വെളുത്തുള്ളി എങ്ങനെ ഇഷ്ടമാണോ? കുടവയര്‍ എടുത്ത് മാറ്റാം. ഇങ്ങനെ കഴിച്ചാല്‍ മതി
കുടവയര്‍ വല്ലാതെ പ്രശ്‌നക്കാരനാണ് അല്ലേ. നമ്മുടെ ശരീരത്തില്‍ ഒരിക്കല്‍ കുടവയറുണ്ടായാല്‍ പിന്നെ അത് പോകില്ലെന്നാണ് പൊതുവേ പറയാറുള്ളത്. പക്ഷേ നമ്മള്‍ കഷ്ടപ്പെട്ടാല്‍ എന്തും ശരിക്കായാക്കാന്‍ പറ്റുമെന്നല്ലേ. ഇതും അതുപോലെ തന്നെയാണ്. നിങ്ങളുടെ കൈയ്യില്‍ നല്ല വെളുത്തുള്ളിയുണ്ടോ? എങ്കില്‍ പേടിക്കാനില്ല. ഏത് കുടവയറും മാറ്റിയെടുക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും.
പക്ഷേ അത് കഴിക്കേണ്ടത് പോലെ കഴിക്കണം. ചില കാര്യങ്ങളുടെ ഒപ്പം വേണം നമ്മളിത് കഴിക്കാന്‍. എങ്കില്‍ വിചാരിച്ചതിലും വേഗത്തില്‍ നമുക്ക് കുടവയറും, പൊണ്ണത്തടിയുമെല്ലാം കുറയ്ക്കാന്‍ സാധിക്കും. ഇനി അത് എങ്ങനെ എന്ന് പരിശോധിക്കാം.

പച്ച വെളുത്തുള്ളിയും തിളപ്പിച്ച വെള്ളവും
നിങ്ങളുടെ പ്രഭാതം ആദ്യം തുടങ്ങേണ്ടത് പച്ച വെളുത്തുള്ളിയും തിളപ്പിച്ച വെള്ളവും കഴിച്ച് കൊണ്ടാവാം. വെളുത്തുള്ളിയുടെ തൊലി കളഞ്ഞ ശേഷം, അത് ചതയ്ക്കുക. കുറച്ച് നേരത്തിന് ശേഷം അത് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. തുടര്‍ന്ന് വെറും വയറ്റില്‍ കഴിക്കുക.
നമ്മള്‍ ഒരു ദിനത്തില്‍ ആദ്യം കഴിക്കുന്നതും ഇതായിരിക്കണം. ഇത് നമ്മുടെ ദഹനത്തെ മികവുറ്റതാക്കും. അത് കുടവയറിനെ ഇല്ലാതാക്കും. പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ നീക്കം ചെയ്യും.
വെളുത്തുള്ളിയും നാരങ്ങ ജ്യൂസും
പച്ച വെളുത്തുള്ളി എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. അതിന്റെ മണവും രുചിയുമെല്ലാം ചിലര്‍ക്ക് ഓക്കാനത്തിന് വരെ കാരണമാകും. പക്ഷേ അതിന് വഴിയുണ്ട്. നാരങ്ങ ജ്യൂസും വെളുത്തുള്ളിയും ചേര്‍ത്ത് കഴിക്കാം. ചതച്ച വെളുത്തുള്ളിക്കൊപ്പം നാരങ്ങ നീരും ചേര്‍ക്കാം.
അതിലേക്ക് തിളപ്പിച്ച വെള്ളം ചേര്‍ക്കുക. തുടര്‍ന്ന് നിത്യേന കഴിക്കുക. ഇത് നിങ്ങളുടെ കുടവയര്‍ കുറയ്ക്കുന്നതിന് ഇരട്ടി ഗുണം ചെയ്യും. നാരങ്ങയില്‍ വിറ്റാമിന്‍ സിയുണ്ട്. ഇവ വേഗത്തില്‍ നമ്മുടെ കുടവയറിനെ ഇല്ലാതാക്കും.
തേനും വെളുത്തുള്ളിയും
തേനും വെളുത്തുള്ളിയും അതുപോലെ നല്ലൊരു ഓപ്ഷനാണ്. മികച്ച രുചിയും ഇതിനുണ്ട്. ഇതിലും വെളുത്തുള്ളി ചതച്ചരച്ച ശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഒപ്പം ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളവും ചേര്‍ക്കുക.
തേന്‍ ഉപയോഗിച്ചത് കൊണ്ട് വെളുത്തുള്ളിയുടെ ചുവ അധികമുണ്ടാവില്ല. ഒരുപാട് ആരോഗ്യകരമായ ഗുണങ്ങളും അതിലുണ്ട്. തേന്‍ നമ്മുടെ വയറിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും. അതിലൂടെ കുടവയറും കുറഞ്ഞ് കിട്ടും.
വെളുത്തുള്ളിയും ഗ്രീന്‍ ടീയും
ഗ്രീന്‍ ടീ എന്തുകൊണ്ടും ഭാരം കുറയ്ക്കാന്‍ മികച്ചൊരു ഓപ്ഷനാണ്. ഒരു കപ്പ് ഗ്രീന്‍ ടീയില്‍ തണുത്ത ശേഷം വെളുത്തുള്ളി ചതച്ചരച്ചത് ചേര്‍ക്കുക. ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരപോഷണത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഇവ ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ നീക്കം ചെയ്യും. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ക്കുന്നതോടെ തെര്‍മോജനറ്റിക് എഫക്ട് ഉണ്ടാവും. ഇത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. നിത്യേന തന്നെ കഴിക്കാന്‍ ശ്രമിക്കുക.












Click it and Unblock the Notifications