്കുന്നത് എളുപ്പത്തിലാവും.ഫൈബര്‍ ധാരാളമുള്ളതും, കലോറി കുറഞ്ഞതുമായ പച്ചക്കറികള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

eggs-weight-loss

ഇവയെ ലഘുഭക്ഷണമായും പരിഗണിക്കാം. പച്ചക്കറികളില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ക്യാപ്‌സിക്കം, വെള്ളരി, ക്യാരറ്റ് എന്നിവ രാവിലെ തന്നെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതെല്ലാം നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്തുന്നതാണ്. ഡയറ്ററി ഫൈബറും ധാരാളമായി പച്ചക്കറികളിലുണ്ട്. ഒരു ലഘുഭക്ഷണം കൊണ്ട് നിങ്ങളുടെ വയര്‍ നിറയ്ക്കാന്‍ ക്യാരറ്റും, വെള്ളരിയും കൊണ്ടെല്ലാം സാധിക്കും.അതിലൂടെ അമിതമായ ഭക്ഷണം കഴിപ്പും അവസാനിപ്പിക്കാം. ഭാരം കുറയ്ക്കാന്‍ ഇതൊരു നല്ല ഓപ്ഷനാണ്.

മുട്ടയ്‌ക്കൊപ്പം ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ബാലന്‍സായിട്ടുള്ള ഡയറ്റിന് സഹായിക്കും. വളരെ ക്വാളിറ്റിയുള്ള പ്രോട്ടീന്‍ ഇത് ശരീരത്തിലെത്തിക്കും. ആപ്പിളും, ബദാം കൊണ്ടുള്ള ബട്ടറും അതുപോലെ കുടവയര്‍ കുറയ്ക്കാനുള്ള നല്ലൊരു ഓപ്ഷനാണ്. ആപ്പിളുകള്‍ ഡയറ്ററി ഫൈബറിനാല്‍ സമ്പുഷ്ടമായ ഫ്രൂട്ട്‌സാണ്. സോല്യൂബിള്‍ ഫൈബറായ പെക്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് കുറയ്ക്കും.

നമ്മുടെ ദഹനത്തെയും ഇത് സഹായിക്കും. ആപ്പിള്‍ മികച്ചൊരു ലഘുഭക്ഷണമാണ്. കലോറികള്‍ വളരെ കുറവാണ് ആപ്പിളില്‍. അതുപോലെ ബദാം ബട്ടറില്‍ പ്രോട്ടീനുകള്‍ ധാരാളമുണ്ട്. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പും ഇവയിലുണ്ട്. ഇത് രണ്ട് ചേര്‍ന്നാല്‍ ഭാരം കുറയുമെന്ന് ഉറപ്പാണ്. ഓട്‌സും നട്‌സും, ചിയാ സീഡ്‌സ് അടക്കമുള്ള വിത്തുകളും, ചേര്‍ന്ന ഓട്മീലും, കറുവപ്പട്ടയും ചേര്‍ത്ത് കഴിക്കും. ഓട്മീല്‍ ഫൈബറിനാല്‍ സമ്പുഷ്ടമാണ്.ഇതിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

നമ്മുടെ ശരീരത്തില്‍ നിന്ന് പതിയെ മാത്രമേ ഊര്‍ജത്തെ പുറത്തേക്ക് വിടൂ. അത് ഓട്മീലിന്റെ ഗുണമാണ്. അത് നമ്മളെ കൂടുതല്‍ ഊര്‍ജസ്വലമായി നില്‍ക്കാന്‍ സഹായിക്കും. ചിയാ സീഡ്‌സില്‍ പോഷകങ്ങള്‍ ഉണ്ട്. വേഗത്തില്‍ ഇതുകൊണ്ട് വയര്‍ കുറയ്ക്കാന്‍ സാധിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ചിയാ സീഡ്‌സിലുണ്ട്. നമ്മുടെ ശരീരത്തിലെ എരിച്ചില്‍ മാറാനും ഇവ സഹായിക്കും. കറുവപ്പട്ട കൊണ്ട് നമ്മുടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താനാവും. ഓട്മീലിന് ടേസ്റ്റ് നല്‍കാനും, ഭാരവും വയറും കുറയ്ക്കാന്‍ കറുവപ്പട്ട സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+