Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരം കുറയ്ക്കാന്‍ ഡെസേര്‍ട്ട് ആയാലോ? ഡാര്‍ക് ചോക്ലേറ്റ് നിത്യേന കഴിക്കാം, ഒപ്പം ഇക്കാര്യങ്ങളും

ഭാരം കുറയ്ക്കാന്‍ നമ്മള്‍ പല ഓപ്ഷനുകളും പരീക്ഷിച്ച് നോക്കുന്നുണ്ടാവും. എന്നാല്‍ കൃത്യമായി ശരിയായി വരുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാവാന്‍ കുറച്ച് സമയെടുക്കും. കാരണം ഭാരം കുറയ്ക്കുന്നതും, കുടവയര്‍ കുറച്ച് കൊണ്ടുവരുന്നതുമെല്ലാം കുറച്ച് നീണ്ട പ്രക്രിയയാണ്. നമ്മുടെ ഭക്ഷണം കൊണ്ടും അതിന് ബാലന്‍സ് ചെയ്ത വ്യായാമങ്ങളും കൊണ്ട് മാത്രമേ ഭാരം കുറച്ച് കൊണ്ടുവരാന്‍ സാധിക്കൂ.

ചിലര്‍ക്ക് ഡയറ്റിനോട് താല്‍പര്യമുണ്ടെങ്കിലും ഫിറ്റ്‌നെസ്സില്‍ വലിയ താല്‍പര്യം കാണില്ല. അങ്ങനെയുള്ളവര്‍ക്ക് ഭക്ഷണത്തിന്റെ അളവ് കുറച്ച് ഭാരം കുറച്ച് കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ ഡെസേര്‍ട്ടുകള്‍ക്ക് നമ്മുടെ ഭാരം കുറയ്ക്കാനാവുമോ? അതൊന്ന് പരിശോധിക്കാം.

dark-chocolate-diet

ഇന്ത്യന്‍ ഡെസേര്‍ട്ട് ആയാലോ?

ഫിര്‍നി ഒരു ഇന്ത്യന്‍ ഡെസേര്‍ട്ടാണ്. ഉത്തരേന്ത്യയില്‍ വളരെ പോപ്പുലറാണിത്. കേരളത്തിലെ പായസം പോലെയാണിത്. നാവിന് വളരെയധികം സ്വാദ് ഇതിലൂടെ ലഭിക്കും. പല കാര്യങ്ങള്‍ ചേര്‍ന്നാണ് ഇവ ഉണ്ടാക്കുക. ആരോഗ്യപ്രദമാണ്, അതുപോലെ ധാരാളം പോഷകങ്ങളും അത് സമ്മാനിക്കും. ഫിര്‍നിയില്‍ പാല്‍ അടങ്ങിയിട്ടുണ്ട്.

ഇത് കാല്‍സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് എത്തിയിരിക്കും. അരിയും ഇതില്‍ ഉണ്ട്. അത് കാര്‍ബോഹൈഡ്രേറ്റ്‌സും, ഊര്‍ജവും നമുക്ക് സമ്മാനിക്കും. ഭാരം കുറയ്ക്കാന്‍ ആവശ്യമായ എല്ലാംഫിര്‍നിയില്‍ ഉണ്ട്. ദീര്‍ഘനേരം നമുക്ക് വിശക്കുകയുമില്ല.

ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍

ഡാര്‍ക് ചോക്ലേറ്റ് ശരീരത്തിന് ഗുണങ്ങള്‍ നല്‍കും. ഇതൊരു ഡയറ്റിംഗ് ഓപ്ഷനായും പരിഗണിക്കാം. ഡാര്‍ക് ചോക്ലേറ്റ് നമ്മുടെ ശരീര പോഷണത്തെ സഹായിക്കും. നമ്മുടെ ദഹനത്തിനും ഇത് ഗുണകരമാണ്. അതുവഴി ഭാരം കുറയ്ക്കാന്‍ സാധിക്കും.

നമ്മുടെ മൊത്തം ആരോഗ്യത്തെയും ഇതുവഴി നല്ല രീതിയിലാക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് സാധിക്കും. ദീര്‍ഘനേരം വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും ഡാര്‍ക് ചോക്ലേറ്റ് സഹായിക്കും.

ആപ്പിളും കറുവപ്പട്ടയും

പാകം ചെയ്ത ആപ്പിളും, കറുവപ്പട്ടയും മികച്ച ഡെസേര്‍ട്ടാണ്. ശരീരത്തിന് ആവശ്യമായ മധുരം ഇതിലൂടെ ലഭിക്കും. നമുക്ക് ഡെസേര്‍ട്ട് കഴിക്കണമെന്ന് തോന്നുകയും,അതേ സമയം വിശപ്പും നന്നായിട്ടുണ്ടെങ്കില്‍ ഈ രണ്ട് കാര്യങ്ങളും തന്നെ കഴിക്കുക. ശരീരത്തിന് 96 കലോറികളാണ് ഇതിലൂടെ ലഭിക്കുക.

യോഗര്‍ട്ടും ഫ്രൂട്ട്‌സും

ഗ്രീക്ക് യോഗര്‍ട്ടും, പഴങ്ങളും ചേര്‍ത്തൊരു ഡെസേര്‍ട്ട് ഉണ്ടാക്കുക. എന്തുകൊണ്ടും ഹെല്‍ത്തിയായ ഓപ്ഷനാണിത്. ഇതിലൂടെ ആവശ്യമായ മധുരം നമുക്ക് ലഭിക്കും. മറ്റ് പലഹാരങ്ങളും ഒഴിവാക്കാം.

യോഗര്‍ട്ടിന്റെ പുളി രസത്തെ പഴങ്ങള്‍ കൊണ്ട് മാറ്റാനും സാധിക്കും. ഡയറ്റിന് വേണ്ടതെല്ലാം ഇതിലുണ്ട്. വേഗത്തില്‍ നമ്മുടെ ഭാരം അതിലൂടെ കുറയ്ക്കാം.

ചിയാ സീഡ്‌സ് പുഡ്ഡിംഗ്

ചിയ സീഡ്‌സ് കൊണ്ട് പുഡ്ഡിംഗ് കഴിക്കാവുന്നതാണ്. ഇത് നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ചിയാ സീഡ്‌സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹനത്തെ ഇത് പതിയെയാക്കും. രക്തത്തിലെ ഗ്ലൂക്കോസ് പുറന്തള്ളുന്നത് ഇത് മെല്ലെയാക്കും. ഇതെല്ലാം ആരോഗ്യത്തിനും, ഭാരം കുറയ്ക്കലിനും ഒരുപോലെ നല്ലതാണ്.

ഫ്രൂട്ട് ചാട്ട് കഴിക്കാം

പഴങ്ങള്‍ കൊണ്ടുള്ള ചാട്ട് നല്ലൊരു ഡെസേര്‍ട്ടാണ്. ഇതിനൊപ്പം ചെറിയ തോതില്‍ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ക്കാം. പോഷകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് ഈ ചാട്ടുകള്‍, എല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+